ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ്
റമസാന്‍ റിലീഫ് രണ്ടാം ഘട്ടം പ്രൌഡോജ്ജ്വലമായി
ഉദിനൂര്‍: മഹല്ല് എസ്.വൈ.എസിന്റെ ആഭിമുഖ്യത്തിലുള്ള റംസാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ രണ്ടാം
ഘട്ടം പ്രോടോജ്ജ്വലമായി സമാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞു ഉദിനൂര്‍ സുന്നി സെന്ററില്‍ നടന്ന ചടങ്ങില്‍ നിരവധി നേതാക്കളും പൌര പ്രമുഖരും സംബന്ധിച്ചു.
പ്രമുഖ പണ്ഡിതന്‍ മുഹമ്മദ് സാലിഹ് സഅദി ചടങ്ങിനു നേതൃത്വം നല്‍കി. മഹല്ലിലെ മുഴുവന്‍ വീടുകളിലേക്കും ഉള്ള പെരുന്നാള്‍ അരി വിതരണം കെ. അബ്ദുല്‍ ഖാദിര്‍ നിര്‍വ്വഹിച്ചു. നിര്‍ദ്ധന യുവതികള്‍ക്കുള്ള തയ്യല്‍ മെഷീന്‍ വിതരണം ടി.റഹ്മത്തുള്ള യും, നിസ്കാരക്കുപ്പായ വിതരണം പി മുഹമ്മദ് അലിയും നിര്‍വ്വഹിച്ചു .
പ്രസിടന്റ്റ് ടി.പി.ഷാഹു ഹാജിയുടെ അദ്ദ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഖജാന്‍ജി ടി.പി. മഹമൂദ് ഹാജി, തൃക്കരിപ്പൂര്‍ പഞ്ചായത്ത് എസ്.വൈ.എസ് പ്രതിനിധി വി.എന്‍ ഹുസൈന്‍ ഹാജി, യുനീക് ചെയര്‍മാന്‍ എ.കെ.കുഞ്ഞബ്ദുള്ള, കണ്‍ വീനര്‍ ടി.അബ്ദുള്ള മാസ്റര്‍, ഡയറക്ടരി ബോര്‍ഡ് മെമ്പര്‍ വിപി.കെ ഹനീഫ്, എന്‍.യൂസഫ് ഹാജി, അബ്ദുല്‍ റസാക്ക് കോട്ടപ്പുറം, എന്‍.അബ്ദുല്‍ റഷീദ് ഹാജി, സി.അബ്ദുള്ള ഹാജി, എ.ജി. ഖാലിദ്, സി.മുഹമ്മദ് ഇല്യാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക