Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, സെപ്റ്റംബർ 10, ശനിയാഴ്‌ച

വെബ് എഡിറ്റര്‍ ടി സി. ഇസ്മായില്‍
ഇബ്രാഹിച്ചയോടൊപ്പം: ഫയല്‍ ഫോട്ടോ
എന്റെ സ്വഭാവം നല്ല സ്വഭാവം
അതിന്നു നേരെ വോട്ട് പതിക്കൂ  

ഉദിനൂരിന്റെ ഗത കാല ചരിത്രത്തിലെ ശക്തനായൊരു കണ്ണിയെ ആണ് ബത്തക്ക ഇബ്രാഹിംച്ചയുടെ വിയോഗം മൂലം നഷ്ടമായത്. കുടുംബ പരമായി ബത്തക്ക ഇബ്രാഹിംച്ച എന്നാണു അദ്ധേഹത്തിന്റെ പേര്‍ എങ്കിലും, "സ്വഭാവം ഇബ്രാഹിംച്ച" എന്ന ഒരു ഇരട്ട പേരും അദ്ദേഹത്തിനുണ്ട്.  അങ്ങിനെ പേര് വരാന്‍ ഒരു കാരണവും ഉണ്ട്. ഒരിക്കല്‍ തെരഞ്ഞെടുപ്പു സമയത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രകടനത്തില്‍ വെച്ച് പ്രകടനക്കാര്‍ ഇപ്രകാരം മുദ്രാവാക്യം വിളിക്കുകയായിരുന്നു: "നമ്മുടെ ചിഹ്നം പശുവും കിടാവും,  അതിന്നു നേരെ വോട്ട് പതിക്കൂ" പ്രകടനം പോയി കഴിഞ്ഞ ഉടനെ ഇബ്രാഹിംച്ച വിളിച്ചു പറഞ്ഞു: "എന്റെ സ്വഭാവം നല്ല സ്വഭാവം അതിന്നു നേരെ വോട്ട് പതിക്കൂ". പിന്നീട് ആരെ കണ്ടാലും ഇബ്രാഹിംച്ച ഇത് തന്നെ പറയുമായിരുന്നു. അങ്ങിനെയാണ് ഇബ്രാഹിമ്ച്ചാക്ക് "സ്വഭാവം  ഇബ്രാഹിംച്ച" എന്ന    ഇരട്ട പേര് വീണത്‌.
കഠിനാദ്ധ്വാനം ആണ് ഇബ്രാഹിംച്ചയുടെ മുഖ മുദ്ര. ഉദിനൂര്‍ ജുമാ മസ്ജിദിന്റെയും ഉദിനൂരിലെ മിക്കവാറും വീടുകളിലെയും മരാമത്ത് പണികള്‍ വര്‍ഷങ്ങളോളം ഇബ്രാഹിമ്ച്ചയായിരുന്നു ചെയ്തിരുന്നത്. പോയ കാലത്തെ കടിനാദ്ധ്വാനതിന്റെ ഫലം എന്നോണം നൂറാം വയസ്സിലും ഇബ്രാഹിമ്ച്ചാക്ക് പര സഹായം കൂടാതെ നടക്കാന്‍ കഴിയുമായിരുന്നു. കേള്‍വി ശക്തിക്ക് ചെറിയൊരു തകരാര്‍ ഒഴിച്ചാല്‍ അന്ത്യം വരെയും അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാന്‍ ആയിരുന്നു എന്ന് തന്നെ പറയാം.
കഴിഞ്ഞ തവണ അവധിക്കു നാട്ടില്‍ എത്തിയപ്പോള്‍ ഇബ്രാഹിം ഇച്ചയോടു സംസാരിക്കാനും അദ്ദേഹത്തിന്റെ ഫോട്ടോ ക്യാമറയില്‍ പകര്‍ത്താനും സാധിച്ചത് വലിയൊരു അനുഭവമായി ഇപ്പോള്‍ തോന്നുകയാണ്. ഗാന്ധിജി പയ്യന്നൂരില്‍ വന്നപ്പോള്‍ കാണാന്‍ പോയ സംഭവം അടക്കം പലതും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒട്ടേറെ അനുഭവ സമ്പത്തുള്ള ഒരു ചരിത്ര പുരുഷനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. നാഥന്‍ അവരുടെ പാരത്രിക ജീവിതം സന്തോഷ പൂര്‍ണ്ണമാക്കുമാറാകട്ടെ ! ആമീന്‍.  
സസ്നേഹം,   ടി.സി ഇസ്മായില്‍,  വെബ്‌ എഡിറ്റര്‍
 =================================================