ദുബൈ: വൈജ്ഞാനിക മേഖലയില്‍ 2 പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ തൃക്കരിപ്പൂര്‍ അല്‍ മുജമ്മ ഉല്‍ ഇസ്ലാമിയുടെ 20 ആം വാര്‍ഷികത്തിന്റെ ഭാഗമായി ദുബൈ മുജമ്മഉ കമ്മിറ്റി പ്രവാസികള്‍ക്കായി മോറല്‍ ഗൈഡന്‍സ് മീറ്റ് സംഘടിപ്പിക്കുന്നു.
ഫെബ്ര 15 വെള്ളി വൈകു: 6.30 ന് ദേരാ ദുബൈ ക്വീന്‍സ് ഹോട്ടല്‍ (നയിഫ് അല്‍ താജ് സ്റ്റുഡിയൊക്ക് സമീപം) ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി മുജമ്മഉ മാനേജര്‍ ജാബിര്‍ സഖാഫി നീലംബം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന പഠന ക്ലാസ്സില്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ 'നമ്മുടെ കുട്ടികള്‍ ഐ ടി യുഗത്തില്‍' അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി 'കേരളീയ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ മുസ്ലിംകളുടെ പങ്ക്' എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും. നൂര്‍ മദീന ബുര്‍ദ സംഘം അവതരിപ്പിക്കുന്ന ഇശല്‍ വിരുന്നും ഉണ്ടായിരിക്കും.