യു. എ. ഇ തൃക്കരിപ്പൂര്‍ സംഗമം വെള്ളിയാഴ്ച
ദുബൈ: തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി ദുബൈ കമ്മിറ്റി ആതിഥ്യമരുളുന്ന രണ്ടാമത് യു.എ.ഇ തൃക്കരിപ്പൂര്‍ സംഗമം (ലെജെന്റ് മജ്‌ലിസെ തൃക്കരിപ്പൂര്‍) ഏപ്രില്‍ 1 വെള്ളിയാഴ്ച ദുബൈ മംസാര്‍ അല്‍ ഇത്തി ഹാദ് സ്കൂളില്‍ നടക്കും. വൈകു 3 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ വിദ്യാര്‍ഥികളുടെ കലാ പരിപാടികള്‍, കണ്ണൂര്‍ ശരീഫ്, അഷ്‌റഫ് പയ്യന്നൂര്‍ എന്നിവര്‍ നയിക്കുന്ന ഗാനമേള, ഡോക്യുമെന്ററി പ്രദര്‍ശനം, ദഫ് പ്രദര്‍ശനം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉണ്ടായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. തൃക്കറിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ജി. സി ബഷീര്‍ ചടങ്ങില്‍ മുഖ്യാതിതി ആയിരിക്കും.
ചടങ്ങില്‍ വെച്ച് വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വ്യക്തികളായ എന്‍.പി.ഹമീദ് കഞ്ചിയില്‍, ഹനീഫ് ബൈത്താന്‍, ടി.പി.സിറാജ്, വി.സി.ഉമ്മര്‍ മെട്ടമ്മല്‍, സി.സുബൈര്‍, എ.ബി. സകരിയ, വെഡ് ലോക്ക് ഗ്രൂപ്പ് ഉടമകളെയും, ദുബായ് തൃക്കരിപ്പൂര്‍ കെ.എം.സി.സി.യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിച്ച എ.ബി.സലാം ഹാജി, വി.വി.കാസിം മെട്ടമ്മല്‍, എം.അബ്ദുല്ല, എം.എ.ഷീര്‍, എം.എ.സി.കുഞ്ഞബ്ദുല്ല ഹാജി, സുലൈമാന്‍ വെള്ളാപ്പ് എന്നിവരെയും, മാപ്പിള കലാരംഗത്ത് സംഭാവന നല്‍കിയ സലാം ബീരിച്ചേരി,ലോഗോ ഡിസൈനിംഗില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഷുക്കൂര്‍ ഉടുമ്പുന്തല എന്നിവരെയും, തൃക്കരിപ്പൂരിന്റെ ജനകീയ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ എന്നിവരെയും പ്രത്യേക ഉപഹാരങ്ങള്‍ നല്‍കി ആദരിക്കും.
.