ത്രിക്കരിപ്പൂർ: അൽ മുജമ്മ ഉൽ ഇസ്ലാമിയുടെ ശിൽപിയായ മർഹൂം സി. കുഞ്ഞഹമ്മദ് മുസ്ലിയാരുടെ ഒന്നാം അനുസ്മരണ സ മ്മേളനത്തിനു പ്രൗഢമായ തുടക്കം.
ഇന്നലെ ഉച്ചക്ക് ബീരിച്ചേരി മഖാം സിയാറ ത്തോടെ ആയിരുന്നു പരിപാടിക്ക് തുടക്കമായത്. തുടർന്ന് ത്രിക്കരിപ്പൂരും പരിസരത്തുമുള്ള വിവിധ ഖബർസ്സ്ഥാനുകളിൽ മുജമ്മ ഉ സംഘം സിയാറത്ത് നടത്തി.
ശേഷം സി. ഉസ്താദിന്റെ നാമ ധേയത്തിലുള്ള ഓപ്പൺ ഓഡിറ്റോറിയം കുമ്പോൽ തങ്ങൾ നിർവ്വഹിച്ചു. രാത്രി നടന്ന മത പ്രഭാഷണത്തിനു ഹംസ മിസ്ബാഹി നേത്രുത്വം നൽകി.
ഇന്നു ഞായർ കാലത്ത് സ്റ്റുഡൻസ് മീറ്റ്, ഉച്ചക്ക് അലും നി മീറ്റ് എന്നിവ നടക്കും. സമാപന ദിവസമായ നാളെ (തിങ്കൾ) പ്രവാസി മീറ്റ്, പ്രാസ്ഥാനിക സംഗമം തുടങ്ങിയ പരിപാടികൾ നടക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാർ, എം. എ അബ്ദുൽ ഖാദർ മുസ്ലിയാർ, ചിത്താരി ഹംസ മുസ്ലിയാർ തുടങ്ങുയവർ പ ങ്കെടുക്കും.