Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, ഓഗസ്റ്റ് 31, ബുധനാഴ്‌ച

പേക്കടം തൌഫീക്ക് മസ്ജിദിലെ പെരുന്നാള്‍ ഖുതുബ
നാടെങ്ങും ആഹ്ലാദപൂര്‍വ്വം ഈദ് ആഘോഷിച്ചു.

ഉദിനൂര്‍: വിശുദ്ധ റമസാന്‍ മാസത്തിന്റെ പരിസമാപ്തി കുറിച്ച് കൊണ്ട് ശവ്വാലിന്റെ പൊന്നമ്പിളി മാനത്ത് തെളിഞ്ഞതോടെ മുസ്ലിം മനസ്സുകളില്‍ ആഹ്ലാദത്തിന്റെ പൂത്തിരി കത്തി. നാടെങ്ങും മുസ്ലിം സമൂഹം അത്യാഹ്ലാദ പൂര്‍വ്വമായിരുന്നു പെരുന്നാള്‍ ആഘോഷിച്ചത്. പ്രതികൂല കാലാവസ്ഥയിലും പള്ളികളില്‍ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഉദിനൂര്‍ മഹല്ലിലെ ചെറുതും വലുതുമായ മുഴുവന്‍ പള്ളികളിലും പെരുന്നാള്‍ നിസ്കാരം സംഘടിപ്പിച്ചിരുന്നു. ജുമാ മസ്ജിദില്‍ പെരുന്നാള്‍ നിസ്കാരത്തിനും, ഖുതുബക്കും ഖത്തീബ് സി.അബ്ദു റഹീം മൌലവി നേതൃത്വം നല്‍കി.  പെരുന്നാള്‍ നിസ്കാര ശേഷം മരിച്ചവര്‍ക്ക് വേണ്ടിയുള്ള കൂട്ട് പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു.  
നൂറുല്‍ ഹുദാ മസ്ജിദിലെ പെരുന്നാള്‍ ഖുതുബ

2011, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

EID IN DUBAI

ഭക്തിയുടെ നിറവില്‍: 
ദുബായ് ദേര ഈദ് മുസല്ലയില്‍ പെരുന്നാള്‍ നിസ്കാരതിനായി എത്തിയ വിശ്വാസികള്‍  
(ഫോട്ടോ: ടി.സി.ഐ ഉദിനൂര്‍ )


EID MUBARAK

ഗള്‍ഫ് രാജ്യങ്ങളില്‍ ചൊവ്വാഴ്ച പെരുന്നാള്‍

ദുബായ്: ചന്ദ്രപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ ചൊവ്വാഴ്ച പെരുന്നാള്‍ ആയി പ്രഖ്യാപിച്ചു. ഇതോടെ കഴിഞ്ഞ ഒരു മാസക്കാലമായി തുടര്‍ന്ന് വരുന്ന വ്രതാനുഷ്ടാനങ്ങള്‍ക്കും, തറാവീ ഹ് നിസ്കാരത്തിനും സമാപനമായി. ഇനി മണ്ണും വിണ്ണും അല്ലാഹു അക്ബര്‍ എന്ന കീര്തനങ്ങളാല്‍ മുഖരിതമാകും. അതെ സമയം ചന്ദ്രപ്പിറവി ദൃശ്യമാകാതതിനെ തുടര്‍ന്ന് നാട്ടില്‍ ബുധനാഴ്ച ആയിരിക്കും
പെരുന്നാള്‍ എന്ന് ഖാസിമാരായ പാണക്കാട് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ പ്രഖ്യാപിച്ചു.


വായനക്കാര്‍ക്ക് ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോമിന്റെ ഹൃദ്യമായ ഈദ് ആശംസകള്‍.
 

പെരുന്നാള്‍ ദിനത്തിലെ ആരാധനകള്‍

1. ഫിഥര്‍ സകാത്ത്


ഇത് രാവിലെ പെരുന്നാള്‍ നിസ്‌കാരത്തിനു മുമ്പുതന്നെ കൊടുത്തുവീട്ടണം. നിസ്‌കാരത്തെക്കാള്‍ പിന്തിക്കല്‍ കറാഹത്തും പെരുന്നാള്‍ പകലിനെ വിട്ടു പിന്തിക്കല്‍ ഹറാമുമാണ്. പിന്തിച്ചാല്‍ കടം വീട്ടല്‍ നിര്‍ബന്ധവുമാണ്. ഓരോരുത്തരും തനിക്കംതാന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായ ആളുകള്‍ക്കും വേണ്ടി ഫിഥര്‍ സക്കാത്ത് കൊടുക്കേണ്ടതാണ്. നാട്ടിലെ പ്രധാന ആഹാര സാധനങ്ങളാണ് കൊടുക്കേണ്ടത്. ഉദാഹരണത്തിന് നമ്മുടെ നാട്ടില്‍ അരി. ഒരാള്‍ക്കു വേണ്ടി ഒരു സ്വാഅ് കൊടുക്കണം. ഇത് ലിറ്റര്‍ കണക്കില്‍ സുമാര്‍ മൂന്നു ലിറ്ററും ഇരുന്നൂറ് മില്ലി ലിറ്ററും വരും. (ഏകദേശം 2 കിലോയും 800 ഗ്രാമും)  സക്കാത്ത് വാങ്ങാന്‍ അര്‍ഹരായ ആളുകള്‍ക്ക് തന്നെയാണ് ഫിഥര്‍ സക്കാത്തും നല്‍കേണ്ടത്. എന്നാല്‍, ഫിഥര്‍ സക്കാത്ത് കൊടുക്കാനുള്ള ബാധ്യതയുണ്ടാകണമെങ്കില്‍ ധന സക്കാത്തിന് ബാധ്യതയുള്ള ആളായിരിക്കണമെന്നില്ല. പെരുന്നാള്‍ പകലിലെയും തുടര്‍ന്നുവരുന്ന രാത്രിയിലെയും ആഹാര ചെലവുകള്‍, വസ്ത്രം, പാര്‍പിടം, ഭൃത്യന്‍, കടം എന്നിവ കഴിച്ച് ബാക്കി വരുന്നവരെല്ലാം ഫിഥര്‍ സക്കാത്ത് കൊടുക്കാന്‍ ബാധ്യസ്ഥരാണ്. (കടം കണക്കിലെടുക്കേണ്ടതില്ലെന്നും അഭിപ്രായമുണ്ട്.) ആര്‍ക്കുവേണ്ടിയാണോ കൊടുക്കുന്നത് ആ ആള്‍ ഉള്ളിടത്താണ് വിതരണം ചെയ്യേണ്ടത്. ഉദാഹരണമായി ഭാര്യ നാട്ടിലും ഭര്‍ത്താവ് ഗള്‍ഫിലുമാണെങ്കില്‍ ഭാര്യയുടെത് നാട്ടിലും ഭര്‍ത്താവിന്റെത് ഗള്‍ഫിലും കൊടുക്കണം.


2. പെരുന്നാള്‍ നിസ്‌കാരം


റകഅത്തുകള്‍ രണ്ട്. സൂര്യോദയം മുതല്‍ മധ്യാഹ്നം വരെയ സമയം. ആദ്യത്തെ റകഅത്തില്‍ വജ്ജഹ്തുവിന് ശേഷം ഫാതിഹാക്കു മുമ്പ് ഏഴു തക്ബീറുകള്‍ ചൊല്ലണം. രണ്ടാമത്തെ റക്അത്തില്‍ ഫാത്തിഹഹാക്കു മുമ്പു ഉയര്‍ച്ചക്കു വേണ്ടിയുള്ള തക്ബീറിനു ശേഷം അഞ്ചു തക്ബീറുകളും വേണം. ഇമാമിനെപോലെത്തന്നെ മഅ്മൂമുകളും പ്രസ്തുത തക്ബീറുകള്‍ ഉറക്കെയാണ് പറയേണ്ടത്. ഈ തക്ബീറുകള്‍ക്കിടയില്‍ 'സുബ്ഹാനല്ലാഹി വല്‍ഹംദു ലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍ വലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്' എന്നു പറയല്‍ നല്ലതാണ്. പെരുന്നാള്‍ നിസ്‌കാരത്തിനു ശേഷമാണ് പെരുന്നാള്‍ ഖുഥുബ.
(കടപ്പാട്: അഫ്സല്‍ മെട്ടമ്മല്‍)

2011, ഓഗസ്റ്റ് 28, ഞായറാഴ്‌ച

UDINUR SYS

ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ് റംസാന്‍ റിലീഫ്
രണ്ടാം ഘട്ടം വീഡിയോ



2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

ദുബായ് ഇഫ്താര്‍ അവിസ്മരണീയമായി

ദുബായ്: ഉദിനൂര്‍ മഹല്ല് എസ്.വൈ.എസിന്റെ കീഴ് ഘടകമായ  ഉദിനൂര്‍ വെല്‍ഫെയര്‍ സെന്ററിന്റെയും,  യുനീക് എജുക്കോം സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ദുബൈയില്‍ സംഘടിപ്പിച്ച ഉദിനൂര്‍ മഹല്ല് ഇഫ്താര്‍ സംഗമം അവിസ്മരണീയമായി. 

