ചര്‍ച്ച വഴി മാറരുത്: നേതാക്കള്‍
ഉദിനൂര്: ഖാദിമുല്‍ ഇസ്ലാം ജമാഅത്തില്‍ വിഭാഗീയത കലര്‍ത്തിയതാര് എന്ന ചര്‍ച്ചയില്‍ വ്യക്തിഹത്യ കലര്ത്തി ചര്‍ച്ച വഴി മാറ്റാനുള്ള ചിലരുടെ ശ്രമം അങ്ങേയറ്റം അപലപനീയമാണ് എന്ന് ഉദിനൂര് മഹല്ല് എസ്.വൈ.എസ്, എസ്.എസ്.എഫ് ഭാരവാഹികള്‍ പ്രസ്താവിച്ചു. ഈ ഗൂഡ ശ്രമത്തെ സംഘടന ഒറ്റക്കെട്ടായി നേരിടുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
വ്യക്തി ജീവിതത്തിലെ വിശുദ്ധിയും, വരുമാനത്തിലെ സുതാര്യതയും ആയിരുന്നില്ല നമ്മുടെ ചര്‍ച്ച എന്നും, അത്തരം ഒരു ചര്‍ച്ചക്ക് മുതിരുകയാണെങ്കില്‍ മറു പക്ഷത്തുള്ളവരുടെ സ്ഥാനം എവിടെയായിരിക്കുമെന്ന് ഇത്തരുണത്തില്‍ സ്വയം ചിന്തിക്കുന്നത് നന്നായിരിക്കുമെന്നും നേതാക്കാള്‍ പറഞ്ഞു. ഞങ്ങള്‍ക്ക് പറയാനുള്ളത് വസ്തു നിഷ്ടമായി ഞങ്ങള്‍ പറഞ്ഞു. മറുപക്ഷത്തിന്റെ മറുപടികളില്‍ നിന്നും അവര്‍ വെച്ചുപുലര്‍ത്തുന്ന തെറ്റിധാരണകള്‍ എത്ര ബാലിശമാണെന്നും ബഹുജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു.
അവസാനമായി അവര്‍ പുറത്തിറക്കിയ കുറിപ്പും ആദ്യം നടത്തിയ പ്രസ്താവനയും ചേര്‍ത്ത് വായിച്ചാല്‍ മാത്രം മതി അവരുടെ വൈരുധ്യം ബോധ്യപ്പെടാന്‍.
ഈ ചര്‍ച്ചയുടെ വിധിയെഴുതാനുള്ള സ്വാതന്ത്ര്യം മഹല്ലിലെ ബഹു ജനങ്ങള്‍ക്ക് ഞങ്ങള്‍ വിട്ടു തരുന്നു. ഇരുപക്ഷത്തെയും പ്രസ്താവനകള്‍ സസൂക്ഷം വായിച്ചു നിങ്ങള്‍ തീരുമാനിക്കുക....
.