ദുബൈ – ത്രിക്കരിപ്പൂര് മുസ്ലിം ജമാഅത്തിനു പുതിയ സാരഥികള്‍
ദുബൈ: പ്രവര്‍ത്തന പഥത്തില്‍ മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ദുബൈ – ത്രിക്കരിപ്പൂര് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ 34- ആം വാര്ഷികവും ജനറല്‍ ബോഡി യോഗവും ദേര അല്‍ മുതീനയിലെ ദുബൈ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര് ഓഡിറ്റോറിയത്തില്‍ നടന്നു. ടി.പി. സിറാജ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്ന്ന ചടങ്ങ് പ്രമുഖ പണ്ഡിതന്‍ സക്കരിയ്യാ ദാരിമി ഉദ്ഘാടനം ചെയ്തു. കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള റിപ്പോര്ട്ട് യു.പി. മുഹമ്മദ് സഹീറും കണക്ക് അവതരണം ടി.സി. ഇസ്മായിലും നിര് വ്വഹിച്ചു.
പുതിയ വര്ഷത്തേക്കുള്ള ഭരണ സമിതി അംഗങ്ങളായി യു.പി. മുഹമ്മദ് സഹീര് (പ്രസിഡണ്ട്), എം. അബ്‌ദുല്‍ സലാം, കെ.വി.വി. അബ്ദുര് റഹ്‌മാന്‍ , സുബൈര്.സി., യു.പി. ഇഖ്‌ബാല്‍ (വൈസ് പ്രസിഡണ്ട്), സലാം തട്ടാനിച്ചേരി (ജന: സെക്രട്ടറി), നൌഷാദ്.വി.പി.എം, സുനീര്. എന്‍.പി, മുത്തലിബ്.എ.കെ, എന്‍ . ഷബീര് (സെക്രട്ടറി), എന്‍ .പി. ഹമീദ് ഹാജി (ട്രഷറര്), എന്‍ .കെ.പി. ഷാഹുല്‍ ഹമീദ് (കള്‍ച്ചറല്‍ പ്രോഗ്രാം കണ്‍വീനര്), നാസര്.സി. (ഓഡിറ്റര്), ടി. ഹമീദ് , എന്‍ . അബ്‌ദുള്ള ഹാജി, ടി.പി. സിറാജ്, ടി. മുഹമ്മദ്, എം. അബ്‌ദുള്ള, സി. ഹാമിദ്, സി.റഹീം, എന്‍ .കെ.പി സിറാജ് ( ഉപദേശക സമിതി) എന്നിവരെ തെരഞ്ഞെടുക്കയുണ്ടായി.
സി. റഹീം, എം. അബ്‌ദുള്ള, സി. ഹാമിദ്, നിസാര്‍ വടക്കെ കൊവ്വല്‍ , എ.കെ. സത്താര്‍ , യു.പി. ഹാരിസ്, ടി. മുഹമ്മദലി, ഒ.ടി. നാസര്‍ , മുജീബ്.സി എന്നിവര്‍ സംസാരിച്ചു. യു.പി. മുഹമ്മദ് സഹീര്‍ സ്വാഗതവും സലാം തട്ടാനിച്ചേരി നന്ദിയും പറഞ്ഞു.
.
.