ബാര്‍ ദുബായ് ലിബ്ര റസ്റൊരന്റ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍, ബുര്‍ദ മജ്ലിസ്, ഉല്‍ബോധനം, കൂട്ട് പ്രാര്‍ത്ഥന എന്നീ പരിപാടികള്‍ നടന്നു. ഉദിനൂര്‍ മഹല്ലില്‍ നിന്നും ഇദം പ്രദമായി ഹിഫ്ള് പഠനം പൂര്‍ത്തിയാക്കിയ പുത്തലത്ത് ജാബിറിനു ഉപഹാരം നല്‍കി ആദരിച്ചു ടി. പി.അബ്ദുല്‍ സലാം ഹാജി ഉപഹാരം സമര്‍പ്പിച്ചു. തുടര്‍ന്ന് ഹാഫിള് ജാബിര്‍ നടത്തിയ ഖുര്‍ആന്‍ പാരായണം സദസ്സിനെ ഈറനണിയിച്ചു. പ്രമുഖ വാഗ്മി അബ്ദുന്നാസര്‍ അമാനി ഉല്‍ബോധനം  നടത്തി. ടി.പി.അബ്ദുല്‍ സലാം, ടി.അബ്ദുല്‍ ഹമീദ്, അഡ്വ. ഹസൈനാര്‍, എം.ടി.പി അബൂബക്കര്‍ മൌലവി തുടങ്ങിയവര്‍ സംബന്ധിച്ചു. ടി.സി ഇസ്മായില്‍ സ്വാഗതം പറഞ്ഞു. 
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

------------------------------------------------------------------------------
ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ്
റമസാന്‍ റിലീഫ് രണ്ടാം ഘട്ടം പ്രൌഡോജ്ജ്വലമായി

ഉദിനൂര്‍: മഹല്ല് എസ്.വൈ.എസിന്റെ ആഭിമുഖ്യത്തിലുള്ള റംസാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ രണ്ടാം 
ഘട്ടം  പ്രോടോജ്ജ്വലമായി സമാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞു ഉദിനൂര്‍ സുന്നി സെന്ററില്‍ നടന്ന  ചടങ്ങില്‍
നിരവധി നേതാക്കളും പൌര പ്രമുഖരും സംബന്ധിച്ചു.
പ്രമുഖ പണ്ഡിതന്‍ മുഹമ്മദ്‌ സാലിഹ് സഅദി ചടങ്ങിനു നേതൃത്വം നല്‍കി. മഹല്ലിലെ മുഴുവന്‍ വീടുകളിലേക്കും ഉള്ള പെരുന്നാള്‍ അരി വിതരണം കെ. അബ്ദുല്‍ ഖാദിര്‍ നിര്‍വ്വഹിച്ചു. നിര്‍ദ്ധന യുവതികള്‍ക്കുള്ള തയ്യല്‍ മെഷീന്‍ വിതരണം ടി.റഹ്മത്തുള്ള യും, നിസ്കാരക്കുപ്പായ വിതരണം പി മുഹമ്മദ്‌ അലിയും  നിര്‍വ്വഹിച്ചു .   
പ്രസിടന്റ്റ് ടി.പി.ഷാഹു ഹാജിയുടെ അദ്ദ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഖജാന്‍ജി ടി.പി. മഹമൂദ് ഹാജി, തൃക്കരിപ്പൂര്‍ പഞ്ചായത്ത് എസ്.വൈ.എസ് പ്രതിനിധി വി.എന്‍ ഹുസൈന്‍ ഹാജി, യുനീക് ചെയര്‍മാന്‍ എ.കെ.കുഞ്ഞബ്ദുള്ള, കണ്‍ വീനര്‍ ടി.അബ്ദുള്ള മാസ്റര്‍,   ഡയറക്ടരി ബോര്‍ഡ് മെമ്പര്‍ വിപി.കെ ഹനീഫ്, എന്‍.യൂസഫ്‌ ഹാജി, അബ്ദുല്‍ റസാക്ക് കോട്ടപ്പുറം, എന്‍.അബ്ദുല്‍ റഷീദ് ഹാജി,  സി.അബ്ദുള്ള ഹാജി, എ.ജി. ഖാലിദ്,  സി.മുഹമ്മദ്‌ ഇല്യാസ്  തുടങ്ങിയവര്‍ സംബന്ധിച്ചു.   


കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച

യു.ഡബ്ല്യു.സി ദുബായ് സോണല്‍ വാര്‍ഷികവും
ഹാഫിള് ജാബിറിനു സ്വീകരണവും വെള്ളിയാഴ്ച 

ദുബായ്: ഉദിനൂര്‍ മഹല്ല് എസ്.വൈ.എസിന്റെ റിലീഫ് വിഭാഗമായ ഉദിനൂര്‍ വെല്‍ഫെയര്‍ സെന്റര്‍ (യു.ഡബ്ല്യു.സി) ദുബായ് സോണല്‍ കമ്മിറ്റിയുടെ വാര്‍ഷിക കൌണ്‍സിലും, ഉദിനൂര്‍ മഹല്ലില്‍ നിന്നും ഇദം പ്രദമായി ഹാഫിള് പദവിയിലെത്തിയ പുത്തലത്ത് ജാബിറിനു സ്വീകരണവും, ഇഫ്താര്‍ മീറ്റും നാളെ (26.8.11 വെള്ളി) ബാര്‍ ദുബായ് ലിബ്ര റസ്ടോറന്റ് പാര്‍ട്ടി ഹാളില്‍ നടക്കും. വൈകുന്നേരം 5 .30 മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും.

കാരന്തൂര്‍ മര്‍കസില്‍ നിന്നും, മാട്ടൂല്‍ മുഹ്യദ്ധീന്‍ പള്ളിയിലെ തന്റെ ഗുരുനാഥനില്‍ നിന്നും ഖുര്‍ആന്‍ ഹൃദിസ്ത്യമാക്കിയ ജാബിര്‍ തുടര്‍ പഠനത്തിനായി വെല്ലൂര്‍ ബാഖിയാത് അറബിക് കോളേജില്‍ ചേര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. മര്‍ഹൂം എം.ടി.പി സുലൈമാന്‍ മുസ്ലിയാരുടെയും, പുത്തലത്ത് അസ്മയുടെയും പുത്രനായ ജാബിറിന്റെ സഹോദരി ആയിഷ കഴിഞ്ഞ വര്‍ഷം എം.ബി.ബി.എസ് ബിരുദം നേടി ഡോക്ടറായി സേവനം അനുഷ്ടിക്കുകയാണ്. മറ്റു സഹോദരങ്ങള്‍ റാഷിദ്, ജുബൈര്‍, മര്‍സിയ, റാസിഫ, മര്‍ഹൂം സാജിദ എന്നിവരാണ്. സഹോദരീ ഭര്‍ത്താക്കള്‍ അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ ഖാദര്‍ എന്നിവരുമാണ്.

