വീണ്ടും ഒരു മിഅറാജ് ദിനം
ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു കൂടിക്കാഴ്ചയുടെ സ്മരണ പുതുക്കി കൊണ്ട് വീണ്ടും ഒരു മിഅറാജ് ദിനം കൂടി സമാഗതമായി. അതെ, ഇത് പോലൊരു റജബ് 27 ആം രാവിലാണ് പ്രപഞ്ചത്തിന്റെ സൃഷ്ടാവും, അവന്റെ സൃഷ്ടികളില്‍ ഏറ്റവും ഉത്തമനായ മുത്ത് നബി (സ) യും തമ്മില്‍ സംഭാഷണം നടത്തിയത്.
നബി (സ) ക്ക് പ്രവാചകത്വം ലഭിച്ചു 10 വര്‍ഷവും 3 മാസവും കഴിഞ്ഞ ഒരു റജബ് 27 ആം രാത്രിയിലാണ് ആ മഹാ സംഭവം നടന്നത്. മക്കയില്‍ നിന്നും ബൈതുല്‍ മുഖദ്ദസിലേക്കും അവിടെ നിന്നും ആകാശ ലോകങ്ങളിലേക്കും, അതിനുമപ്പുറം അല്ലാഹു സംവിധാനിച്ച പ്രത്യേക ഇടങ്ങളിലേക്കുമുള്ള ഒരു അതുല്യ യാത്ര !
ചരിത്രത്തില്‍ ഒട്ടേറെ കൂടിക്കാഴ്ചകളും, സന്ധി സംഭാഷണങ്ങളും നടന്നിട്ടുണ്ട്. ചരിത്ര പ്രസിദ്ധം എന്നൊക്കെ
അവയില്‍ പലതിനെയും വിശേഷിപ്പിക്കാപെടാറുണ്ട്. എന്നാല്‍ പ്രപഞ്ച സൃഷ്ടാവും, അവസാനത്തെ പ്രവാചകര്‍
മുഹമ്മദ് നബി (സ) യും നടത്തിയ ആ കൂടിക്കാഴ്ചക്ക് തുല്യമായ ഒരു കൂടിക്കാഴ്ചയും ലോക ചരിത്രത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ല. ആ കൂടിക്കാഴ്ചയുടെ സമ്മാനമാണ് 5 വഖ്ത് നിസ്കാരം. ഒരു അടിമക്ക് സൃഷ്ടാവുമായി കാര്യങ്ങള്‍ നേരിട്ട് പറയാനുള്ള സന്ദര്‍ഭം ആണ് നിസ്കാര വേള. ഏതു പ്രതികൂല സാഹചര്യത്തിലും എന്റെ നിസ്കാരം ഖളാ ആക്കുകയില്ലെന്നു പ്രതിജ്ഞ എടുക്കാനുള്ള സന്ദര്‍ഭമായി ഈ ദിനത്തെ ഓരോ വിശ്വാസിയും കരുതുക. ഏവര്ക്കുകും ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോമിന്റെ മിഅറാജ് ദിനാശംസകള്‍. ഈ ദിനത്തില്‍ പ്രത്യേകം നോമ്പ് സുന്നത്ത് ഉണ്ട്. മാത്രമല്ല സ്വലാത്ത് താജ് ചൊല്ലുന്നതും നല്ലതാണ്.
സ്വലാത്ത് താജു ചൊല്ലുവാന്‍ താഴെ കാണുന്ന ഇമേജില്‍ ക്ലിക്ക് ചെയ്യുക.