കോണ്‍ഗ്രസ്പദയാത്ര തുടങ്ങി
ഉദിനൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ത്ഥം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തൃക്കരിപ്പൂര്‍ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര ഉദിനൂര്‍ സെന്‍ട്രലില്‍ ഡി.സി.സി പ്രസിഡന്റ് കെ.വെളുത്തമ്പു ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ ബ്ലോക്ക് പ്രസിഡന്റ് കെ.ശ്രീധരന്‍ പതാക ഏറ്റുവാങ്ങി. മുന്‍ എം.എല്‍.എ കെ.പി.കുഞ്ഞിക്കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പി.കെ.ഫൈസല്‍ അധ്യക്ഷനായി. അഡ്വ.കെ.കെ.രാജേന്ദ്രന്‍, കെ.വി.ഗംഗാധരന്‍, പി.വി.കണ്ണന്‍, കെ.പി.പ്രകാശന്‍, കെ.സിന്ധു, കെ.പി.ദിനേശന്‍, കെ.വി.വിജയന്‍, എം.അബ്ദുള്‍ സലാം, കെ.പി.കുഞ്ഞികൃഷ്ണന്‍, കെ.സജീവന്‍, കെ.കുഞ്ഞമ്പു, സി.രവി, പി.പി.ഭരതന്‍ എന്നിവര്‍ സംസാരിച്ചു. കെ.വി.ജതീന്ദ്രന്‍ സ്വാഗതം പറഞ്ഞു.