Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, ജൂൺ 16, വ്യാഴാഴ്‌ച

3 പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം കഴിഞ്ഞു
ശറഫു ഇച്ച ദുബായിയോട് വിട പറഞ്ഞു


ദുബായ്: നീണ്ട മൂന്നു പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി ശറഫു ഇച്ച ദുബായിയോട് വിട പറഞ്ഞു. ഉദിനൂര്‍ മഹല്ലിലെ മണിയനോടി പ്രദേശത്ത് നിന്നും 1979 മാര്‍ച്ച് 24 ന് ദുബായില്‍ എത്തിയ എം.വി. ശറഫു ദ്ധീന്‍ എന്ന ഉദിനൂര്കാരുടെ പ്രിയപ്പെട്ട ശറഫു ഇച്ച ജീവിതത്തില്‍ ഒട്ടേറെ തീക്ഷണ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ദുബായിയോട് വിട പറഞ്ഞത്. ദേരാ ദുബായില്ലുള്ള  ഹൈദരാബാദ് റസ്ടോറന്റ് വിസയിലായിരുന്നു അദ്ദേഹം വന്നത്. ദേരക്ക് പുറമേ, ബാര്‍ ദുബായ്, സത്‌വ എന്നിവിടങ്ങളിലും പിന്നീട് അദ്ദേഹം ജോലി ചെയ്തു.


തന്റെ സ്പോന്സരുടെ മരണം കാരണം പാസ്പ്പോര്‍ട്ട് നഷ്ടപ്പെട്ടത് മൂലം 6 വര്‍ഷത്തോളം നാട്ടില്‍ പോകാനാവാതെ വിഷമിക്കുകയായിരുന്നു അദ്ദേഹം. ഒടുവില്‍ ഏറെ ശ്രമങ്ങള്‍ക്കും, കടംബകള്‍ക്കും ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് പോയത്. വിനയാന്വിതനും, രസികനുമായ അദ്ദേഹം കിട്ടുന്ന ഒഴിവു വേളകളില്‍ പള്ളികളില്‍ നടക്കുന്ന മതപഠന ക്ലാസ്സിന്റെ മുന്‍ നിരയില്‍ ഉണ്ടാകാറുള്ള നല്ലൊരു ദീനീ സ്നേഹിയാണ്.

തന്റെ നീണ്ട പ്രവാസ ജീവിതത്തിനിടക്ക് അനുജന്‍ കുഞ്ഞബ്ദുള്ളയുടെ മരണമായിരുന്നു ഏറെ വേദനാജനകമായ സംഭവം എന്ന് ശറഫു ഇച്ച ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോമിനോട് പറഞ്ഞു. ഒന്നര പതിറ്റാണ്ട് മുമ്പ് ദുബായില്‍ വെച്ച് രോഗം പിടിപെട്ടായിരുന്നു കുഞ്ഞബ്ദുള്ള മരണപ്പെട്ടത്. കുഞ്ഞബ്ദുള്ളയുടെ ജനാസ ഉദിനൂര്‍, തൃക്കരിപ്പൂര്‍ നിവാസികളായ വന്‍ ജനാവലിയുടെ  സാന്നിദ്ധ്യത്തിലായിരുന്നു  അന്ന് ഖിസൈസ് ഖബര്‍സ്ഥാനില്‍ സംസ്കരിച്ചിരുന്നത്.

ശറഫു ഇച്ചാക്ക് എസ്. വൈ. എസ് വക പ്രത്യേക ഉപഹാരം
തങ്ങളുടെ സഹകാരിയായ ശറഫു ഇച്ചയുടെ യാത്രാ വേളയില്‍ ഉദിനൂര്‍ മഹല്‍ എസ്. വൈ. എസിന്റെ യു.എ.ഇ കമ്മിറ്റി വകയായുള്ള ഉപഹാരം ജനറല്‍ സെക്രട്ടറി ടി.സി.ഇസ്മായില്‍ അദ്ദേഹത്തിനു കൈമാറി. ടി.പി.അബ്ദുല്‍ സലാം ഹാജി, ടി.പി. അബ്ദുല്‍ റഹീം എന്നിവര്‍ സംസാരിച്ചു. 

ഈ പ്രതിസന്ധി ഘട്ടത്തില്‍ സംഘടന നല്‍കിയ വിലപ്പെട്ട സഹായം ഒരമൂല്യ നിധിയായി കരുതുന്നു എന്നും, താനും കുടുംബവും എന്നെന്നും ഈ സഹായം ഓര്‍ക്കുമെന്നും ഉപഹാരം ഏറ്റു വാങ്ങിക്കൊണ്ടു ശറഫു ഇച്ച പ്രതികരിച്ചു. ഇനിയും ഇത്തരം മാതൃകാ യോഗ്യമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംഘടനക്കു സാധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം. വി. ശറഫുദ്ധീന്‍ ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോം
വെബ് എഡിറ്റര്‍ ടി.സി ഇസ്മായിലിനൊപ്പം