Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2013, നവംബർ 4, തിങ്കളാഴ്‌ച

സി. ഉസ്താദിന്റെ അനുസ്മരണത്തിനു ശുഭ്ര സാഗരം


 തൃക്കരിപ്പൂര്‍ : സി കുഞ്ഞഹമ്മദ് മുസ്ലിയാരുടെ ജ്വലിക്കുന്ന ഓർമ്മകളുമായി ഒഴുകിയെത്തിയ ജനസാന്ചയം ത്രിക്കരിപ്പൂരിനെ പ്പാൽക്കടലാക്കി. 3 ദിവസമായി നടന്നു വരുന്ന പരിപാടിയുടെ സമാപന വേദി പ്രമുഖ പണ്ടിതരുടെയും സയ്യി ദന്മാരുടെ യും സാന്നിട്ധ്യത്താൽ ധന്യമായി. കാന്തതപു രം എ പി അബൂബക്കർ മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തി.

ഗുജറാത്തിലെ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്തി വന്ന വാര്‍ത്തകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തയതാണെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ വ്യക്തമാക്കി.
സുന്നീ പ്രസ്ഥാനത്തിന് ഗുജറാത്തില്‍ നിരവധി സ്ഥാപനങ്ങള്‍ ഉണ്ട്. അവിടേക്കുള്ള റോഡുകള്‍ മികച്ചതാണ്. മുഖ്യമന്ത്രി ആരാണെന്ന് നോക്കിയല്ല പശ്ചാത്തല സൗകര്യങ്ങള്‍ ആവശ്യക്കാര്‍ ഉപയോഗിക്കുന്നത്. അഹമ്മദാബാദില്‍ മര്‍ക്കസിന്റെ വിപുലമായ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ പേര് ഇനി പരാമര്ശിക്കുന്നില്ല.               വിവാദങ്ങള്‍ കടലിലെ തിര പോലെയാണ്. ചിലപ്പോള്‍ ശൗര്യം കുറയുകയോ കൂടുകയോ ചെയ്യും. അതിനനുസരിച്ച് സുന്നി പ്രവര്‍ത്തനം ചിട്ടപ്പെടുത്താന്‍ സാധിക്കില്ല. എന്ത് ചെയ്താലും ദോഷം മാത്രം കാണുന്നവര്‍ക്ക് പടച്ചവന്‍ സന്മാര്‍ഗം കൊടുക്കട്ടെ എന്ന് മാത്രമാണ് പ്രാര്ത്ഥന.

മുശാവറ വൈസ് പ്രസിഡന്റ് എം.കെ.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ടി.യൂസുഫ് മുസ്‌ലിയാര്‍ സ്മാരക മിനി ഓഡിറ്റോറിയം ശിലാസ്ഥാപനം കാന്തപുരം നിര്‍വഹിച്ചു.                  സി.കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ സ്മാരക പുരസ്‌കാരം മുഹമ്മദ് ഉമറുല്‍ ഫാറൂഖ് ഷിറിയ ആലിക്കുഞ്ഞി മുസ്‌ലിയാര്‍ക്ക് കൈമാറി. എം.ടി.അബ്ദുല്‍ ജലീല്‍ സഖാഫി സ്വാഗതവും അബ്ദുല്ലത്തീഫ് സഅദി പഴശി സാമാപന പ്രസം നടത്തി.




2013, നവംബർ 2, ശനിയാഴ്‌ച

സി. ഉസ്തദ്‌ അനുസ്മരണ സ മ്മേളനത്തിനു പ്രൊഢമായ തുടക്കം


ത്രിക്കരിപ്പൂർ: അൽ മുജമ്മ ഉൽ ഇസ്ലാമിയുടെ ശിൽപിയായ മർഹൂം സി. കുഞ്ഞഹമ്മദ്‌ മുസ്ലിയാരുടെ ഒന്നാം അനുസ്മരണ സ മ്മേളനത്തിനു പ്രൗഢമായ തുടക്കം.

ഇന്നലെ ഉച്ചക്ക്‌ ബീരിച്ചേരി മഖാം സിയാറ ത്തോടെ ആയിരുന്നു പരിപാടിക്ക്‌ തുടക്കമായത്‌. തുടർന്ന് ത്രിക്കരിപ്പൂരും പരിസരത്തുമുള്ള വിവിധ ഖബർസ്സ്ഥാനുകളിൽ മുജമ്മ ഉ സംഘം സിയാറത്ത്‌ നടത്തി.

