പൊറോപ്പാട് സുന്നി സെന്റര്‍
കാന്തപുരം ഉദ്ഘാടനം ചെയ്തു
തൃക്കരിപ്പൂര്‍: പൊറോപ്പാട് എസ്. വൈ. എസിന് കീഴില്‍ പുതുതായി നിര്‍മ്മിതമായ സുന്നി സെന്റര്‍ അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന പൊതു സമ്മേളനത്തില്‍ സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമ്മേളനം വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ എം.എ. അബ്ദുള്‍ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ലോക കപ്പ് ക്രിക്കറ്റിന്റെ ജ്വരം കൊടുമ്പിരി കൊള്ളുംമ്പോഴും വന്‍ ജനാവലി ആയിരുന്നു കാന്തപുരത്തെ ശ്രവിക്കാന്‍ എത്തിചേര്‍ന്നത്. നേരത്തെ കാന്തപുരത്തെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സമ്മേളന സ്ഥലത്തേക്ക് ആനയീചു.
പരിപാടിയില്‍ മുഹമ്മദലി സഖാഫി, പള്ളംകോട് അബ്ദുള്‍ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, അഷ്‌റഫ് അശ്രഫി, ടി.സി.മുഹമ്മദ് കുഞ്ഞി ഹാജി, എ.ബി.സുലൈമാന്‍, യൂസുഫ് ഹാജി പെരുമ്പ, എസ്.പി ഉമര്‍ ഹാജി, ജാഫര്‍ സാദിക്ക് സഅദി, കെ.മുഹമ്മദ് കുഞ്ഞിഹാജി എന്നിവര്‍ പ്രസംഗിച്ചു. 3 ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ ഷമീര്‍ അശ്രഫി കാട്ടാമ്പള്ളി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, സാദിക്ക് അഹ്സനി പ്രഭാഷണം നടത്തി. മര്‍കസിലെ കാശ്മീരി വിദ്യാര്‍ഥികളുടെ പ്രവാചക കീര്‍ത്തന ഗാനങ്ങളും ഉണ്ടായിരുന്നു.
കാസര്‍ഗോഡ് ജില്ലാ സുന്നി സെന്ററില്‍ നടന്ന പരിപാടിക്ക് ശേഷമാണ് കാന്തപുരം തൃക്കറിപ്പൂരിലേക്ക് വന്നത്. കാസര്‍ഗോഡ് കാന്തപുരത്തെ കാണാന്‍ ജില്ലയിലെ നിരവധി സ്ഥാനാര്‍ത്തികളും, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും എത്തിച്ചേര്‍ന്നു. സി.ടി.അഹ്‌മദ് അലി, എന്‍. എ. നെല്ലിക്കുന്ന്, പി. ബി. അബ്ദുല്‍ റസാക്, അസീസ് കടപ്പുറം, പി.എ. മുഹമ്മദ് കുഞ്ഞി, അഡ്വ. സി.കെ ശ്രീധരന്‍, പി. കരുണാകരന്‍ എം.പി, സി. എച്ച്. കുഞ്ഞമ്പു തുടങ്ങിയവര്‍ അക്കൂട്ടത്തില്‍ പെടുന്നു. നാട്ടിനും, സമൂഹത്തിനും, സമുദായത്തിനും ഗുണം ചെയ്യുന്നവര്‍ക്ക് എന്നും തന്റേയും പ്രസ്ഥാനത്തിന്റെയും പിന്ഥുണ ഉണ്ടാകുമെന്ന് കാന്തപുരം വ്യക്തമാക്കി.
.