Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, ഏപ്രിൽ 2, ശനിയാഴ്‌ച

28 വര്‍ഷത്തെ കാത്തിരിപ്പിനു സാഫല്യം 

വിശ്വ വിജയം ഇന്ത്യക്ക്‌


മുംബൈ: ലോക കപ്പ്‌ ക്രിക്കറ്റിന്റെ ഫൈനലില്‍ ശ്രീലങ്കയേ 6 വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ വിശ്വ വിജയം നേടി. കലാശാപ്പൊരാട്ടത്തില്‍ വീരാട് കോഹലിയുടെ വീരോചിതമായ ചെറുത്ത് നില്‍പ്പും, ഗൌതം ഗംഭീറിന്റെ ഗംഭീര ഇന്നിംഗ്സുമാണ് ഏറെ നിര്ണ്ണായകമായത്. നായകന്‍ ധോണി മുന്‍ മത്സരങ്ങളില്‍ പുറത്തെടുക്കാതെ കരുതി വെച്ച അതി മനോഹരമായ ഇന്നിംഗ്സിന്റെ ചെപ്പു തുറന്നു വിട്ടപ്പോള്‍ മുംബൈ വാങ്കടെ സ്റ്റേഡിയതില്‍ തിങ്ങി നിറഞ്ഞ അരലക്ഷം കാണികള്‍ക്ക് പുറമെ വിശ്വത്തിന്റെ വിവിധ കോണുകളിലുള്ള പരകോടി ഇന്ത്യക്കാര്‍ രോമാന്ചമണിഞ്ഞു.
 
''എങ്ങിനെയാണ്‌ ഈ വിജയം ആഘോഷിക്കേണ്ടത്‌ എന്ന് അറിയില്ല'' എന്നായിരുന്നു ഇന്ത്യന്‍ നായകന്റെ പ്രതികരണം. മുംബൈ വാങ്കടെ സ്റ്റേഡിയതില്‍ ജയിക്കാനുള്ള മാന്യമായ സ്കോര്‍ പടുത്തുയര്ത്തിയ ലങ്കയേ പിന്‍ തുടാരാന്‍‌ ഇറങ്ങിയ ഇന്ത്യക്ക്‌ പക്ഷേ തുടക്കത്തില്‍ തന്നെ കാലിടറി. കേളീകേട്ട പന്തടിക്കാരായ സേവാഗും, സച്ചിനും ഫൈനലിനു നിരക്കാത്ത പ്രകടനവുമായി പുറത്തായപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഗത കാല ചരിത്രമറിയുന്ന മുഴുവന്‍ ക്രിക്കറ്റ് പ്രേമികളും പ്രതീക്ഷ കൈവിട്ടതാണ്.  പക്ഷേ അവസാന വിക്കറ്റ് വരെ പൊരുതാനുള്ള മാനസിക ശക്തി ഓരോ ടീം അംഗത്തിനും പകര്‍ന്നു നല്‍കാനായി മാത്രം ഒരു പ്രത്യേക വിദഗ്ദനെ ഇന്ത്യന്‍ ക്യാമ്പില്‍ നിയമിക്കപ്പെട്ടിരുന്നു. ആ നീക്കം നൂറു ശതമാനം വിജയം കണ്ടതിന്റെ മികച്ച തെളിവായിരുന്നു ആസ്ത്രേലിയക്കെതിരെയുള്ള വിജയം. വീണ്ടും അതേ ചരിത്രം ഇവിടെയും ആവര്‍ത്തിക്കപ്പെട്ടു. ലോക കപ്പില്‍ 2  തവണ തങ്ങളുടെ വഴിമുടക്കികളായ മരതക ദ്വീപുകാരെ ആധികാരികമായി തന്നെ ഇന്ത്യ കീഴ്‌പ്പെടുത്തി.

28 വര്‍ഷത്തെ കാത്തിരിപ്പിനു സാഫല്യം, ഇന്ത്യ വീണ്ടും വിശ്വത്തിന്റെ നെറുകയില്‍. ഈ ആധികാരിക വിജയം നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കും, പരിശീലകര്‍ക്കും, ഓരോ ഇന്ത്യക്കാര്‍ക്കും ഈ സന്തോഷ നിമിഷത്തില്‍ ഉദിനൂര് ബ്ലോഗ്സ്പോട്‌ ഡോട്ട് കോം നേരുന്നു ഒരായിരം ആശംസകള്‍ !! ഗ്രേറ്റ്‌ ഇന്ത്യ, ഗ്രേറ്റ്‌ വിക്റ്ററി.    സാരേ ജഹാം സെ അച്ച ഹിന്ദുസ്ഥാന്‍ ഹമാരാ ....