തൃക്കറിപ്പൂര്‍ മോറല്‍ ഡെവെലപ്മെന്റ് സെന്റര്‍
നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍
തൃക്കറിപ്പൂര്‍: തൃക്കറിപ്പൂര്‍ പഞ്ചായത്ത് എസ്. വൈ. എസിന് കീഴില്‍ നടക്കാവ് എന്ജിനീറിങ് കോളേജിനു സമീപം നിര്‍മ്മിക്കുന്ന മോറല്‍ ഡെവെലപ്മെന്റ് സെന്റര്‍ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍.
എന്ജിനീറിങ് കോളേജിലെ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ഹോസ്‌റ്റല് സൌകര്യത്തോടൊപ്പം മതപരമായ വിവിധ കോഴ്സുകള്‍ അഭ്യസിക്കാന്‍ പറ്റും വിധമാണു ഇതിന്റെ പ്രവര്‍ത്തനം. അരക്കോടി രൂപ ചിലവു വരുന്ന ഈ സംരംഭം വൈകാതെ ഉല്‍ഘാടനം ചെയ്യാന്‍ സാധിക്കുമെന്നു ഭാരവാഹികള്‍ അറിയിചു.