ജന്മം കൊണ്ട് ഇവര്‍ നാല്ക്കാലി
പക്ഷേ കര്‍മ്മം കൊണ്ട് ഇവര്‍ ഇരുകാലി
പക്ഷേ കര്‍മ്മം കൊണ്ട് ഇവര്‍ ഇരുകാലി
ദുബൈ: ഗതികെട്ടാല്‍ പുലി പുല്ലും തിന്നും എന്നൊരു ചൊല്ലുണ്ട്, എന്നാല്‍ ഇവിടെ അതു വിശക്കുമ്പോള്‍ ആട് മരത്തിലും കയറും എന്നാക്കി മാറ്റേണ്ടിയിരിക്കുന്നു. യു.എ.ഇ യില്‍ നിന്നും ഒമാനിലെ മുസന്തം എന്ന പ്രദേശത്തെക്കുള്ള യാത്രാ മധ്യേ കണ്ട ഈ അപൂര്‍വ്വ കാഴ്ച ക്യാമറയില്‍ ഒപ്പിയെടുത്തത് ഉദിനൂര് തെക്ക്‌പുറത്തെ എ. സി. മുഹമ്മദ് ഷബീര്‍ ആണ്.
ശബീറിന്റെ ഈ അമൂല്യ ഫോട്ടോ യു. എ. ഇ യിലെ പ്രമുഖ ഇംഗ്ലീഷ് പത്രമായ ഗള്‍ഫ് ന്യൂസ് കഴിഞ്ഞ ദിവസം ' പിക്ചര്‍ ഓഫ് ദി ഡേ ' എന്ന കോളത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.
.
.