1993 ല്‍ റാസല്‍ ഖൈമയില്‍ വെച്ച് അകാലത്തില്‍ പൊലിഞ്ഞു പോയ തന്റെ പിതാവിന്റെ ഖബറിടം സിയാറത്ത്‌ ചെയ്യാനായി യു.എ.ഇ യിലെത്തിയതാണ് ജാബിര്‍. മഹല്ലില്‍  നിന്നും ആദ്യമായി ഹിഫ്ളുല്‍ ഖുര്‍ആന്‍ കരസ്ഥമാക്കിയ ജാബിര്‍ ഏവര്‍ക്കും അഭിമാനമാണെന്നു ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ്, യു.ഡബ്ല്യു.സി ഭാരവാഹികള്‍ ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോമിനോട് പറഞ്ഞു. ജാബിറിന്റെ സഹോദരി ഡോ: ആയിഷയെയും സംഘടന ഉദിനൂരില്‍ വെച്ച് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, ശൈഖുനാ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരുടെ  സാന്നിധ്യത്തില്‍  ഉപഹാരം നല്‍കി ആദരിച്ചിരുന്നു.    

2011, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

ആത്മ നിര്‍വൃതി ചൊരിഞ്ഞ്
മുജമ്മഉ പ്രാര്‍ഥനാ സംഗമം സമാപിച്ചു

തൃക്കരിപ്പൂര്‍: വിശുദ്ധ റംസാന്‍ ന്റെ  പകലിനെ ആത്മീയ നിര്‍വ്രിതിയിലാഴ്ത്തി അല്‍ മുജമ്മഉല്‍ ഇസ്ലാമിയില്‍   നടന്ന പ്രാര്‍ഥനാ സംഗമം സമാപിച്ചു. 

ഇന്നലെ കാലത്ത് 9 മണി മുതല്‍ ആരംഭിച്ച  പ്രാര്‍ഥനാ സംഗമത്തില്‍ പങ്കെടുക്കാന്‍ നാടിന്റെ 
വിവിധ ഭാഗങ്ങളില്‍ നിന്നും  വന്‍ വിശ്വാസി വ്യൂഹം ഒഴുകിയെത്തി. എസ്.വൈ.എസ് സ്കൂള്‍ ഓഫ് ഖുര്‍ആന്‍ ട്യൂട്ടര്‍ എം.എ. ജാഫര്‍ സാദിഖ് സഅദി സംഗമം ഉത്ഘാടനം ചെയ്തു. പ്രമുഖ വാഗ്മി അബ്ദുല്‍ കരീം സഖാഫി ഇടുക്കി മുഖ്യ പ്രഭാഷണം നടത്തി. അഷ്‌റഫ്‌ അശ്രഫി ആരങ്ങാടി, സുലൈമാന്‍ ലതീഫി, കുഞ്ഞഹമ്മദ് അഹ്സനി, സുലൈമാന്‍ സഅദി വയനാട്, ഹനീഫ അഹ്സനി പ്രസംഗിച്ചു.

പ്രാര്‍ഥനാ സംഗമത്തിന് സയ്യിദ് തയ്യിബുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ആറ്റക്കോയ തങ്ങള്‍ പുതിയങ്ങാടി, സയ്യിദ് ഇസ്മായില്‍ തങ്ങള്‍, പി.മുഹമ്മദ്‌ സാലിഹ് സഅദി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജാബിര്‍ സഖാഫി സ്വാഗതവും, ബഷീര്‍ മങ്കയം നന്ദിയും പറഞ്ഞു.

2011, ഓഗസ്റ്റ് 21, ഞായറാഴ്‌ച

ഉദിനൂര്‍ സുന്നി സെന്റര്‍
ഇഫ്താര്‍ സംഗമവും ദുആ മജലിസും ശ്രദ്ദേയമായി

ഉദിനൂര്‍: മഹല്ല് എസ്.വൈ.എസിന്റെയും, യു.ഡബ്ല്യു.സി യുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമവും, ദുആ മജലിസും ജന ബാഹുല്യം കൊണ്ട് ശ്രദ്ദേയമായി.

ശനിയാഴ്ച കാലത്ത് 10 മണി മുതല്‍ സുന്നി സെന്റര്‍ ഓഡി റ്റൊരിയത്തില്‍ ആരംഭിച്ച ദു ആ മജ് ലിസിന്  പ്രമുഖ സൂഫി വര്യന്‍ സാലിഹ് സഅദി നേതൃത്വം നല്‍കി. തുടര്‍ന്ന് സ്ത്രീകള്‍ക്കുള്ള ഇഫ്താര്‍ കിറ്റ് വിതരണം നടന്നു. വൈകുന്നേരം പുരുഷന്മാര്‍ക്കായി നടന്ന സമൂഹ നോമ്പ് തുറയില്‍ വിവിധ രാഷ്ട്രീയ, സാംസ്കാരിക നേതാക്കള്‍ സംബന്ധിച്ചു. കൂടുതല്‍ ചിത്രങ്ങള്‍ക്ക്  ഇവിടെ ക്ലിക്ക് ചെയ്യുക

2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

യുനീക് ടൈംസ്‌ റംസാന്‍ സ്പെഷല്‍

അത്യപൂര്‍വ്വ വിജ്ഞാന വിഭവങ്ങളുമായി യുനീക് ടൈംസ്‌ റംസാന്‍ സ്പെഷല്‍ പുറത്തിറങ്ങി. ഓണ്‍ലൈന്‍ ആയി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
തൃക്കരിപ്പൂര്‍  അല്‍ മുജമ്മഉല്‍ ഇസ്ലാമി
പ്രാര്‍ഥനാ സംഗമം ഞായറാഴ്ച

തൃക്കരിപ്പൂര്‍: അല്‍ മുജമ്മ ഉല്‍ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന റംസാന്‍ പ്രാര്‍ഥനാ സംഗമം ഞായറാഴ്ച കാലത്ത് 9 മണിക്ക് നടക്കും. നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പരിപാടി ഉത്ഘാടനം ചെയ്യും. സയ്യിദ് തയ്യിബ് അല്‍ ബുഖാരി തങ്ങള്‍ പ്രാര്‍ഥനാ സംഗമത്തിന് നേതൃത്വം നല്‍കും. പ്രമുഖ വാഗ്മി അബ്ദുല്‍ കരീം സഖാഫി ഇടുക്കി ഉത്ബോധന പ്രസംഗം നടത്തും.

പരിപാടിയുടെ വിജയത്തിനായി ജലീല്‍ സഖാഫി ചെയര്‍മാനും, വി.എന്‍. ഹുസൈന്‍  ഹാജി കണ്‍ -വീനറും എം.ടി.പി. അബ്ദുല്‍ റഹിമാന്‍ ഹാജി ട്രഷററും ആയ സ്വാഗത സംഘം അവിശ്രമം പ്രവര്‍ത്തിക്കുകയാണ്.


സ്വാഗത സംഘം യോഗത്തില്‍ സാലിഹ് സഅദി പ്രസംഗിക്കുന്നു

സ്വാഗത സംഘം യോഗത്തില്‍ സംബന്ധിച്ചവര്‍

2011, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ്
റംസാന്‍ പ്രോഗ്രാം രണ്ടാം ഘട്ടം നാളെ മുതല്‍

ഉദിനൂര്‍: മഹല്ല് എസ്.വൈ. എസിന്റെ ഈ വര്‍ഷത്തെ റംസാന്‍ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടം നാളെ (ശനി)  മുതല്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കാലത്ത് 10 നു സുന്നി സെന്റര്‍ ഓഡി റ്റൊരിയത്തില്‍ നടക്കുന്ന പ്രാര്‍ഥനാ മജ്ലിസിനും ഉത്ബോധനതിനും പ്രമുഖ സൂഫിവര്യന്‍ മുഹമ്മദ്‌ സാലിഹ് സഅദി നേതൃത്വം നല്‍കും. തുടര്‍ന്ന് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യും. വൈകുന്നേരം നടക്കുന്ന സമൂഹ നോമ്പ് തുറയില്‍ വിവിധ സംഘടനാ പ്രതിനിധികള്‍, സാംസ്കാരിക നേതാക്കള്‍ സംബന്ധിക്കും.

