Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011 മേയ് 23, തിങ്കളാഴ്‌ച

പുനര്‍ വായന

പൂച്ചക്കാര് മണി കെട്ടും ?

നമ്മുടെ നാട്ടില്‍ ഈയിടെ നടന്ന ഒരു വിവാഹത്തെ കുറിച്ച്‌ തൃക്കറിപ്പൂരിലെ ഒരു പ്രശസ്ത വെബ്‌സൈറ്റില്‍ വന്ന വാര്‍ത്തായാണ്‌ താഴെ കാണുന്നത്‌. സംസ്കാരത്തിലും, മത ബോധത്തിലും  ഏറെ മുന്നില്‍ നിന്നിരുന്ന ഒരു പ്രദേശത്ത്‌ നിന്നാണ് ഇത്തരം അശുഭ വാര്‍ത്തകള്‍ പുറത്ത് വരുന്നത്‌ എന്നോര്‍ക്കാണം.

കഴിഞ്ഞ വര്‍ഷം ഇവിടെ നടന്ന ഒരു വിവാഹ ചടങ്ങിനിടെ ചില ചെറുപ്പക്കാര്‍ കല്യാണ ബസ്സില്‍ വെച്ചു രാഷ്ട്രീയ മുദ്രാവാക്യം വിളിക്കുകയും, വധുവിന്റെ വീട്ടിലെ കല്യാണ പന്തലില്‍ വെച്ചു വെടി പൊട്ടീക്കുകയും ചെയ്തപ്പോള്‍ ചോദ്യം ചെയ്ത ഗൃഹാനാഥനെയും ഭാര്യയും അടിച്ചു പരിക്കെല്‍പ്പിച്ച സംഭവം നമുക്ക്‌ മറക്കാറായിട്ടില്ല. ഇത്തരം ചെറുപ്പക്കാര്‍ക്ക് നന്മയുടെ പാത പറഞ്ഞു കൊടുക്കുന്നതിനു പകരം അവരെ കയറൂരി വിടുകയും, കേസുകള്‍ ഒത്തു തീര്‍ക്കാനും, ജാമ്യത്തിലെടുക്കാനും നടക്കുന്നവര്‍ ഒരു നാട്ടിന്റെ മഹത്തായ പൈതൃകത്തിനു മേലാണ് കോടാലി വെക്കുന്നത്‌ എന്നു സഗൌരവം ചിന്തിക്കുക !!
                              വലുതായി കാണുവാന്‍ ഇമേജിനു മേല്‍ ക്ലിക്ക് ചെയ്യുക....