മുജമ്മഉ സ്കൂളിനു വീണ്ടും 100 മേനി
തൃക്കരിപ്പൂര്‍: തുടര്‍ച്ചയായി എട്ടാം വര്‍ഷവും cbse 10 ആം തരാം പരീക്ഷയില്‍ മുജമ്മഉ സ്കൂള്‍ 100 മേനി കരസ്ഥമാക്കി. ഈ വര്ഷം പരീക്ഷക്കിരുന്ന 52 പേരില്‍ 21 പേര്‍ക്ക് ഡിസ്ടിന്ക്ഷനും, 29 പേര്‍ക്ക് ഫസ്റ്റ് ക്ലാസ്സും ഉണ്ട്.
പരീക്ഷാ തലേന്ന് മുതല്‍ വിദ്യാര്‍ഥികളെ സ്ഥാപനത്തില്‍ അക്കമ ടെറ്റു ചെയ്തു കൊണ്ടായിരുന്നു പഠിപ്പിച്ചിരുന്നത്. വനിതാ വിധ്യാര്തികള്‍ക്കടക്കം സ്കൂളില്‍ വെച്ച് തന്നെ ജമാഅതായി നിസ്കരിക്കാനുള്ള സൗകര്യം അടക്കം മുജമ്മഉ സ്കൂളില്‍ മുസ്ലിം വിദ്യാര്‍ഥികളെ മത നിഷ്ടയോടെയാണ് വളര്‍ത്തി വരുന്നത്. എല്ലാ ദിവസവും സ്കൂളിലെ മുസ്ലിം വിദ്യാര്തികള്‍ക്ക് 2 മണിക്കൂര്‍ മത പഠനവും നല്‍കി വരുന്നു.
ദല്‍ഹി എജുക്കൊമുമായി സഹകരിച്ചു ഈ വര്ഷം സ്മാര്‍ട്ട് ക്ലാസും ആരംഭിച്ചിട്ടുണ്ട്. ഈ വര്ഷം മുതല്‍ പ്ലസ് വണ്‍ ക്ലാസും ആരംഭിക്കുന്നുണ്ട്.
ഉജ്ജ്വല വിജയം നേടിയ വിദ്യാര്‍ഥികളെയും, ഈ വിജയത്തിന് അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും മുജ്മ്മഇന്റെ വിവിധ ഗള്‍ഫ് ഘടകങ്ങള്‍ അഭിനന്ദിച്ചു.