ദുബായ്: പ്രവര്‍ത്തന വീഥിയില്‍ മൂന്നു പതിറ്റാണ്ട് പിന്നിട്ട ദുബായ് തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅതിന്റെ 34 ആം വാര്‍ഷിക ജനറല്‍ബോഡിയും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും ജൂണ്‍ 24 വെള്ളി ജുമുഅ നിസ്കാര ശേഷം ദേരാ ദുബായ് അല്‍ മുതീനയിലെ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
പരിപാടിയില്‍ ജമാഅത്തിന്റെ കഴിഞ്ഞ കാല പ്രവര്‍ത്തന റിപ്പോര്‍ട്ടും, വരവ് ചെലവു കണക്കും അവതരിപ്പിക്കും. ജമാഅത്തിന് കീഴില്‍ പ്രവത്തിക്കുന്ന പ്രവാസി സുരക്ഷാ പദ്ധതിയായ മെഡിറ്റിന്റെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദമായ ചര്‍ച്ചയുണ്ടാകും.
മൂന്നു പതിറ്റാന്ടിനിടക്ക് തൃക്കരിപ്പൂര്‍ മേഖലയില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ദുബായ് തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅത്ത് കാഴ്ച വെച്ചത്. തൃക്കരിപ്പൂര്‍ മേഖലയിലെ പ്രഥമ ആംബുലന്‍സ്, തൃക്കരിപ്പൂര്‍ ടെലഫോണ്‍ എക്സ്ചേഞ്ച് ബില്‍ഡിന്‍ഗ്, തൃക്കരിപ്പൂര്‍ മുനവ്വിര്‍ മദ്രസ്സക്കടുത്തുള്ള ഇരു നില കെട്ടിടം എന്നിവക്ക് പുറമെ നാട്ടില്‍ അവശതയനുഭവിക്കുന്ന ജനങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങളും ഈ കൂട്ടായ്മയുടെ വകയായി നടന്നിട്ടുണ്ട്.
തൃക്കരിപ്പൂര്‍ ടൌ ണ്‍, നീലംബം, ബീരിച്ചേരി, പേക്കടം, കഞ്ചിയില്‍, കൂലേരി, വടക്കേ കൊവ്വല്‍, തട്ടാനിച്ചേരി തുടങ്ങിയ പ്രദേശത്ത് നിന്നും ദുബൈയില്‍ തൊഴിലെടുക്കുന്ന മുസ്ലിംകളുടെ കൂട്ടായ്മയാണ് ഈ സംഘടന. ടി.പി.സിറാജുദ്ധീന്‍ പ്രസിഡന്റും, യു.പി. മുഹമ്മദ് സഹീര്‍ ജനറല്‍ സെക്രട്ടറിയും, ടി.സി ഇസ്മായില്‍ ഖജാന്ജിയും ആയ കമ്മിറ്റിയാണ് ഇപ്പോള്‍ സംഘടനയെ നയിക്കുന്നത്.
,
,