റംസാന്‍ 27 നു പതിവ് പോലെ മഹല്ലിലെ മുഴുവന്‍ വീടുകളിലെക്കുമുള്ള പെരുന്നാള്‍ അരി വിതരണം നടക്കും. അന്നേ ദിവസം തന്നെ നിര്‍ദ്ദന യുവതികള്‍ക്കുള്ള തയ്യല്‍ മെഷീന്‍ വിതരണം, നിസ്കാരക്കുപ്പായ വിതരണം എന്നിവയും ഉണ്ടാകും. റംസാന്‍ തുടക്കത്തില്‍ സംഘടന മഹല്ലിലെ മുഴുവന്‍ വീടുകളിലേക്കും കാരക്ക വിതരണം, 60 കുടുംബങ്ങള്‍ക്ക് റംസാന്‍ കിറ്റുകള്‍ എന്നിവ വിതരണം ചെയ്തിരുന്നു.

ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ടി.പി.മഹ്മൂദ് ഹാജി, ടി.പി.ഷാഹുല്‍ ഹമീദ് ഹാജി, എ.കെ.കുഞ്ഞബ്ടുള്ള ഹാജി, ടി.അബ്ദുള്ള മാസ്റര്‍, എ.ജി ഖാലിദ്, ടി.സി.മുഹമ്മദ്‌ സാനി, പി.അലി, ടി.പി.അബ്ദുല്‍ വഹാബ്, പി.ആബിദ്, എന്‍.ഇബ്രാഹിം തുടങ്ങിയവര്‍ സംബന്ധിച്ചു.

2011, ഓഗസ്റ്റ് 17, ബുധനാഴ്‌ച

മത പ്രഭാഷണ പരമ്പര ഇന്ന് ആരംഭിക്കും

ഉദിനൂര്‍: മുസ്ലിം റിലീഫ് കമ്മിറ്റി (എം.ആര്‍.സി) യുടെ ആഭിമുഖ്യത്തിലുള്ള വാര്‍ഷിക റമസാന്‍ പ്രഭാഷണ പരിപാടി  ഇന്ന് (17 .8 .11 ബുധന്‍) മുതല്‍ ആരംഭിക്കും.

പ്രഥമ ദിനം പ്രമുഖ വാഗ്മി സിംസാറുല്‍ ഹഖ് പ്രഭാഷണം നടത്തും. ഉദിനൂര്‍ ജുമാ മസ്ജിദ് പരിസരത്ത്‌ പ്രത്യേകം സജ്ജീകരിച്ച മര്‍ഹൂം പി.പി മുഹമ്മദലി നഗറില്‍ നടക്കുന്ന പരിപാടി 4 ദിവസം നീണ്ടു നില്‍ക്കും. 20 ആം തിയ്യതി നടക്കുന്ന സമാപന പരിപാടിയില്‍ പ്രമുഖരുടെ നേതൃത്വത്തിലുള്ള കൂട്ട് പ്രാര്‍ഥനയും ഉല്‍ബോധനവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

2011, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

മുസ്ലിം ലോകം ബദര്‍ സ്മരണയില്‍

വീണ്ടും ഒരു ബദര്‍ ദിനം കൂടി സമാഗതമായി. ഹിജ്റ രണ്ടാം വര്ഷം ഇത് പോലൊരു റമസാന്‍ 17 നു അറേബ്യയിലെ   ബദര്‍ പോര്‍ക്കളത്തില്‍ സത്യ പ്രസ്ഥാനവും, അസത്യത്തിന്റെ വക്താക്കളും തമ്മില്‍ മുഖാമുഖം ഏറ്റു മുട്ടിയ ദിനം. ആയിരത്തിലധികം വരുന്ന സര്‍വ്വായുധ വിഭൂഷിതരായ മക്കാ മുശ്രിക്കുകളോട് നിരായുധരായ കേവലം 313 പേര്‍ ധീരമായി അടരാടി വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച ദിനം. ഇസ്ലാമിക ചരിത്രത്തില്‍ ബദര്‍ ഒരു വഴിത്തിരിവായിരുന്നു. അത് കൊണ്ട് തന്നെ ബദര്‍ യുദ്ധത്തില്‍ പങ്കെടുത്ത ധീര പടയാളികളെ സംബന്ധിച്ച് ഇസ്ലാം പറയുന്നത് അവര്‍ മുമ്പ് ചെയ്തു പോയ പാപങ്ങളും, ഇനി ചെയ്യാനിരിക്കുന്നതുമായ പാപങ്ങള്‍ അല്ലാഹു അവര്‍ക്ക് പൊറുത്തു കൊടുത്തിരിക്കുന്നു എന്നാണ്‌. എങ്കില്‍ അവരുടെ സ്ഥാനം എത്ര ഓന്നിത്യത്തില്‍ ആണെന്നത് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. നാഥാ അവരോടൊപ്പം നമ്മെയും നീ സ്വര്‍ഗീയ പൂങ്കാവനത്തില്‍ ഒരുമിച്ചു കൂട്ടേണമേ.. ആമീന്‍......


2011, ഓഗസ്റ്റ് 14, ഞായറാഴ്‌ച

HAPPY INDEPENDENCE DAY

വീണ്ടും ഒരു സ്വാതന്ത്ര്യ ദിനം കൂടി. മാന്യ സന്ദര്‍ശകര്‍ക്കും, സഹകാരികള്‍ക്കും
ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോമിന്റെ നന്മ നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍.
സസ്നേഹം വെബ്‌ എഡിറ്റര്‍


ദുബൈ രാജ്യാന്തര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍
ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ പ്രകടനം ഇന്ന്

ദുബൈ: രാജ്യാന്തര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ ഇന്ത്യന്‍  പ്രതിനിധിയായി പങ്കെടു ക്കുന്ന   ശമീര്‍ മുഹമ്മദിന്റെ പ്രകടനം ഇന്ന്.  ദുബായ് മംസാ റിലുള്ള കള്‍ച്ച റാല്‍ ആന്റ് സയന്റിഫിക് അസോസിയേഷന്‍ ഹാളില്‍ ഇന്ന്  (15 .8 .11 തിങ്കള്‍ ) രാത്രി 10 മണി മുതല്‍ ആണ് മത്സര പരിപാടികള്‍ ആരംഭിക്കുക. ഉഗാണ്ട, അള്‍ജീരിയ,ബ്രിട്ടന്‍, ബഹ്‌റൈന്‍, കെനിയ, എന്നീ 5 രാജ്യങ്ങളിലെ പ്രതിനിധികള്‍ക്കൊപ്പമാണ് ഷമീര്‍ ഇന്ന് ഖുര്‍ ആന്‍ പാരായണം 
നടത്തുക.  മത്സരത്തില്‍ മൊത്തം 90 രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നു.  ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിലാണ് മത്സരം എന്നത് ഏറെ ശ്രദ്ധേയമാണ്. 

കാരന്തൂര്‍ മര്‍കസ് ഹിഫ്സുല്‍ ഖുര്‍ ആന്‍ കോളേജില്‍ ഇന്നാണ് ഷമീര്‍ ഖുര്‍ആന്‍ മനപ്പാഠം ആക്കിയത്.  ഇത് ആറാം തവണയാണ് മര്‍കസ് വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭ്യമാകുന്നത്. പോയ വര്‍ശങ്ങളില്‍ സിറാജ് ആലിപ്പറമ്പ്, ഉമര്‍ ഓമശ്ശേരി, ലത്വീഫ് കോടമ്പുഴ, സയ്യിദ് ഇബ്രാഹീം ഹൈദരാബാദ്, ജാബിര്‍ ഹംസ പത്തായക്കല്ല് എന്നിവര്‍ എത്തിയിരുന്നു. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന വിദ്യാര്‍ഥികളോടാണ് ഇവര്‍ മാറ്റുരച്ചത്.   

