ആത്മ നിര്‍വൃതി ചൊരിഞ്ഞ്
മുജമ്മഉ പ്രാര്‍ഥനാ സംഗമം സമാപിച്ചു
തൃക്കരിപ്പൂര്‍: വിശുദ്ധ റംസാന്‍ ന്റെ പകലിനെ ആത്മീയ നിര്‍വ്രിതിയിലാഴ്ത്തി അല്‍ മുജമ്മഉല്‍ ഇസ്ലാമിയില്‍ നടന്ന പ്രാര്‍ഥനാ സംഗമം സമാപിച്ചു.
ഇന്നലെ കാലത്ത് 9 മണി മുതല്‍ ആരംഭിച്ച പ്രാര്‍ഥനാ സംഗമത്തില്‍ പങ്കെടുക്കാന്‍ നാടിന്റെ
വിവിധ ഭാഗങ്ങളില്‍ നിന്നും വന്‍ വിശ്വാസി വ്യൂഹം ഒഴുകിയെത്തി. എസ്.വൈ.എസ് സ്കൂള്‍ ഓഫ് ഖുര്‍ആന്‍ ട്യൂട്ടര്‍ എം.എ. ജാഫര്‍ സാദിഖ് സഅദി സംഗമം ഉത്ഘാടനം ചെയ്തു. പ്രമുഖ വാഗ്മി അബ്ദുല്‍ കരീം സഖാഫി ഇടുക്കി മുഖ്യ പ്രഭാഷണം നടത്തി. അഷ്‌റഫ് അശ്രഫി ആരങ്ങാടി, സുലൈമാന്‍ ലതീഫി, കുഞ്ഞഹമ്മദ് അഹ്സനി, സുലൈമാന്‍ സഅദി വയനാട്, ഹനീഫ അഹ്സനി പ്രസംഗിച്ചു.
പ്രാര്‍ഥനാ സംഗമത്തിന് സയ്യിദ് തയ്യിബുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ആറ്റക്കോയ തങ്ങള്‍ പുതിയങ്ങാടി, സയ്യിദ് ഇസ്മായില്‍ തങ്ങള്‍, പി.മുഹമ്മദ് സാലിഹ് സഅദി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജാബിര്‍ സഖാഫി സ്വാഗതവും, ബഷീര്‍ മങ്കയം നന്ദിയും പറഞ്ഞു.