The first & The best web portal about Udinur Village & its Villagers living all over the world
Head Line
FLASH NEWS
2013, മാർച്ച് 28, വ്യാഴാഴ്‌ച
നിര്യാതയായി
ഉദിനൂര്: പരേതനായ കെ.എം അബ്ദുല് മജീദ് ഹാജിയുടെ മകള് എ. കെ ആയിഷ നിര്യാതയായി. അസുഖം കാരണം ഏറെ നാളായി ചികിത്സയിലായിരുന്നു. മകളുടെ കല്യാണത്തിനുള്ള ഒരുക്കങ്ങള് നടക്കുന്നതിനിടെ ഇന്ന് അസുഖം മൂര്ച്ചിക്കുകയും ത്രിക്കരിപ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയില് വെച്ച് മരണം സംഭവിക്കുകയുമായിരുന്നു. ഉമ്മ എ കെ ഫാത്തിമ, മക്കള് : ഉസ്മാന്, മജീദ്, സല്മത്ത്, ഫാത്തിമ. മരുമകന്: മുഹമ്മദ് അലി തലയില്ലത്ത് (ദുബൈ).
2013, മാർച്ച് 19, ചൊവ്വാഴ്ച
തൃക്കരിപ്പൂര്‍: ടൗണിലെ ഓട്ടോ ഡ്രൈവര്‍
ഉദിനൂര്‍ ജുമാമസ്ജിദ് പരിസരത്തെ എം.കെ. അബ്ദുല്ല നിര്യാതനായി. ഇന്ന് (ചൊവ്വ ) വൈകുന്നേരം ഓട്ടോ സ്റ്റാന്റില് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്ന്ന് ആശുപത്രിയില് കൊണ്ട് പോകും വഴി മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: എന്‍. കുഞ്ഞാമി. മക്കള്‍ : എന്‍. ഫൈസല്‍ (ദുബൈ), ഫാത്തിമ,
ഫാസില, ഫാഹിന. മരുമക്കള്‍ : എസ്. മൊയ്തീന്‍(ഫാഷന്‍ പാലസ്, തൃക്കരിപ്പൂര്‍), മുസ്തഫ(ദുബൈ), ഫാത്തിമ. സഹോദരി: എം.കെ. സഫിയ. ഖബറടക്കം ബുധനാഴ്ച രാവിലെ 10 മണിക്ക് ഉദിനൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍. മരണ വിവരം അറിഞ്ഞു ദുബായില് നിന്നും മകന് ഫൈസല് നാട്ടിലേക്ക് പുരപ്പെട്ടിട്ടുണ്ട്.
2013, മാർച്ച് 5, ചൊവ്വാഴ്ച
സ്ക്കോളര്‍ഷിപ്പ് പരീക്ഷ: മുജമ്മഇന് ഉജ്ജ്വല നേട്ടം
തൃക്കരിപ്പൂര്‍ : ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോരിറ്റി എജുക്കേഷന്‍ (IAME) സംസ്ഥാന തലത്തില്‍ മുന്നൂറോളം സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ സ്ക്കോളര്‍ഷിപ്പ് പരീക്ഷയില് തൃക്കരിപ്പൂര്‍ മുജമ്മഉ ഇംഗ്ലീഷ് മീഡിയം സ്ക്കൂളില്‍ രണ്ടാം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി വഫ മുഹമ്മദലി ഒന്നാം റാങ്ക് നേടി.
കോഴിക്കോട് കാലിക്കറ്റ് ടവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദു റബ്ബ് വഫ മുഹമ്മദലിക്ക് സ്വര്‍ണ്ണമെഡല്‍ സമ്മാനിച്ചു. തൃക്കരിപ്പൂര്‍ തങ്കയത്ത് താമസിക്കുന്ന മുഹമ്മദലിയുടെയും ജസീലയുടെയും മകളാണ് വഫ. സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ കാസര്‍ഗോഡ് ജില്ലയില്‍ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള അവാര്‍ഡ് മന്ത്രിയില്‍ നിന്നും മുജമ്മഉ മാനേജര്‍ ജാബിര്‍ സഖാഫി ഏറ്റുവാങ്ങി.
2013, മാർച്ച് 4, തിങ്കളാഴ്‌ച
സ്വീകരണം നല്‍കി
തൃക്കരിപ്പൂര്‍: നിരവധി രാജ്യങ്ങളില്‍ ശിഷ്യ ഗണങ്ങളുള്ള തുര്‍ക്കിയിലെ പ്രമുഖ പണ്ഡിതന്‍ ശൈഖ് മുഹമ്മദ് ഇബ്രാഹിം ഹൈദറിന് തൃക്കരിപ്പൂര്‍ അല്‍ മുജമ്മഉല്‍ ഇസ്ലാമിയില്‍ സ്വീകരണം നല്‌കി. മുജമ്മഉ മസ്ജിദില്‍ നടന്ന സ്വീകരണ പരിപാടിയില്‍ സയ്യിദ് തയ്യിബുല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ മുഹമ്മദ് സാലിഹ് സഅദി, സി. പി. അബ്ദുള്ള സഅദി, ജാബിര്‍ സഖാഫി, വി എന്‍ ഹുസൈന്‍ ഹാജി, ടി പി ഷാഹുല്‍ ഹമീദ് ഹാജി, എം. ടി. പി അബ്ദുറഹ്മാന്‍ ഹാജി, അബ്ദുല്‍ സലാം ഹാജി, തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുന്നാസര്‍ അമാനി സ്വാഗതവും ഹനീഫ അഹ്സനി നന്ദിയും പറഞ്ഞു.
2013, മാർച്ച് 2, ശനിയാഴ്‌ച
സുന്നി സെന്‍റര്‍ ദിക്ര്‍ ഹല്‍ഖയും, ഖുര്‍ആന്‍ ക്ലാസ്സും തല്‍സമയ സംപ്രേഷണം
ഉദിനൂര്‍: സുന്നി സെന്ററില്‍ 5 വര്‍ഷത്തോളമായി മുടങ്ങാതെ നടന്നു വരുന്ന സ്കൂള്‍ ഓഫ് ഖുര്‍ആന്‍ ക്ലാസ് ഇനി മുതല്‍ ഓണ്‍ലൈന്‍ വഴിയും ശ്രവിക്കാന്‍ സംവിധാനം ഒരുക്കി. കഴിഞ്ഞ 3 ക്ലാസ്സുകള്‍ ഇന്റെര്‍നെറ്റിലൂടെ സംപ്രേഷണം ചെയ്തത് ഗള്‍ഫ് രാജ്യങ്ങളില്‍ അടക്കമുള്ള നിരവധി ആളുകള്‍ക്ക് ഉപകാര പ്രദമായി. ഇന്നലെ നടന്ന ദിക്ര്‍ ഹല്‍ഖയും തത്സമയം സംപ്രേഷണം നടത്തിയിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)