2009ല്‍ നടന്ന മത്സരത്തില്‍ മര്‍കസ് വിദ്യാര്‍ഥിയായ സയ്യിദ് ഇബ്രാഹീം ഒന്നാം സ്ഥാനം നേടിയിരുന്നു. 85 രാഷ്ട്രങ്ങളില്‍ നിന്നുള്ളവരെയാണ് അന്ന് ഇബ്രാഹിം മറികടന്നത്. മറ്റുള്ള വര്‍ഷങ്ങളിലും മര്‍കസ് വിദ്യാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതായും സംഘാടകര്‍ അറിയിച്ചു. ഈ വര്‍ഷം മലപ്പുറം ജില്ലയിലെ ചേറൂര്‍ സ്വദേശി മര്‍ഹൂം കൊടക്കല്ല് മുഹമ്മദ് കുട്ടി ഹാജിയുടെയും കൊടുവായൂര്‍ സ്വദേശിയായ ഖജീദയുടെയും ഏഴു മക്കളില്‍ ഇളയവനായ ശമീറിനാണ് അവസരം ലഭിച്ചത്. 11-ാം വയസില്‍ മര്‍കസില്‍ ഹിഫ്സില്‍ ചേര്‍ന്നു. മൂന്നു വര്‍ഷം കൊണ്ട് ഹിഫ്സ് പൂര്‍ണമാക്കി. കഴിഞ്ഞ വര്‍ഷം ഈജിപ്തില്‍ നടന്ന 22 രാഷ്ട്രങ്ങള്‍ പങ്കെടുത്ത ഖുര്‍ആന്‍ മത്സരത്തില്‍ ഷമീര്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. 

2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

റംസാന്‍ വിശേഷം
വിശുദ്ധ ഖുര്‍ആന്‍ വിശുദ്ധ റംസാന്‍
കാന്തപുരത്തിന്റെ പ്രഭാഷണം ഇന്ന്

അബുദാബി: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരുടെ 'വിശുദ്ധ ഖുര്‍ആന്‍ വിശുദ്ധ റംസാന്‍' പ്രഭാഷണം ഇന്ന് രാത്രി 10 മണിക്ക് അബൂ ദാബി നാഷണല്‍ തിയേറ്ററില്‍ നടക്കും. (അബുദാബി എയര്‍പോര്‍ട്ട് റോഡ്, മുറൂര്‍ റോഡുകള്‍ക്ക് മധ്യേ ഇത്തിഹാദ് പ്രസ്സിനു സമീപം ആണ് നാഷണല്‍ തിയേറ്റര്‍)  ആയിരങ്ങള്‍ സംബന്ധിക്കുന്ന പരിപാടി വിജയിപ്പിക്കാന്‍ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

പ്രമുഖ വ്യവസായിയും, അബൂദാബി ചേംബര്‍ ഓഫ് കൊമേഴ്സ്‌ അംഗവുമായ എം.എ.യൂസുഫ് അലി പരിപാടി ഉദ്ഘാടനം ചെയ്യും. പേരോട് അബ്ദുറഹിമാന്‍ സഖാഫി, ഡോ: എ.പി അബ്ദുല്‍ ഹകീം അസ്ഹരി, ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ സംബന്ധിക്കും.

ബസ് നമ്പര്‍ 32, 52, 34, 44, 54, 56 എന്നീ ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളില്‍ നാഷണല്‍ തിയേറ്ററില്‍ എത്തിച്ചേരാം. കൂടാതെ അബുദാബി എന്‍.എം.സി.ക്ക് സമീപം ബിന്‍ ഹമൂദ മസ്ജിദ്, ജവാസാത്ത് റോഡ്, അബ്ദുല്‍ഖാലിഖ് മസ്ജിദ്, പഴയ മലയാളിസമാജം പള്ളി, സയാനി അറബ് ഉഡുപ്പിക്കു സമീപമുള്ള പള്ളി, ഖാല്‍ദിയ്യ പെട്രോള്‍ പമ്പിന് പിറകുവശത്തെ പള്ളി, മുസഫ ഐകാഡ്, ശഅബിയ്യ, ബനിയാസ്, ശഹാമ എന്നീ സ്ഥലങ്ങളില്‍നിന്ന് ബസ്‌സൗകര്യം ഉണ്ടായിരിക്കും.
==========================================================

ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാരുടെ പ്രഭാഷണം ഇന്ന്

ദുബൈ: ദുബൈ ഇന്‍റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 15 ആമത് അന്താരാഷ്ട്ര ഖുര്‍ആന്‍ പ്രഭാഷണതോടനുബന്ധിച് ആഗസ്റ്റ്‌ 12 വെള്ളിയാഴ്ച രാത്രി 9 മണിക്ക് ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പ്രഭാഷണ പരിപാടിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (ഇ.കെ വിഭാഗം) ജന:സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: ഓണബിള്ളി മുഹമ്മദ്‌ ഫൈസി എന്നിവര്‍ സംബന്ധിക്കും.

ശംസുല്‍ ഉലമ ഇ.കെ. ഉസ്താതിന്റെ വിയോഗത്തിന് ശേഷം 1996 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജന:സെക്രട്ടറി യാണ് സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍. മത ഭൗതിക വിദ്യാഭ്യാസ സമന്വയ കലാലയമായ ദാറുല്‍ ഹുദാ ഇസ്ലാമിക്‌ അക്കദമിയുടെ പ്രൊ. ചാന്‍സലര്‍ കൂടിയാണ് അദ്ദേഹം‍. കേരളത്തിലെ നിരവധി മഹല്ലുകളിലെ ഖാളി സ്ഥാനം വഹിക്കുന്ന അദ്ദേഹം തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് ഖാളി കൂടിയാണ്. ആനുകാലിക വിഷയങ്ങളില്‍ വിശുദ്ധ ഖുര്‍ആനും തിരു ഹദീസും സമ്മേളിപ്പിച്ച് സരളമായ ശൈലിയാണ്‌ അദ്ദേഹത്തിന്റേ പ്രസംഗങ്ങള്‍.

എസ്.കെ.എസ്.എസ്.എഫ് ന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അഡ്വ: ഓണബിള്ളി മുഹമ്മദ്‌ ഫൈസി. പട്ടിക്കാട് ജാമിയ നൂരിയ്യയില്‍നിന്നും ഫൈസി ബിരുദം നേടിയ അദ്ദേഹം സംസ്കൃതത്തില്‍ ബിരുദാനന്തര ബിരുദവും, നിയമ പഠനത്തില്‍ എല്‍.എല്‍.ബി ബിരുദ ദാരിയുമാണ്.

===============================================================

ഖുര്‍ആന്‍ നന്മയുടെ വഴി കാട്ടി: സി.ഫൈസി

ദുബായ്: അധര്‍മ്മത്തില്‍ നിന്നും, അനീതിയില്‍ നിന്നും സമൂഹത്തെ നന്മയിലേക്ക് വഴി കാട്ടിയ മഹത് ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ ആന്‍ എന്ന് സി. മുഹമ്മദ്‌ ഫൈസി പ്രസ്താവിച്ചു. ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ ആന്‍ അവാര്‍ഡ് പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ വേദിയില്‍ പ്രഥമ ദിനം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഖുര്‍ ആനു മുമ്പ് ഇറങ്ങിയ ഗ്രന്ഥങ്ങളും, പ്രവാചകരും ഒരു നിശ്ചിത സമൂഹത്തെയാണ് ലക്‌ഷ്യം വെച്ചതെങ്കില്‍ ഖുര്‍ ആന്‍ പ്രപഞ്ചത്തെ മുഴുവനും ഉള്‍ക്കൊള്ളുന്ന മഹത് ഗ്രന്ഥമാണ്. ഖുര്‍ ആന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാ കാലത്തും എല്ലാ ജനത ക്കും വേണ്ടിയുള്ളതാണ്. മനുഷ്യര്‍ക്ക്‌ മാത്രമല്ല പ്രകൃതിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും ഗുണം ചെയ്യാന്‍ വേണ്ടിയാണ് ഖുര്‍ ആന്‍ വന്നത്.

