ജനങ്ങളെ വിഡ്ഢികളാക്കരുത്
ഉദിനൂര്‍: മഹല്ലിലെ ചില കാരണവന്മാരും, വിദേശത്തുള്ള ഒരു വ്യക്തിയും ജമാഅത്തിനെതിരെ നീക്കം നടത്തുന്നു എന്ന് കഴിഞ്ഞ ദിവസം ജമാഅത്ത് സെക്രട്ടറി നടത്തിയ പ്രസംഗം വാസ്ത വിരുദ്ധവും, ദുരുദ്ധേശപരവും ആണെന്ന് ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ് ഭാരവാഹികള്‍ അറിയിച്ചു.
ഉദിനൂര്‍ ബ്ലോഗ് ഡോട്ട് കോമില്‍ കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത ഒരിക്കലും ജമാഅത്തിനെതിരെ ആയിരുന്നില്ല മറിച്ച് ജമാഅത്ത് കമിറ്റിയെയും ലജ്നതിനെയും പിന്‍ സീറ്റിലേക്ക് മാറ്റി മറ്റു ചില സംഘടനകളെ മുന്‍ നിരയിലേക്ക് കൊണ്ട് വന്നതിനെയായിരുന്നു റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നത്. മലയാള ഭാഷയില്‍ പ്രാഥമിക പരിജ്ഞാനമുളള ഏതൊരാള്‍ക്കും ഇത് വായിച്ചാല്‍ ബോധ്യപ്പെടും എന്നിരിക്കെ സെക്രട്ടറി മഹല്ലിലെ മുഴുവന്‍ ജനങ്ങളെയും ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വായിക്കുക ...
.