Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2013, ഫെബ്രുവരി 9, ശനിയാഴ്‌ച

പച്ചക്കള്ളം പ്രചരിപ്പിക്കുന്നവര്‍


ഉദിനൂര്‍: റബീ ഉല്‍ അവ്വല്‍ 12 നു എസ്.വൈ.എസ് നടത്തിയ റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ മദ്രസ മുഅല്ലിമിനെ പിരിച്ചു വിട്ടതിനെ കുറിച്ച് ഉദിനൂര്‍ ബ്ലോഗ്സ്പോട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തക്ക് പ്രതികരണമെന്നോണം ചിലര്‍ പുറത്തു വിട്ട കുറിപ്പ് വാസ്തവ വിരുദ്ധമാണെന്ന് വ്യക്തമായി. റബീ ഉല്‍ അവ്വല്‍ 12 നു മദ്രസ്സയില്‍ നടന്ന മൗലിദില്‌ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് ജമാഅത്ത് കമ്മിറ്റി അദ്യാപകനെ അറിയിച്ചിട്ടില്ല. മാത്രമല്ല ചിലരുടെ വ്യക്തി താല്പര്യത്തിനു വേണ്ടി മാത്രം റബീ ഉല്‍ അവ്വല്‍ 12 നു മദ്രസ്സയില്‍ ജാഥ വേണ്ടെന്ന് വെച്ച ഘട്ടത്തിലായിരുന്നു എസ്.വൈ.എസ് പ്രവര്‍ത്തകര്‍ ഒരു റാലി സംഘടിപ്പിച്ചത്.  

പ്രസ്തുത റാലിയെ സംബന്ധിച്ച് എസ്.വൈ.എസ് പ്രവര്‍ത്തകര്‍ ദിവസങ്ങള്‍ക്കു മുമ്പ് തന്നെ പ്രഖ്യാപനം നടത്തുകയും മഹല്ലിലുടനീളം പ്രചരണം നടത്തുകയും ചെയ്തിരുന്നു. ആ ഘട്ടത്തിലൊന്നും  ജമാഅത്ത് കമ്മിറ്റി മഹല്ല് നിവാസികളോടോ, അദ്യാപകരോടോ ഔദ്യോഗികമായി  എസ്.വൈ.എസിന്റെ റാലിയില്‍ പങ്കെടുക്കരുതെന്ന് പ്രഖ്യാപിച്ചിട്ടുമില്ല മറിച്ച് റാലിയില്‍ മഹല്ലിലെ വലിയൊരു വിഭാഗം അണി നിരക്കുകയും റാലി വന്‍ വിജയകരമാവുകയും ചെയ്തപ്പോള്‍ ഉറക്കം നഷ്ടപ്പെട്ട ചിലരാണ് അദ്ദ്യാപകനെ പുറത്താക്കണമെന്ന വാദവുമായി രംഗത്ത് വന്നതും പ്രസിടന്റിന്റെ അഭിപ്രായത്തെ പോലും മറികടന്ന് മദ്രസ്സയില്‍ കയറി അദ്ദ്യാപകനെ അസഭ്യം പറഞ്ഞ് ഇറക്കി വിട്ടതും.

സംഭവം നടന്നയുടനെ എസ്.വൈ.എസ് പ്രവര്‍ത്തകര്‍ ജമാഅത്ത് പ്രസിടന്റുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ പ്രസിടന്റ്റ് എസ്.വൈ.എസ് പ്രതിനിധികളോട് മാന്യമായ പ്രശ്ന പരിഹാരം നടത്താമെന്ന് അറിയിക്കുകയും സെക്രട്ടറിയോട് അടിയന്തര യോഗം വിളിച്ചു ചേര്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തുവെങ്കിലും രണ്ടാഴ്ചയ തികഞ്ഞിട്ടും ഒരു യോഗം പോലും വിളിക്കാതെ മാറി നടക്കുകയാണ് സെക്രട്ടരിയും അവരുടെ ഉപജാപക സംഘവും.

ജമാഅത്ത്  പ്രസിടന്റില്‍ നിന്നും ലഭിച്ച മാന്യമായ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ ആണ് ഞങ്ങള്‍ ഇത്രയും ദിവസം ക്ഷമയോടെ കാത്തിരുന്നതെന്നും ക്ഷമയെ ദൌര്‍ബല്യമായി കാണരുതെന്നും എസ്.വൈ.എസ് നേതൃത്വം അറിയിച്ചു. ഒരു വിഭാഗത്തിന്‍റെ അദ്ദ്യാപകര്‍ക്ക് അവരുടെ സംഘടനാ പ്രവര്‍ത്തനം നടത്താനും, ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടികളില്‍ പങ്കെടുക്കാനും സ്വാതന്ത്ര്യം നല്‍കുകയും, പിഞ്ചു വിദ്യാര്‍ഥികളില്‍ ഒരു ഗ്രൂപ്പിന്റെ സംഘടനാ പ്രവര്‍ത്തനം അടിച്ചേല്പ്പിക്കുകയും ചെയ്തവര്‍ മറു വിഭാഗതിനെതിരില്‍ ഇത്തരം കുത്സിത നീക്കം തുടരുന്ന പക്ഷം മഹല്ല് നിവാസികള്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കില്ലെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

ടണ്ണ് കണക്കിന് ഭക്ഷണം കുപ്പയില്‍ തള്ളുന്നവര്‍ ഒരു നേരത്തെ ഭക്ഷണത്തെ ചൊല്ലി ഒരു പണ്ഡിതനെ അപമാനിച്ച് ഇറക്കി വിട്ട ശേഷം അദ്ദേഹം പോകുന്നിടത്തൊക്കെ ചെന്ന് അദ്ദേഹം കുഴപ്പക്കരനാണ് എന്നും, ഞമ്മന്റെ പാര്ട്ടിക്കെതിരാണ് എന്നും പ്രചരിപ്പിച്ച് തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഒപ്പ് ശേഖരണം നടത്താന്‍ പ്രേരിപ്പിക്കുന്നവര്‍ ഇന്നല്ലെങ്കില്‍ നാളെ അതിന്‍റെ തിക്ത ഫലം അനുഭവിക്കും എന്നത് തീര്‍ച്ച.