ശേഷം സി. ഉസ്താദിന്റെ നാമ ധേയത്തിലുള്ള ഓപ്പൺ ഓഡിറ്റോറിയം കുമ്പോൽ തങ്ങൾ നിർവ്വഹിച്ചു. രാത്രി നടന്ന മത പ്രഭാഷണത്തിനു ഹംസ മിസ്ബാഹി നേത്രുത്വം നൽകി.

ഇന്നു ഞായർ കാലത്ത്‌ സ്റ്റുഡൻസ്‌ മീറ്റ്‌, ഉച്ചക്ക്‌ അലും നി മീറ്റ്‌ എന്നിവ നടക്കും. സമാപന ദിവസമായ നാളെ (തിങ്കൾ) പ്രവാസി മീറ്റ്‌, പ്രാസ്ഥാനിക സംഗമം തുടങ്ങിയ പരിപാടികൾ നടക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാർ, എം. എ അബ്ദുൽ ഖാദർ മുസ്ലിയാർ, ചിത്താരി ഹംസ മുസ്ലിയാർ തുടങ്ങുയവർ പ ങ്കെടുക്കും.


ഉദിനൂരിലെ മൊഞ്ചത്തിമാർ ഡൽഹിയിൽ ഒപ്പന അവതരിപ്പിക്കും


തൃക്കരിപ്പൂര്‍ : ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒരുക്കിയ മെഗാ ഒപ്പന റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന പരേഡില്‍ അവതരിപ്പിക്കാന്‍ ക്ഷണം.           

തഞ്ചാവൂര്‍ ദക്ഷിണേന്ത്യന്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ ശുപാര്‍ശപ്രകാരമാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറില്‍നിന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് അറിയിപ്പ് ലഭിച്ചു. കേരള ഫോക്‌ലോര്‍ അക്കാദമിയുടെ സഹകരണത്തോടെയാണ് റെക്കോര്‍ഡ് ഒപ്പന സംഘടിപ്പിച്ചത്.              ഇന്ദ്രപ്രസ്ഥത്തിലെ രാജവീഥിയില്‍ ഉദിനൂരിലെ 121 മൊഞ്ചത്തിമാരായിരിക്കും കേരളത്തിലെ നാടന്‍കലയുടെ പ്രതീകമായി അണിനിരക്കുക. ഒപ്പന ലിംക ബുക് ഓഫ് വേള്‍ഡ് റക്കോര്‍ഡില്‍ ഇടം നേടിയിട്ടുണ്ട്.            

എട്ടാംതരംമുതല്‍ ഹയര്‍ സെക്കന്‍ഡറിവരെയുള്ള കുട്ടികളാണ് ഒപ്പന അവതരിപ്പിക്കുന്നത്. പരേഡിന്റെ മുന്നോടിയായുള്ള റിഹേഴ്‌സലിനും മറ്റുമായി റിപ്പബ്ലിക്ക് ദിനത്തിന്റെ ഒരാഴ്ച മുമ്പെങ്കിലും ഡല്‍ഹിയില്‍ എത്തിച്ചേരേണ്ടിവരുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.              ഇക്കഴിഞ്ഞ ആഗസ്ത് 20നാണ് ലോക റെക്കോര്‍ഡ് ലക്ഷ്യമാക്കിയുള്ള ഒപ്പനയുടെ അവതരണം നടന്നത്. ഇതിന്റെ വീഡിയോ സി.ഡി. നിരീക്ഷകരുടെ സാക്ഷ്യപത്രത്തോടെ ലിംക അധികൃതര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഈ വര്‍ഷത്തെ റെക്കോര്‍ഡുകള്‍ അടുത്ത വര്‍ഷം ഒടുവിലാണ് പ്രഖ്യാപിക്കുക. പ്രശസ്ത ഒപ്പന പരിശീലകന്‍ ജുനൈദ് മൊട്ടമ്മല്‍ ആണ് ഒപ്പന ചിട്ടപ്പെടുത്തിയത്‌.