MEDIT വാര്‍ഷിക ജനറല്‍ ബോഡിയോഗം വെള്ളിയാഴ്ച
ദുബൈ: ദുബായ് തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാ പദ്ധതിയായ
മഹല്ല് എകണോമിക് ഡവലപ്മെന്റ്റ് & ഇന്‍വെസ്റ്റ് ഓഫ്തൃക്കരിപ്പൂര്‍ (MEDIT) ന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം മാര്‍ച്ച് 11 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 നു ദുബായ് കറാമയിലുള്ള ബാംഗ്ഗ്ലൂര്‍ എമ്പയര്‍ റസ്റ്റോറന്റ്റ് ഹാളില്‍ വെച്ച് സംഘടിപ്പിക്കുന്നു.
പരിപാടിയില്‍ പ്രമുഖസാമ്പത്തിക വിദഗ്‌ദ്ധനും പ്രവാസിബന്ധു വെല്‍ഫയര്‍ ട്രസ്റ്റ്ചെയര്‍മാനുമായ അഡ്വ: KV ശംസുദ്ദീന്‍ "സാമ്പത്തികഅച്ചടക്കവും, ആസൂത്രണവും" എന്ന വിഷയത്തില്‍ ക്ലാസ്സെടുക്കും. പ്രമുഖ വ്യക്തികള്‍ സദസ്സിനു ആശംസകള്‍ നേരും.
എല്ലാ MEDIT മെമ്പര്‍മാരും ജുമാആ നമസ്കാരതിന് കറാമ വലിയ പള്ളിയില്‍ (കറാമ സെന്റെരിനടുത്തു, ലുലു സെന്ററിനു പിന്‍വശമുള്ള പള്ളി) എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഇതു സംബന്ധിച്ച് നടന്ന MEDIT എക്സിക്യൂട്ടീവ് യോഗത്തില്‍ കണ്‍വീനര്‍ T മുഹമദ് അധ്യക്ഷത വഹിച്ചു. ടി അബ്ദുല്‍ ഹമീദ്, M അബ്ദുള്ള, NKP ശഹുല്‍ ഹമീദ്, UP മുഹമ്മദ് സഹീര്‍, N അബ്ദുള്ളഹാജി, TC ഇസ്മയില്‍, C ഹാമിദ്, M അബ്ദുല്‍ സലാം, VPM നൌഷാദ് എന്നിവര്‍ സംബന്ധിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്; മുഹമ്മദ് തലയില്ലത്ത്- 050 7989127, മുഹമ്മദ് സഹീര്‍ - 050 5287280
.