ഉദിനൂര്‍: യൂനിറ്റ് എസ്.വൈ.എസും, എസ്.എസ്.എഫും റബീഉല്‍ അവ്വല്‍ 12നു സംഘടിപ്പിച്ച നബിദിന ജാഥയില്‍ പങ്കെടുത്തതിന് മദ്രസ്സ മുഅല്ലിമിനെ പുറത്താക്കി. ഉദിനൂര്‍ ജമാഅത്തിനു കീഴിലുള്ള മണിയനോടി മദ്രസ്സയില്‍ പഠിപ്പിക്കുന്ന മുഅല്ലിമായ ടി.മുഷ്താഖിനെ ആണ് ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായി അറിയിച്ചിട്ടുള്ളത്.
റബീഉല്‍ അവ്വല്‍ 12നു ജാഥകഴിഞ്ഞ പിറ്റേ ദിവസം ജോലിക്കെത്തിയപ്പോഴാണ് സദര്‍ മുഅല്ലിം മുഷ്താഖിനോട് പിരിച്ചു വിട്ട വിവരം അറിയിച്ചത്. സംഭവം അറിഞ്ഞ എസ്.വൈ.എസ് നേതാക്കള്‍ പ്രസിഡന്റിന്റെ സമീപിച്ച് ഏറെ നേരം ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ മുഅല്ലിമിനെ തിരിച്ചെടുക്കാമെന്നു സമ്മതിച്ചതിക്കുകയും, അതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ജോലിക്കെത്തിയ മുഅല്ലിമിനെ മണിയനോടി സ്വദേശിയായ ഒരു മുന്‍ സെക്രട്ടറി മദ്രസ്സയില്‍ കയറി വന്ന് നിന്ദ്യമായ ഭാഷയില്‍ അധിക്ഷേപിച്ച് ഇറക്കി വിടുകയായിരുന്നു.
വീണ്ടും എസ്.വൈ.എസ് നേതാക്കള്‍ പ്രസിഡന്റിനെ ബന്ധപ്പെട്ടപ്പോള്‍ രണ്ട് ദിവസത്തിനകം കമ്മിറ്റി യോഗം കൂടി തീരുമാനം ഉണ്ടാക്കാമെന്നു അറിയിച്ചുവെങ്കിലും ഇത് വരെയായി യോഗം ചേരുകയോ, തീരുമാനം കൈക്കൊള്ളുകയോ ചെയ്തിട്ടില്ല. വിഷയത്തിന് അടിയന്തരമായി പരിഹാരം കാണുന്നില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് എസ്.വൈ.എസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.