ദുബായ് ഇഫ്താര്‍ അവിസ്മരണീയമായി
ദുബായ്: ഉദിനൂര്‍ മഹല്ല് എസ്.വൈ.എസിന്റെ കീഴ് ഘടകമായ ഉദിനൂര്‍ വെല്‍ഫെയര്‍ സെന്ററിന്റെയും, യുനീക് എജുക്കോം സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ദുബൈയില്‍ സംഘടിപ്പിച്ച ഉദിനൂര്‍ മഹല്ല് ഇഫ്താര്‍ സംഗമം അവിസ്മരണീയമായി.
ബാര്‍ ദുബായ് ലിബ്ര റസ്റൊരന്റ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍, ബുര്‍ദ മജ്ലിസ്, ഉല്‍ബോധനം, കൂട്ട് പ്രാര്‍ത്ഥന എന്നീ പരിപാടികള്‍ നടന്നു. ഉദിനൂര്‍ മഹല്ലില്‍ നിന്നും ഇദം പ്രദമായി ഹിഫ്ള് പഠനം പൂര്‍ത്തിയാക്കിയ പുത്തലത്ത് ജാബിറിനു ഉപഹാരം നല്‍കി ആദരിച്ചു ടി. പി.അബ്ദുല്‍ സലാം ഹാജി ഉപഹാരം സമര്‍പ്പിച്ചു. തുടര്‍ന്ന് ഹാഫിള് ജാബിര്‍ നടത്തിയ ഖുര്‍ആന്‍ പാരായണം സദസ്സിനെ ഈറനണിയിച്ചു. പ്രമുഖ വാഗ്മി അബ്ദുന്നാസര്‍ അമാനി ഉല്‍ബോധനം നടത്തി. ടി.പി.അബ്ദുല്‍ സലാം, ടി.അബ്ദുല്‍ ഹമീദ്, അഡ്വ. ഹസൈനാര്‍, എം.ടി.പി അബൂബക്കര്‍ മൌലവി തുടങ്ങിയവര്‍ സംബന്ധിച്ചു. ടി.സി ഇസ്മായില്‍ സ്വാഗതം പറഞ്ഞു.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
------------------------------------------------------------------------------