യു.പി. കുഞ്ഹമ്മദ് ഹാജി നിര്യാതനായി
തൃക്കറിപ്പൂര്‍: സ്റ്റേഷന്‍ റോഡിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ന്യൂ മുഹമ്മദ് അലി സ്റ്റോര്‍ ഉടമയും പൌര പ്രമുഖനുമായ യു.പി. കുഞ്ഹമ്മദ് ഹാജി നിര്യാതനായി. വാര്‍ദ്ധക്യ സഹചമായ രോഗം കാരണം പരിയാരാം മെഡിക്കല്‍ കോളേജില്‍ അഡ്മിട് ചെയ്തിരുന്ന അദ്ധേഹത്തിന്റെ അന്ത്യം വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ആണ് സംഭവീച്ചത്.
നീലംബം ഹൈദ്രോസ് പള്ളി പ്രസിഡന്റ്, തൃക്കറിപ്പൂര്‍ അല്‍ മുജമ്മ ഖജാന്ജി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ കുഞ്ഞാമിന മക്കള്‍ അബ്ദുല്‍ സലാം, ഫുലൈല്‍, ബീഫാഥിമ, ഹഫ്സത്ത്, സാബിറ, സുലൈഖ. ഖബറടക്കം ബീരിച്ചേരി ജുമാ മസ്ജിദില്‍. ഹാജിയുടെ നിര്യാണത്തില്‍ അല്‍ മുജമ്മ ഭാരവാഹികള്‍ കടുത്ത ദുഖവും, അനുശോചനവുമ് രേഖപ്പെടുത്തി.
.