യു. എ. ഇ തൃക്കറിപ്പൂര്‍ സംഗമത്തില്‍
ഉദിനൂര് മള്‍ട്ടി ബോയ്സ് ദഫ് അവതരിപ്പിക്കും
ദുബൈ: രണ്ടാമത് യു.എ.ഇ തൃക്കറിപ്പൂര്‍ സംഗമ വേദിയില്‍ ഉദിനൂര് മള്‍ട്ടി ബോയ്സിന്റെ ദഫ് കൊള്‍ക്കളി പ്രദര്‍ശനം ഉണ്ടായിരിക്കുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഏപ്രില്‍ 1 വെള്ളി വൈകു: 3 മണിക്ക് ദുബൈ മംസാര്‍ അല്‍ ഇത്തിഹാദ് സ്കൂളില്‍ ആണ് പരിപാടി നടക്കുന്നത്.
ദുബായില്‍ ജോലി ചെയ്യുന്ന ഉദിനൂരിലെ പ്രതിഭാ സമ്പന്നരായ ഒരു പറ്റം യുവാക്കളുടെ സംഗമ വേദിയാണ് മള്‍ട്ടി ബോയ്സ്. ഇതിനു മുമ്പ് മള്‍ട്ടി ബോയ്സിന്റെ ആഭിമുഖ്യതതില്‍ നിരവധി വേദികളില്‍ ദഫ് കോല്‍ക്കളി പ്രദര്‍ശനം നടന്നിരുന്നു. ദുബൈ, അബൂദാബി എന്നിവിടങ്ങളില്‍ നടന്ന ഉദിനൂര് ഖാദിമുല് ഇസ്ലാം ജമാഅതിന്റെ ഈദ് സംഗമ വേദിയിലും, ദുബായില്‍ വെച്ചു നടന്ന ഉദിനൂര് ബ്ലോഗ്സ്പോട് വാര്‍ഷിക പരിപാടിയിലും മള്‍ട്ടി ബോയ്സ് നടത്തിയ പ്രദര്‍ശനം ഏറെ ആകര്‍ഷണീയം ആയിരുന്നു.
ഇത്തിഹാദ് സ്കൂളില്‍ ഏറെ വ്യത്യസ്തമായ പ്രദര്‍ശനം കാണാന്‍ ആസ്വാദകര്‍ കാത്തിരിക്കുകയാണ്. ഇതിനായുള്ള അന്തിമ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി മള്‍ട്ടി ബോയ്സ് ടീം ക്യാപ്റ്റന്‍ ടി പി ശുഹൈബ്, വൈസ് ക്യാപ്റ്റന്‍ ടി. സി. സൈനുല്‍ ആബിദ് എന്നിവര്‍ അറിയിച്ചു.
.