ഖുര്‍ ആന്‍ കേവലം തത്വങ്ങളല്ല, മറിച്ച് സച്ചരിതരുടെ സന്തുഷ്ടമായ പര്യവസാനവും, ധിക്കാരികളുടെ പതനവും ഖുര്‍ ആന്‍ വരച്ചു കാട്ടുന്നു. ധനവും, കഴിവും നന്മയിലേക്ക് തിരിച്ചു വിടാന്‍ നാം തയ്യാറാവണം. വാക്കും പ്രവര്‍ത്തിയും തിന്മക്കു പ്രേരകമാകരുത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖുര്‍ ആന്‍ അവാര്‍ഡ് കമ്മിറ്റി മേധാവി ആരിഫ് ജുല്‍ഫാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ശൈഖുനാ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഉമ്ര കഴിഞ്ഞു നേരെ ജിദ്ദയില്‍ നിന്നും സമ്മേളന വേദിയിലെത്തിയത് സദസ്സിനെ ആവേശ ഭരിതരാക്കി. പ്രതികൂല കാലാവസ്ഥയിലും വന്‍ ജനാവലി ആയിരുന്നു പരിപാടിക്ക് എത്തിയിരുന്നത്. രിസാല സ്റ്റടി സര്‍ക്കിളിന്റെ 101 അംഗ സന്നദ്ധ സേന അല്‍ ഇസാബ സദസ്സിനു ആവശ്യമായതൊക്കെ അപ്പപോള്‍ എത്തിച്ചു കൊണ്ടിരുന്നു. സമ്മേളന വിശേഷങ്ങള്‍ ഉള്‍പ്പെടുത്തി ക്ഷണ നേരം കൊണ്ട്  പുറത്തിറക്കിയ സിറാജ് ദിനപത്രത്തിന് വേദിയില്‍ ആവശ്യക്കാര്‍ ഏറെ ആയിരുന്നു.

.
നരിക്കോട് മുഹമ്മദ് മുസ്‌ലിയാര്‍ നിര്യാതരായി.

തളിപ്പറമ്പ്: അറിയപ്പെടുന്ന സൂഫി വര്യനും പ്രമുഖ പണ്ഡിതനുമായ നരിക്കോട് മുഹമ്മദ് മുസ്‌ലിയാര്‍ നിര്യാതരായി. 73 വയസ്സായിരുന്നു. തളിപ്പറമ്പ് നരിക്കോട്ടെ വീട്ടിനോട് ചേര്‍ന്നുള്ള രിഫാഇ മസ്ജിദില്‍ ദിക്‌റ് ഹല്‍ഖയക്ക് നേതൃത്വം നല്‍കുന്നതിനിടയില്‍ വ്യാഴാഴ്ച ഉച്ചയക്ക് 2.30 ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു.

എല്ലാ ആഴ്ചയും തന്റെ നേതൃത്വത്തില്‍ നരിക്കോട് നടക്കുന്ന ദിക്‌റ് മജ്‌ലിസിനു പതിവു പോലെ നേതൃത്വം നല്‍കിക്കൊിരിക്കേ നൂറു കണക്കിനു വിശ്വസികള്‍ക്കിടയില്‍ വെച്ചാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച രാവിലെ നരിക്കോട് രിഫാഇ മസ്ജിദില്‍ മയ്യിത്ത് നിസ്‌കാര ശേഷം അവിടെത്തന്നെ ഖബറടക്കും.

ദിക്റില്‍ ആയി മാത്രം ജീവിതം തള്ളി നീക്കിയ ആ മഹാനുഭാവന്റെ പ്രാര്തനകള്‍ക്ക് വലിയ ഫലം ചെയ്തിരുന്നു. അത് കൊണ്ട് തന്നെ നാട്ടിന്റെ നാനാ ഭാഗത്ത്‌ നിന്നും വിശ്വാസികള്‍ അദ്ദേഹത്തെ കാണാന്‍ എത്താറുണ്ട്.

ഉദിനൂര്‍ മഹല്ല് എസ്.വൈ.എസിന്റെ നേതൃത്വത്തില്‍ മഹല്ലിലെ 11 വീടുകള്‍ കേന്ദ്രീകരിച്ചു 11 ആം രാവില്‍ നടക്കുന്ന ദിക്ര്‍ ഹല്‍ഖ സ്ഥാപിച്ചത് നരിക്കോട് ഉസ്താദ് ആയിരുന്നു. പ്രസ്തുത ദിക്റിനു നേതൃത്വം നല്‍കാനായി ഉസ്താദ് നിരവധി തവണ ഉദിനൂരില്‍ വന്നിരുന്നു.
.

2011, ഓഗസ്റ്റ് 9, ചൊവ്വാഴ്ച


2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

പലിശരഹിത സാമ്പത്തിക വ്യവസ്ഥിതി ലോക പ്രതിസന്ധിക്ക് പരിഹാരമാകും: കാന്തപുരം

ദുബൈ: പലിശരഹിതവും നീതിയുക്തവുമായ വ്യാപാരങ്ങളും സാമ്പത്തിക ഇടപാടുകളും വ്യവസ്ഥിതിയായി സ്വീകരിക്കുമ്പോഴേ ലോകം പുരോഗതി പ്രാപിക്കൂ എന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ ദുസ്സൂചനകള്‍ വീണ്ടും വരുമ്പോള്‍ വീണ്ടു വിചാരത്തിന് എല്ലാവരും സന്നദ്ധമാകണം. ദുബൈ മര്‍കസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക സമത്വം മുന്നില്‍ കണ്ടുകൊണ്ടുള്ള സമ്പദ്‌വ്യവസ്ഥയാണ് ഇസ്‌ലാമിന്‍േറത്. സമ്പത്തിന്റെ വിഹിതം ദരിദ്രര്‍ക്കു ധാനം ചെയ്യുന്നതിലൂടെയുണ്ടാകുന്ന സമത്വശാസ്ത്രം ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായാണ് പരിഗണിച്ചത്. ഏറ്റവും വലിയ രാജ്യങ്ങള്‍ സാമ്പത്തികമായി തകരുന്നത് എന്തുകൊണ്ടെന്ന് ചിന്തിക്കണം. മാന്ദ്യം വരുമ്പോള്‍ ലോകത്ത് ഉണ്ടായിരുന്ന പണത്തിന് എന്തു സംഭവിക്കുന്നുവെന്നും പഠിക്കണം. പലിശകളെയും പലിശകളില്‍നിന്നുണ്ടാകുന്നതിനെയും സൃഷ്ടാവ് നശിപ്പിക്കുമെന്ന വിശുദ്ധ ഖുര്‍ആന്റെ പ്രഖ്യാപനം ഇപ്പോള്‍ ശ്രദ്ധേയമാണ്. ശരിയായ ഇസ്‌ലാമിക് ബാങ്കിങ് സംവിധാനമാണ് നിലവില്‍ വരേണ്ടത്. ഇസ്‌ലാമിക് ബാങ്കിങിന്റെ മറവില്‍ പലിശ വ്യവസ്ഥിതി തന്നെ തുടരുന്നത് ഗണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുകേശം വിവാദമാക്കാന്‍ സുന്നികള്‍ ആഗ്രഹിക്കുന്നില്ല. വിവാദമുണ്ടാക്കുന്നവര്‍ അതില്‍നിന്നു പിന്തിരിയണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളത്. ലോകത്ത് പലയിടത്തും പ്രവാചക കേശവും മറ്റു തിരുശേഷിപ്പുകളും സൂക്ഷിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കു ബോധ്യപ്പെട്ടതുകൊണ്ടാണ് വിശ്വസിക്കുന്നത്. ബോധ്യപ്പെടാത്തവര്‍ വിശ്വസിക്കണമെന്നു നിര്‍ബന്ധിക്കുന്നില്ല. വിശ്വാസമില്ലാത്തവര്‍ അതിനെ നിന്ദിക്കരുതെന്നും കാന്തപുരം പറഞ്ഞു..

വളരുന്ന കോഴിക്കോട് നഗരത്തില്‍ വിശാലമായ ഒരു പള്ളി ആവശ്യമാണെന്ന് മുന്‍ കൂട്ടി കണ്ടാണ്‌ ശ അ ര്‍ മുബാറക് മസ്ജിദ് നിര്‍മ്മാണത്തിന് തയ്യാറായത്. കേരളത്തില്‍ സമ്പൂര്‍ണ്ണ  ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം നടത്തിയ ശേഷം പള്ളി നിര്‍മ്മിക്കാമെന്നു വെച്ചാല്‍ അത് നടപ്പുള്ള കാര്യമല്ല. ഒരു ചോദ്യത്തിനുത്തരമായി കാന്തപുരം പ്രതികരിച്ചു. അതെ സമയം മര്‍കസ് ഒരു വശത്ത് കൂടി ദരിദ്രരെയും, അനാഥ അഗതികളെയും, സംരക്ഷിക്കുകയും, വിദ്യാഭ്യാസ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി കൊണ്ടിരിക്കവേ തന്നെ മറുവശത് കൂടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മസ്ജിദുകളും, മദ്രസകളും കോളെജുകളും നിര്‍മ്മിച്ച്‌ കൊണ്ടിരിക്കുകയും ചെയ്തു വരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് മാര്‍ക്സിന്റെ മാത്രം ഭാദ്യതയല്ല, വിമര്‍ശനവുമായി നടക്കുന്നവരും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തണം. 

