മദ്യ നിരോധനം ആവശ്യപ്പെട്ട് എസ്.വൈ.എസ് സെക്രട്ടറിയേറ്റ് മാര്‍ച്ച്
തിരുവനന്തപുരം: സമ്പൂര്‍ണ്ണ മദ്യ നിരോധനം ആവശ്യപ്പെട്ട് എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് പ്രൌഡോജ്ജ്വലമായി. മാര്‍ച്ചിനു എസ്.വൈ.എസ് സംസ്ഥാന അധ്യക്ഷന്‍ പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, ഉപാധ്യക്ഷന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി (പോസോട്ട്), എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫി, സി.മുഹമ്മദ് ഫൈസി, എന്‍ അലി അബ്ദുള്ള, കെ.കെ.അഹ്മദ് കുട്ടി മുസ്ലിയാര്‍, മുഹമ്മദ് ബാദ്ഷാ സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നും എത്തിയ വന്‍ പ്രവര്‍ത്തക വ്യൂഹം മാര്‍ച്ചിനെ ജനകീയമാക്കി.
ആള്‍ ഇന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മാര്‍ച്ചിനെ അഭിസംബോധനം ചെയ്തു.