മെഡിക്കല്‍ എന്‍ട്രന്‍സ് റാങ്ക്
ഇര്‍ഫാന്‍റെ വിജയം എസ്. എസ്. എഫിന് അഭിമാന മുഹൂര്‍ത്തം
മലപ്പുറം: മെഡിക്കല്‍ എന്ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വി. ഇര്‍ഫാന്‍റെ നേട്ടത്തില്‍ സുന്നി സ്റ്റുടന്റ്സ് ഫെഡറേഷന് (എസ്.എസ്. എഫ്) നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരേ പോലെ ആവേശം. സജീവഎസ്.എസ്. എഫ് പ്രവര്‍ത്തകനായ ഇര്‍ഫാന്‍ സംഘനയുടെ നിരവധി സാഹിത്യോല്‍സവ് വേദികളില്‍ മികവു തെളിയിച്ചിട്ടും ഉണ്ട്.
കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ നടന്ന സുന്നി ബാല സംഘം ജില്ലാ സമ്മേളനത്തിന്റെ സമാപന വേദിയില്‍ വെച്ച് ഇര്‍ഫാന്‍ തന്റെ വളര്‍ച്ചയില്‍ എസ്.എസ്. എഫും, സുന്നി ബാല സംഘവും വഹിച്ച പങ്ക് സദസ്യരുമായി പങ്ക് വെച്ചു. ജേതാവിനുള്ള ജില്ലാ കമ്മിറ്റിയുടെ പുരസ്കാരം എസ്. വൈ. എസ് സംസ്ഥാന പ്രസിടന്റ്റ് പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഇര്‍ഫാനെ ഏല്‍പിച്ചു.
മലപ്പുറം ജില്ലയിലെ മെഡിക്കല്‍ എന്ജിനീരിംഗ് ഉള്‍പ്പെടെയുള്ള ഉന്നത പഠന രംഗത്തെ മുസ്ലിം സംവരണ സീറ്റുകളില്‍ സിംഹ ഭാഗവും എസ്.എസ്.എഫ് പ്രവര്‍ത്തകരാണ് കൈഅടക്കി വെച്ചിരിക്കുന്നത്. ഒരു ഒരു കാലത്ത് വിദ്യാഭ്യാസ രംഗത്ത് ഏറെ താഴെ തട്ടില്‍ നിന്നിരുന്ന ജില്ലയെ കൈപിടിച്ചുയര്‍തുന്നതില്‍ എസ്.എസ്.എഫ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ വഹിച്ച പങ്ക് നിസ്സീമമാണ്. മുസ്ലിം വിദ്യാര്തികളുടെ ഈ കുതിച്ചു ചാട്ടം കണ്ട മുന്‍ മുഖ്യ മന്ത്രി ഒരിക്കല്‍ പറഞ്ഞത് "മലപ്പുറത്തെ കുട്ടികള്‍ റാങ്ക് നേടുന്നത് കോപ്പി അടിച്ചിട്ടാണ്" എന്നായിരുന്നു.
കാമ്പസ് രാഷ്ട്രീയത്തിന് എന്നും എതിര്‍ നില്‍ക്കുന്ന എസ്.എസ്.എഫ് മുസ്ലിം വിദ്യാര്തികളുടെ പഠന നിലവാരം കൂട്ടുന്നതിനു വിസ്ഡം സ്കോളര്‍ഷിപ്പ് എന്ന പദ്ധതിയിലൂടെ അനിഷേദ്ധ്യ സംഭാവനയാണ് നല്‍കി വരുന്നത്. മാത്രമല്ല ഐ. ഏ. എസ്, ഐ. പി. എസ് തുടങ്ങിയുള്ള ഉന്നത മേഖലയിലൊക്കെ സമുദായത്തെ പ്രാപ്തരാക്കാനുള്ള ദീര്‍ഘ കാല പദ്ധതികളും നടന്നു വരുന്നു.