========================================================

ദുബായ് അന്താരാഷ്ട്ര ഖുര്‍ ആന്‍ അവാര്‍ഡ് പ്രോഗ്രാം
സി. മുഹമ്മദ്‌ ഫൈസിയുടെ പ്രഭാഷണം 11 നു


ദുബായ്: അന്താരാഷ്ട്ര ഖുര്‍ ആന്‍ അവാര്‍ഡ് പ്രോഗ്രാം പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഖുര്‍ ആന്‍ പ്രഭാഷണ പരിപാടിയില്‍ മര്‍കസ് പ്രതിനിധി സി. മുഹമ്മദ്‌ ഫൈസിയുടെ പ്രഭാഷണം ആഗസ്ത് 11 വ്യാഴം രാത്രി 9 .30 നു ഖിസൈസ് ജം ഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ നടക്കും. പരിപാടിയുടെ അന്തിമ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മര്‍കസ്, ഐ. സി. എഫ് ഭാരവാഹികള്‍ കഴിഞ്ഞ ദിവസം ദുബായ് മര്‍കസ് ആസ്ഥാനത് വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ അറിയിച്ചു.

ഖുര്‍ആന്‍ അവതരിച്ച മാസത്തില്‍ ഖുര്‍ആനിക സന്ദേശം സമൂഹത്തിനു എത്തിക്കുക എന്ന ലകഷ്യ ത്തോടെയാണ് ദുബായ് ഗവ: കീഴിലുള്ള അന്താരാഷ്‌ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി ഇത്തരം ഒരു സംരംഭം വിവിധ ഭാഷകളില്‍ സംഘടിപ്പിക്കുന്നത്. ദുബായിലെ ഏറ്റവും വലിയ വിദേശി സമൂഹം എന്ന പരിഗണന വെച്ചാണ് അവാര്‍ഡ് കമ്മിറ്റി മലയാളി സംഘടനകളെ ഈ സംരംഭത്തില്‍ സഹകരിപ്പിക്കുന്നത്.

ഇത് ആറാം തവണയാണ് ദുബായ് മര്‍കസിന്റെ പ്രതിനിധി ഈ വേദിയില്‍ പ്രഭാഷണത്തിനെത്തുന്നത്. ഇതിനു മുമ്പ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫി, മുഹമ്മദ്‌ ഷാഫി സഖാഫി എന്നിവര്‍ മര്കസിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. സി ഫൈസി ഇത് രണ്ടാം തവണയാണ്. ഇതിനു മുമ്പ് 2009 ലായിരുന്നു അദ്ദേഹം ഹോളി ഖുര്‍ആന്‍ വേദിയില്‍ പ്രഭാഷണം നടത്തിയത്.




2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച


ദുബൈ രാജ്യാന്തര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ ഈ വര്‍ഷവും 
മര്‍കസ് വിദ്യാര്‍ഥി ‍

ദുബൈ: രാജ്യാന്തര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ മര്‍കസ് വിദ്യാര്‍ഥി ശമീര്‍ എത്തി. നാളെ മുതല്‍ മംസാര്‍ കള്‍ച്ചര്‍ ആന്റ് സയന്റിഫിക് അസോസിയേഷന്‍ ഹാളിലാണ് മത്സരങ്ങള്‍. ആറാം തവണയാണ് മര്‍കസ് വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭ്യമാകുന്നത്. പോയ വര്‍ശങ്ങളില്‍ സിറാജ് ആലിപ്പറമ്പ്, ഉമര്‍ ഓമശ്ശേരി, ലത്വീഫ് കോടമ്പുഴ, സയ്യിദ് ഇബ്രാഹീം ഹൈദരാബാദ്, ജാബിര്‍ ഹംസ പത്തായക്കല്ല് എന്നിവര്‍ എത്തിയിരുന്നു. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന വിദ്യാര്‍ഥികളോടാണ് ഇവര്‍ മാറ്റുരച്ചത്.

2009ല്‍ നടന്ന മത്സരത്തില്‍ മര്‍കസ് വിദ്യാര്‍ഥിയായ സയ്യിദ് ഇബ്രാഹീം ഒന്നാം സ്ഥാനം നേടിയിരുന്നു. 85 രാഷ്ട്രങ്ങളില്‍ നിന്നുള്ളവരെയാണ് അന്ന് ഇബ്രാഹിം മറികടന്നത്. മറ്റുള്ള വര്‍ഷങ്ങളിലും മര്‍കസ് വിദ്യാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതായും സംഘാടകര്‍ അറിയിച്ചു. ഈ വര്‍ഷം മലപ്പുറം ജില്ലയിലെ ചേറൂര്‍ സ്വദേശി മര്‍ഹൂം കൊടക്കല്ല് മുഹമ്മദ് കുട്ടി ഹാജിയുടെയും കൊടുവായൂര്‍ സ്വദേശിയായ ഖജീദയുടെയും ഏഴു മക്കളില്‍ ഇളയവനായ ശമീറിനാണ് അവസരം ലഭിച്ചത്. 11-ാം വയസില്‍ മര്‍കസില്‍ ഹിഫ്സില്‍ ചേര്‍ന്നു. മൂന്നു വര്‍ഷം കൊണ്ട് ഹിഫ്സ് പൂര്‍ണമാക്കി.

കഴിഞ്ഞ വര്‍ഷം ഈജിപ്തില്‍ നടന്ന 22 രാഷ്ട്രങ്ങള്‍ പങ്കെടുത്ത ഖുര്‍ആന്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഈ ഇരുപതുകാരന്‍ ഇപ്രാവശ്യം ദുബൈയിലെ 85 രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ മാറ്റുരക്കുന്ന മത്സരത്തില്‍ തന്റെ മികവ് തെളിയിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. തിരുവനന്തപുരത്ത് 2008ല്‍ നടന്ന മത്സരത്തിലും 2005ല്‍ കാസര്‍കോട് നടന്ന സംസ്ഥാന സ്‌കൂള്‍ സാഹിത്യോത്സവിലും ഖുര്‍ആന്‍ പാരായണത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. 

ദുബൈ രാജ്യാന്തര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ 70 ഓളം രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലായി മറ്റു രാഷ്ട്രങ്ങളിലെയും മത്സരാര്‍ഥികള്‍ എത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇവിടെ എത്തിയ ഉടന്‍ പ്രാഥമിക പരീക്ഷ കഴിഞ്ഞതിനു ശേഷമേ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കുകയുള്ളൂ. കഴിഞ്ഞ വര്‍ഷങ്ങളില്‍ പല വിദ്യാര്‍ഥികളും പ്രാഥമിക പരീക്ഷയില്‍ പരാജയപ്പെട്ടകാരണത്താല്‍ മടക്കി അയക്കപ്പെട്ടിരുന്നു.

2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

എ .ജി കുളത്തിനടുത്ത് താമസിക്കുന്ന അബ്ദുള്ള മുസ്ലിയാരുടെ പുത്രി 
റയ്ഹാനത്   ട്രെയിന്‍ തട്ടി മരിച്ചു.


ഉദിനൂര്‍: വടക്കേ കൊവ്വലിലെ എ .ജി കുളത്തിനടുത്ത് താമസിക്കുന്ന അബ്ദുള്ള മുസ്ലിയാരുടെ പുത്രി  റയ്ഹാനത് (23) ട്രെയിന്‍ തട്ടി മരിച്ചു.  വെള്ളിയാഴ്ച രാവിലെ എട്ടരയോടെ സെന്‍റ് പോള്‍സ് എ.യു.പി.സ്കൂള്‍ പരിസരത്താണ് സംഭവം. ചെറുവത്തൂര്‍ മാസ് അറബിക് കോളജ് അധ്യാപികയാണ്. 
മംഗലാപുരത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന  എഗ്മോര്‍ എക്പ്രസ് ആണ് റയ്ഹാനയെ  തട്ടി വീഴ്ത്തിയത്.  ഒന്നാം ട്രാക്കിലൂടെ ലോക്കല്‍ ട്രെയിന്‍ വരുന്നത് കണ്ടു രണ്ടാം ട്രാകിലേക്ക്  മാറുന്നതിനിടെ ആണ് അപകടം സംഭവിച്ചത്. 

