Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, മാർച്ച് 26, ശനിയാഴ്‌ച

പള്ളി പരിസരത്ത്‌ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം.


ഉദിനൂര്:  ഉദിനൂര് ജുമ മസ്ജിദ്‌ പരിസരം സാമൂഹ്യ വിരുദ്ധരുടെ വിളയാട്ട കേന്ദ്രമാകുന്നു.  മദ്രസ്സ കോംപൌണ്ടിലുള്ള മൂത്രപ്പുരയില്‍ നിന്നും കഴിഞ്ഞ ദിവസം ഏതാനും ട്യൂബ് ലൈറ്റ്‌കള്‍ കളവ് പോയി. മാത്രമല്ല പാതിരാത്രിയില്‍ പള്ളിയിലെ പൈപ്പ്‌ തുറന്നു വിട്ട നിലയിലും, സമീപത്തുള്ള ലൈറ്റ്‌കള്‍ ഓണാക്കി വെച്ച നിലയിലും കണ്ടെത്തി.
 
ഇതിനെതിരെ ജുമ നിസ്കാര ശേഷം ഖതീബ് ഉസ്താദ്‌ ശക്തമായ ഭാഷയില്‍ സംസാരിച്ചു. പള്ളിയുടെ മുതല്‍ കൊണ്ട്‌ കളി വേണ്ടെന്നും, അങ്ങിനെ ചെയ്യുന്നവര്‍ക്ക് ദുനിയാവില് വെച്ചു തന്നെ ശിക്ഷ ലഭിക്കുമെന്നും അദ്ധേഹം കൂട്ടിചേര്‍ത്തു.
 
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജുമാ മസ്ജിദ്‌ പരിസരം സാമൂഹ്യ വിരുദ്ധരുടെ വിള നിലമാകാന്‍ തുടങ്ങിയിട്ട്‌. പാതി രാത്രികളില്‍ ഇത്തരക്കാരുടെ ശല്യം നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരുന്നതായി സമീപ വാസികള്‍ പരാതിപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. നാലഞ്ചു വര്‍ഷം മുമ്പ് പള്ളിയുടെ ടെലഫോണ്‌ ബൂത്ത്‌ ഇരുളിന്റെ മറവില്‍ ഏതോ സാമൂഹ്യ വിരുദ്ധര്‍ കടത്തിക്കൊണ്ട്‌ പോയിരുന്നു. പ്രസ്തുത അന്വേഷണം ഇപ്പോഴും പാതി വഴിയിലാണ്‌.

പാന്‍ പരാഗിനും, ഹാന്‍സിനും  അടിമപ്പെട്ട ചിലര്‍ ഇതിന്റെ ആവശിഷ്ടങ്ങള്‍ കൊണ്ട്‌ പോയി തള്ളാന്‍ പള്ളിയുടെ മൂത്രപ്പുര ഉപയോഗിക്കുന്നത് ബന്ധപ്പെട്ട വരുടെ ശ്രദ്ധയില്‍ പെട്ടത് ഈയിടെയാണ്.

.