സ്‌കൂള്‍ സ്റ്റേഡിയത്തിന്റെ ചുറ്റുമതില്‍
സാമൂഹ്യദ്രോഹികള്‍ തകര്‍ത്തു.
ഉദിനൂര്‍: ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മിനി സ്റ്റേഡിയത്തിന്റെ ചുറ്റുമതില്‍ സമൂഹ്യ ദ്രോഹികള്‍ തകര്‍ത്തു. കഴിഞ്ഞ ദിവസം നിര്‍മാണം പൂര്‍ത്തിയാക്കിയ മതിലാണ് തകര്‍ത്തത്. സ്റ്റേഡിയത്തി ന്റെ വടക്കുകിഴക്കുമൂലയില്‍ നടന്നു പോകാന്‍ തക്ക വീതിയിലാണ് മതില്‍ തകര്‍ത്തത്.
കിഴക്കുഭാഗത്ത് മധ്യഭാഗത്തായി വീതിയേറിയ വഴി നല്‍കിയിട്ടുണ്ടെങ്കിലും ഈ ഭാഗത്തും വഴി വേണമെന്ന് ചിലര്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്ന് സ്റ്റേഡിയത്തിലേക്കുള്ള ഗേറ്റും തകര്‍ക്കപ്പെട്ടിരുന്നു. ഒരാഴ്ച മുമ്പ് പൂച്ചട്ടികളും തകര്‍ത്തിരുന്നു.
.