കനത്ത മഴക്കാലത്ത് ഈ ഭാഗങ്ങളില്‍ കാല്‍ നട യാത്ര പോലും ഏറെ ദുസ്സഹമാണ്.  വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് കൂടിയുള്ള വഴിയില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാലാണ് കിഴക്ക് ഭാഗത്തുള്ള റെയില്‍വെ ട്രാക്കിലൂടെ നടന്നത്.

മൃത ദേഹം ആയിറ്റിയില്‍ ഖബറടക്കും
കനത്ത മഴയില്‍ ഉദിനൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബര്‍ കുഴിക്കാനുള്ള പ്രതിസന്ധി കാരണം റൈഹാനയുടെ മൃത ദേഹം ആയിറ്റിയില്‍ ഖബറടക്കും. പരിയാരം മെഡിക്കല്‍  കോളേജില്‍ നിന്നും പോസ്ടുമോര്ട്ടം കഴിഞ്ഞു മൃത ദേഹം വടക്കേ കൊവ്വലിലെ വസതിയില്‍  എത്തിച്ചിട്ടുണ്ട്. നാടിനെ നടുക്കിയ ഈ ദുരന്തത്തില്‍ ഉദിനൂര്‍ മഹല്ല് എസ്.വൈ. എസ് ഭാരവാഹികള്‍ അനുശോചനം അറിയിച്ചു.

ഒട്ടേറെ പ്രതിസന്ധികള്‍ക്ക് നടുവിലാണ് അബ്ദുള്ള മുസ്ലിയാര്‍ കുടുംബം പുലര്‍ത്തുന്നത്. ഉദിനൂര്‍ മഹല്ല് എസ്. വൈ. എസില്‍ നിന്നും മറ്റും ലഭിച്ച സഹായ ധനം കൊണ്ട് ഈയിടെയാണ് അദ്ദേഹം തന്റെ മറ്റൊരു പുത്രിയുടെ വിവാഹം നടത്തിയിരുന്നത്. റൈഹാന ആകട്ടെ അവിവാഹിതയാണ്.



.

2011, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

ഉദിനൂര്‍ മഹല്ല് എസ്.വൈ.എസിന്
വിപുലമായ റമസാന്‍ റിലീഫ് പദ്ധതികള്‍

ഉദിനൂര്‍: മഹല്ല് എസ്.വൈ.എസിന് കീഴില്‍ ഈ വര്‍ഷവും വിപുലമായ റമസാന്‍ റിലീഫ് പദ്ധതികള്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.  ഇതിന്റെ മുന്നോടിയായി കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകളായി എസ്. വൈ. എസ് നടത്തി വരുന്ന കാരക്ക വിതരണം ഇന്നലെ നടന്നു. യുനീക് എജുക്കോം സെന്റര്‍ ചെയര്‍മാന്‍ എ.കെ കുഞ്ഞബ്ദുള്ള ഹാജി കാരക്ക വിതരണ ഉദ്ഘാടനം നടത്തി.

മഹല്ലിലെയും, പരിസര പ്രദേശങ്ങളിലെയും തെരഞ്ഞെടുത്ത 60 നിര്‍ദ്ദന കുടുംബങ്ങള്‍ക്ക് കഴിഞ്ഞ 5 വര്‍ഷത്തോളമായി നല്‍കി വരുന്ന റമസാന്‍ കിറ്റ് വിതരണം ഈ വര്‍ഷവും സമുചിതമായി നടന്നു. റമസാന്‍ മാസം മുഴുവനും ഉപയോഗിക്കാനാവശ്യമായ ഭകഷ്യ വിഭവങ്ങള്‍ അടങ്ങിയതാണ്  റമസാന്‍ കിറ്റ്. ഇതിന്റെ വിതരണ ഉദ്ഘാടനം എസ്. വൈ.എസ് ഖജാന്‍ജി ടി.പി.മഹമൂദ് ഹാജി നിര്‍വ്വഹിച്ചു.

ഇതിനു പുറമേ റമസാന്‍ 27 നു മഹല്ലിലെ മുഴുവന്‍ വീടുകള്‍ക്കും നല്‍കി വരുന്ന പെരുന്നാള്‍ അരി വിതരണവും, നിര്‍ദ്ദന യുവതികള്‍ക്ക്‌ തൊഴിലുപകരണ വിതരണവും, ഇഫ്താര്‍ മീറ്റും,   പ്രാര്‍ഥനാ സദസ്സും,  ഖുര്‍ആന്‍  പഠന  ക്ലാസ്സും ഈ വര്‍ഷവും നടക്കും.

യുനീക് എജുക്കോം സെന്റര്‍ ചെയര്‍മാന്‍ എ.കെ കുഞ്ഞബ്ദുള്ള ഹാജി
കാരക്ക വിതരണ ഉദ്ഘാടനം നടത്തുന്നു. ഫോട്ടോ: ആബിദ് പി  
റമസാന്‍ കിറ്റ് വിതരണ ഉദ്ഘാടനം എസ്. വൈ.എസ് ഖജാന്‍ജി
ടി.പി.മഹമൂദ് ഹാജി നിര്‍വ്വഹിക്കുന്നു. ഫോട്ടോ: ആബിദ് പി  
ടി.സി ബാസിത് വുശുദ്ധ ഉംറ കര്‍മ്മത്തിന്

അബുദാബി: ഉദിനൂര്‍ പരതിച്ചാലിലെ ടി.സി ബാസിത് വുശുദ്ധ ഉംറ കര്‍മ്മത്തിന് പുറപ്പെടുന്നു. ഇന്ന് (2.8.2011  ചൊവ്വ) രാത്രി അബുദാബിയില്‍ നിന്നും വിമാന മാര്‍ഗ്ഗം ആണ് യാത്ര പുറപ്പെടുന്നത്.

ഉദിനൂര്‍ മഹല്ല് എസ്.വൈ.എസിന്റെ യും, യു. ഡബ്ല്യു. സി യുടെയും ഭാരവാഹികള്‍ തങ്ങളുടെ സഹ പ്രവര്‍ത്തകനായ ബസിതിനു യാത്രാ മംഗളം നേര്‍ന്നു. വിശദ വിവരങ്ങള്‍ക്ക്: 056 7589680 എന്ന നമ്പറില്‍ ബന്ധപ്പെടുക.

വിശുദ്ധ റമസാനിനെ ചൈതന്യവത്താക്കുക

വീണ്ടും ഒരു റമ സാന്‍ കൂടി സമാഗതമായി. ഇനി യുള്ള 30  നാള്‍ വ്രത ശുദ്ധിയുടെ നാളുകള്‍. റമസാന്‍ എന്നാല്‍  കേവലം അന്ന പാനീയങ്ങള്‍ ഉപേക്ഷിക്കലല്ല, മറിച്ച് സകല വിധ തിന്മകളില്‍ നിന്നും മനസ്സിനെയും ശരീരത്തെയും നിയന്ത്രിക്കല്‍ കൂടിയാണ്. 

നബി (സ ) അരുള്‍ ചെയ്യുന്നു: വ്രതം അനുഷ്ടിച്ചിട്ട് അനാവശ്യ സംസാരങ്ങള്‍ വര്‍ജ്ജിക്കാത്തവന്‍ വിശപ്പും, ദാഹവും അനുഭവിക്കണമെന്ന് അല്ലാഹുവിനു യാതൊരു ആവശ്യവും ഇല്ല. ഈ ഹദീസില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു അനാവശ്യ സംസാരങ്ങള്‍ തീര്‍ത്തും വര്‍ജ്ജിച്ചു നോമ്പിന്റെ യതാര്‍ത്ത സത്ത ഉള്‍ക്കൊള്ളാന്‍ നാം പ്രതിജ്ഞാ ബദ്ധരാവുക.
ഏവര്‍ക്കും റമസാന്‍ ആശംസകള്‍ .............