യു.ഡബ്ല്യു.സി ദുബായ് സോണല്‍ വാര്‍ഷികവും
ഹാഫിള് ജാബിറിനു സ്വീകരണവും വെള്ളിയാഴ്ച
ദുബായ്: ഉദിനൂര്‍ മഹല്ല് എസ്.വൈ.എസിന്റെ റിലീഫ് വിഭാഗമായ ഉദിനൂര്‍ വെല്‍ഫെയര്‍ സെന്റര്‍ (യു.ഡബ്ല്യു.സി) ദുബായ് സോണല്‍ കമ്മിറ്റിയുടെ വാര്‍ഷിക കൌണ്‍സിലും, ഉദിനൂര്‍ മഹല്ലില്‍ നിന്നും ഇദം പ്രദമായി ഹാഫിള് പദവിയിലെത്തിയ പുത്തലത്ത് ജാബിറിനു സ്വീകരണവും, ഇഫ്താര്‍ മീറ്റും നാളെ (26.8.11 വെള്ളി) ബാര്‍ ദുബായ് ലിബ്ര റസ്ടോറന്റ് പാര്‍ട്ടി ഹാളില്‍ നടക്കും. വൈകുന്നേരം 5 .30 മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും.
കാരന്തൂര്‍ മര്‍കസില്‍ നിന്നും, മാട്ടൂല്‍ മുഹ്യദ്ധീന്‍ പള്ളിയിലെ തന്റെ ഗുരുനാഥനില്‍ നിന്നും ഖുര്‍ആന്‍ ഹൃദിസ്ത്യമാക്കിയ ജാബിര്‍ തുടര്‍ പഠനത്തിനായി വെല്ലൂര്‍ ബാഖിയാത് അറബിക് കോളേജില്‍ ചേര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. മര്‍ഹൂം എം.ടി.പി സുലൈമാന്‍ മുസ്ലിയാരുടെയും, പുത്തലത്ത് അസ്മയുടെയും പുത്രനായ ജാബിറിന്റെ സഹോദരി ആയിഷ കഴിഞ്ഞ വര്‍ഷം എം.ബി.ബി.എസ് ബിരുദം നേടി ഡോക്ടറായി സേവനം അനുഷ്ടിക്കുകയാണ്. മറ്റു സഹോദരങ്ങള്‍ റാഷിദ്, ജുബൈര്‍, മര്‍സിയ, റാസിഫ, മര്‍ഹൂം സാജിദ എന്നിവരാണ്. സഹോദരീ ഭര്‍ത്താക്കള്‍ അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ ഖാദര്‍ എന്നിവരുമാണ്.
1993 ല്‍ റാസല്‍ ഖൈമയില്‍ വെച്ച് അകാലത്തില്‍ പൊലിഞ്ഞു പോയ തന്റെ പിതാവിന്റെ ഖബറിടം സിയാറത്ത് ചെയ്യാനായി യു.എ.ഇ യിലെത്തിയതാണ് ജാബിര്‍. മഹല്ലില്‍ നിന്നും ആദ്യമായി ഹിഫ്ളുല്‍ ഖുര്‍ആന്‍ കരസ്ഥമാക്കിയ ജാബിര്‍ ഏവര്‍ക്കും അഭിമാനമാണെന്നു ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ്, യു.ഡബ്ല്യു.സി ഭാരവാഹികള്‍ ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോമിനോട് പറഞ്ഞു. ജാബിറിന്റെ സഹോദരി ഡോ: ആയിഷയെയും സംഘടന ഉദിനൂരില്‍ വെച്ച് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, ശൈഖുനാ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഉപഹാരം നല്‍കി ആദരിച്ചിരുന്നു.