ഉദിനൂര്‍ മഹല്ല് എസ്.വൈ.എസിന്
വിപുലമായ റമസാന്‍ റിലീഫ് പദ്ധതികള്‍
ഉദിനൂര്‍: മഹല്ല് എസ്.വൈ.എസിന് കീഴില്‍ ഈ വര്‍ഷവും വിപുലമായ റമസാന്‍ റിലീഫ് പദ്ധതികള്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതിന്റെ മുന്നോടിയായി കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകളായി എസ്. വൈ. എസ് നടത്തി വരുന്ന കാരക്ക വിതരണം ഇന്നലെ നടന്നു. യുനീക് എജുക്കോം സെന്റര്‍ ചെയര്‍മാന്‍ എ.കെ കുഞ്ഞബ്ദുള്ള ഹാജി കാരക്ക വിതരണ ഉദ്ഘാടനം നടത്തി.
മഹല്ലിലെയും, പരിസര പ്രദേശങ്ങളിലെയും തെരഞ്ഞെടുത്ത 60 നിര്‍ദ്ദന കുടുംബങ്ങള്‍ക്ക് കഴിഞ്ഞ 5 വര്‍ഷത്തോളമായി നല്‍കി വരുന്ന റമസാന്‍ കിറ്റ് വിതരണം ഈ വര്‍ഷവും സമുചിതമായി നടന്നു. റമസാന്‍ മാസം മുഴുവനും ഉപയോഗിക്കാനാവശ്യമായ ഭകഷ്യ വിഭവങ്ങള്‍ അടങ്ങിയതാണ് റമസാന്‍ കിറ്റ്. ഇതിന്റെ വിതരണ ഉദ്ഘാടനം എസ്. വൈ.എസ് ഖജാന്‍ജി ടി.പി.മഹമൂദ് ഹാജി നിര്‍വ്വഹിച്ചു.
ഇതിനു പുറമേ റമസാന്‍ 27 നു മഹല്ലിലെ മുഴുവന്‍ വീടുകള്‍ക്കും നല്‍കി വരുന്ന പെരുന്നാള്‍ അരി വിതരണവും, നിര്‍ദ്ദന യുവതികള്‍ക്ക് തൊഴിലുപകരണ വിതരണവും, ഇഫ്താര്‍ മീറ്റും, പ്രാര്‍ഥനാ സദസ്സും, ഖുര്‍ആന്‍ പഠന ക്ലാസ്സും ഈ വര്‍ഷവും നടക്കും.
യുനീക് എജുക്കോം സെന്റര്‍ ചെയര്‍മാന്‍ എ.കെ കുഞ്ഞബ്ദുള്ള ഹാജി കാരക്ക വിതരണ ഉദ്ഘാടനം നടത്തുന്നു. ഫോട്ടോ: ആബിദ് പി |
റമസാന്‍ കിറ്റ് വിതരണ ഉദ്ഘാടനം എസ്. വൈ.എസ് ഖജാന്‍ജി ടി.പി.മഹമൂദ് ഹാജി നിര്‍വ്വഹിക്കുന്നു. ഫോട്ടോ: ആബിദ് പി |