ദുബായ് ഖിസൈസില്‍ ബുധനാഴ്ച ഉദ്ഘാടനം ചെയ്യപ്പെടുന്ന സഅദിയ ആസ്ഥാനത്തിന്റെ മിനുക്ക് പണികള്‍ അന്തിമ ഘട്ടത്തില്‍ |
കാസറഗോഡ് ജാമിയ സഅദിയക്ക്
ദുബായില്‍ വിപുലമായ ആസ്ഥാന കേന്ദ്രം
ദുബായിലെ മലയാളി മുസ്ലിംകള്‍ക്ക് മറ്റൊരു അഭിമാന മുഹൂര്‍ത്തം കൂടി സമ്മാനിച്ചു കൊണ്ട് കാസറഗോഡ് ജാമിയ സഅദിയക്ക് ദുബായില്‍ അതി വിപുലമായൊരു ആസ്ഥാന കേന്ദ്രം ഉദ്ഘാടനം ചെയ്യപ്പെടുന്നു. ഖിസൈസ് പോലീസ് സ്റെഷന് സമീപം പണി പൂര്‍ത്തിയായി വരുന്ന പ്രസ്തുത കേന്ദ്രം എസ്.വൈ.എസിന്റെ ഗള്‍ഫ് ഘടകമായ ഐ.സി.എഫിന്റെ പ്രവര്‍ത്തന കേന്ദ്രം കൂടിയായിരിക്കും. പ്രവാസി മലയാളികള്‍ക്കും, മലയാളി കുടുംബങ്ങള്‍ക്കും, വിദ്യാര്തികള്‍ക്കും ഉപകാരപ്പെടുന്ന ഒട്ടേറെ വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങള്‍ പ്രസ്തുത കേന്ദ്രത്തില്‍ നടക്കും.
കഴിഞ്ഞ വര്ഷം ഏപ്രിലില്‍ ദുബായ് അബൂ ഹൈലില്‍ ഉദ്ഘാടനം ചെയ്യാപ്പെട്ട മര്‍കസ് ആസ്ഥാന മന്ദിരത്ത് നടക്കുന്ന സ്തുത്യര്‍ഹമായ സേവനങ്ങള്‍ പരിഗണിച്ചാണ് അധികൃതര്‍ സുന്നി പ്രവര്‍ത്തകര്‍ക്ക് വീണ്ടും മറ്റൊരു സമ്മാനം നല്‍കിയിരിക്കുന്നത്. ജൂണ്‍ 22 ബുധന്‍ കാലത്ത് 10 മണിക്ക് ദുബായ് ഇസ്ലാമിക് മന്ത്രാലയ പ്രതിനിധികള്‍ പങ്കെടുക്കുന്ന ഔദ്യോഗിക ഉത്ഘാടന ചടങ്ങും, ജൂലൈ 1 വെള്ളി വൈകുന്നേരം 7 . 30 നു സുന്നീ നേതാക്കള്‍ പങ്കെടുക്കുന്ന വമ്പിച്ച പൊതു സമ്മേളനവും നടക്കും.
സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍, എം. എ. അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍, പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫി, കുംബോല്‍ ആറ്റക്കോയ തങ്ങള്‍, പോസോട്ട് തങ്ങള്‍, കുറ തങ്ങള്‍ തുടങ്ങി നേതാക്കളുടെ ഒരു വന്‍ നിര തന്നെ പരിപാടിക്കായി ദുബായില്‍ എത്തിച്ചേരുന്നുണ്ട്.