ജാഫര്‍ സാദിഖ് സഅദിക്ക്
യാത്ര അയപ്പ് നല്‍കി
ഉദിനൂര്‍: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകുന്ന ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ് ഖുര്‍ ആന്‍ കോഴ്സ് ട്യൂട്ടര്‍ എം.എ.ജാഫര്‍ സാദിഖ് സഅദിക്ക് സുന്നി സെന്ററില്‍ ഹൃദ്യമായ യാത്ര അയപ്പ് നല്‍കി. കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി മുടങ്ങാതെ ശനിയാഴ്ച ദിവസങ്ങളില്‍ ഉദിനൂര്‍ സുന്നി സെന്ററില്‍ ഖുര്‍ ആന്‍ കോഴ്സ് നടത്തി മഹല്ല് നിവാസികളുടെ പ്രശംസക്ക് പാത്രമായ യുവ പണ്ഡിതന് യാത്ര അയപ്പ് നല്‍കാന്‍ ഒട്ടേറെ പേര്‍ എത്തിച്ചേര്‍ന്നിരുന്നു.
ടി.പി.മഹമൂദ് ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ടി.അബ്ദുള്ള മാസ്റര്‍, എ.കെ കുഞ്ഞബ്ദുള്ള, ടി. അബ്ദുള്ള മാസ്റര്‍, പി റാഷിദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഉദിനൂര്‍ സുന്നി സെന്ററില്‍ കഴിഞ്ഞ ആഴ്ച മഹല്ല് നിവാസികള്‍ക്കായി നല്‍കിയ ഹജ്ജ് യാത്ര അയപ്പ് ചടങ്ങില്‍ സുലൈമാന്‍ സഅദി ക്ലാസ്സെടുക്കുന്നു |
==============================================