യു.എ.ഇ - ത്രിക്കരിപ്പൂര്‍ സംഗമം സമാപിച്ചു.
ദുബൈ: തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ. എം. സി. സി. ദുബൈ കമ്മിറ്റി യുടെ ആഭിമുഖ്യതതില്‍ നടന്ന രണ്ടാമത് യു.എ.ഇ-ത്രിക്കരിപ്പൂര്‍ സംഗമം സമാപിച്ചു. ദുബായ് അല്‍ ഇത്തിഹാദ് പ്രൈവറ്റ് സ്‌ക്കൂളില്‍ നടന്ന സംഗമത്തില്‍ പങ്കെടുക്കാനായി യു.എ.ഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്‍ ജനാവലി എത്തിച്ചേര്‍ന്നു. സംഗമത്തോടനുബന്ധിച്ച് ദുബായിയിലെ വ്യത്യസ്ഥ മേഖലകളില്‍ വ്യക്തി മുദ്രപതിപ്പിച്ച പ്രമുഖരായ ത്രിക്കരിപ്പൂര്‍ സ്വദേശികളെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്‌തു.
കൊച്ചു കുട്ടികളുടെ കലാപരിപാടികള്‍, കണ്ണൂര്‍ ശരീഫ് നയിച്ച ഇശല്‍ നൈറ്റ്, ഷുക്കൂര്‍ ഉടുമ്പുന്തലയും സംഘവും അവതരിപ്പിച്ച ഖവ്വാലി, ത്രിക്കരിപ്പൂരിന്റെ കലാകാരന്മാര്‍ അവതരിപ്പിച്ച കോല്ക്കളിയും ദഫ് മുട്ടും തുടങ്ങി നിരവധി കലാപരിപാടികകളും, ആതുരശുശ്രൂഷ രംഗത്ത് സി.എച്ച് സെന്ററിന്റെ പ്രവര്ത്തയനം വിവരിക്കുന്ന ഡോക്യുമെന്ററി പ്രദര്ശനവും നടന്നു.
ദുബൈ - ത്രിക്കരിപ്പൂര്‍ പഞ്ചായത്ത് കെ. എം. സി. സി. പ്രസിഡണ്ട് എ.ബി. അബ്‌ദുള്‍ സലാം ഹാജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിയും ത്രിക്കരിപ്പൂര്‍ പഞ്ചായത്ത് ബോര്ഡ് പ്രസിഡണ്ടുമായ എ.ജി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കെ.എം.സി.സി ജന:സെക്രട്ടറി ഹനീഫ് ചെര്ക്കളം, മിഡിലീസ്റ്റ് ചന്ദ്രിക മാര്ക്ക്റ്റിംഗ് മാനേജര്‍ സൈനുദ്ധീന്‍ ചേലേരി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ കേരള ഘടകം ജന: സെക്രട്ടറി യു.പി. മുഹമ്മദ് സഹീര്‍, അബൂദാബി - ത്രിക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി ജന: സെക്രട്ടറി സി. മുഹമ്മദ് സമീര്‍, അല്‍ ഹത്ബൂര്‍ ഗ്രൂപ്പ് സി.ഇ.ഒ എം.സലാഹുദ്ധീന്‍, ത്രിക്കരിപ്പൂര്‍ മണ്ഡലം കെ.എം.സി.സി ജന: സെക്രട്ടറി. മുഹമ്മദലി. ടി, വി.പി.എം നൌഷാദ്, ടി.പി. അഹമ്മദ് ഹാജി, സലാം തട്ടാനിച്ചേരി, പി.കെ.സി. സുലൈമാന്‍ ഹാജി, എന്‍. ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. എ.സി. അഫ്‌സല്‍ മെട്ടമ്മല്‍ സ്വാഗതവും ആരിഫലി.വി.പി.പി. നന്ദിയും പറഞ്ഞു.
.