നെല്ലിക്കുത്ത് ഇസ്മായീല്‍ മുസ്ലിയാര്‍ നിര്യാതനായി
മലപ്പുറം: പ്രമുഖ ഹദീസ് പണ്തിതനും, ഗോള ശാസ്ത്രത്തില്‍ അഗാധ പരിജ്ഞാനീയും, ഗ്രന്ഥ കര്‍ത്താവും, നിരവധി പണ്തിതരുടെ ഉസ്താദുമായ നെല്ലിക്കുത്ത് ഇസ്മായീല്‍ മുസ്ലിയാര്‍ നിര്യാതനായി.
ഇന്നലെ (3 . 4 . 11 ഞായര്‍) ഉച്ച തിരിഞ്ഞു 3 . 45 നു പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവീച്ചത്. മഹാനവര്‍കളുടെ നിര്യാണത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ അനുശൊചനം അറിയിച്ചു. ഖബറടക്കം ഇന്ന് കാലത്ത് നടക്കും.
സമസ്ത കേരള ജം ഇയ്യ ത്തു ല്‍ ഉലമ വൈസ് പ്രസിഡന്റ്, മര്കസ് വൈസ് പ്രിന്‍സിപ്പാള്‍, മലപ്പുറം ജില്ല സംയുക്ത ജമാ അത്ത് ഖാസി തുടങ്ങി നിരവധി ഔദ്യോഗിക പദവികള്‍ അലങ്കരിച്ചു വരികയാണ്. അടിയുറച്ച അഹ് ലു സുന്നയുടെ വാക്താവായ അദ്ദേഹം മുന്‍പ് ഒരിക്കല്‍ ശത്രുക്കളുടെ വധ ശ്രമത്തില്‍ നിന്നും തല നാരിഴക്ക് രക്ഷപ്പെട്ടിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശിഷ്യന്മാരും, പ്രസ്ഥാന ബന്ധുക്കളും, അദ്ദേഹത്തിനു വേണ്ടി ഇന്ന് പ്രത്യേക പ്രാര്‍ഥന സദസ്സ് സംഘടിപ്പിച്ചിട്ടുണ്ട്.
.