എ .ജി കുളത്തിനടുത്ത് താമസിക്കുന്ന അബ്ദുള്ള മുസ്ലിയാരുടെ പുത്രി
റയ്ഹാനത് ട്രെയിന്‍ തട്ടി മരിച്ചു.
ഉദിനൂര്‍: വടക്കേ കൊവ്വലിലെ എ .ജി കുളത്തിനടുത്ത് താമസിക്കുന്ന അബ്ദുള്ള മുസ്ലിയാരുടെ പുത്രി റയ്ഹാനത് (23) ട്രെയിന്‍ തട്ടി മരിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ സെന്‍റ് പോള്‍സ് എ.യു.പി.സ്കൂള്‍ പരിസരത്താണ് സംഭവം. ചെറുവത്തൂര്‍ മാസ് അറബിക് കോളജ് അധ്യാപികയാണ്.
മംഗലാപുരത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന എഗ്മോര്‍ എക്പ്രസ് ആണ് റയ്ഹാനയെ തട്ടി വീഴ്ത്തിയത്. ഒന്നാം ട്രാക്കിലൂടെ ലോക്കല്‍ ട്രെയിന്‍ വരുന്നത് കണ്ടു രണ്ടാം ട്രാകിലേക്ക് മാറുന്നതിനിടെ ആണ് അപകടം സംഭവിച്ചത്.
കനത്ത മഴക്കാലത്ത് ഈ ഭാഗങ്ങളില്‍ കാല്‍ നട യാത്ര പോലും ഏറെ ദുസ്സഹമാണ്. വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് കൂടിയുള്ള വഴിയില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാലാണ് കിഴക്ക് ഭാഗത്തുള്ള റെയില്‍വെ ട്രാക്കിലൂടെ നടന്നത്.
മൃത ദേഹം ആയിറ്റിയില്‍ ഖബറടക്കും
കനത്ത മഴയില്‍ ഉദിനൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബര്‍ കുഴിക്കാനുള്ള പ്രതിസന്ധി കാരണം റൈഹാനയുടെ മൃത ദേഹം ആയിറ്റിയില്‍ ഖബറടക്കും. പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്ടുമോര്ട്ടം കഴിഞ്ഞു മൃത ദേഹം വടക്കേ കൊവ്വലിലെ വസതിയില്‍ എത്തിച്ചിട്ടുണ്ട്. നാടിനെ നടുക്കിയ ഈ ദുരന്തത്തില്‍ ഉദിനൂര്‍ മഹല്ല് എസ്.വൈ. എസ് ഭാരവാഹികള്‍ അനുശോചനം അറിയിച്ചു.
ഒട്ടേറെ പ്രതിസന്ധികള്‍ക്ക് നടുവിലാണ് അബ്ദുള്ള മുസ്ലിയാര്‍ കുടുംബം പുലര്‍ത്തുന്നത്. ഉദിനൂര്‍ മഹല്ല് എസ്. വൈ. എസില്‍ നിന്നും മറ്റും ലഭിച്ച സഹായ ധനം കൊണ്ട് ഈയിടെയാണ് അദ്ദേഹം തന്റെ മറ്റൊരു പുത്രിയുടെ വിവാഹം നടത്തിയിരുന്നത്. റൈഹാന ആകട്ടെ അവിവാഹിതയാണ്.
.