നബി (സ) യുടെ മേലുള്ള സ്വലാതുകള്‍ അധികരിപ്പിക്കുക
ഉദിനൂര്‍: വിശ്വാസം പൂര്‍ണ്ണ മാകണമെങ്കില്‍ നബി (സ) യെ ലോകത്തുള്ള മറ്റെന്തിനെക്കാളും അധികം സ്നേഹിക്കണമെന്നു പ്രമുഖ വാഗ്മി ഷാഫി ബാഖവി ചാലിയം പ്രസ്താവിച്ചു. ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്തിന്റെ ആഭിമുഖ്യത്തിലുള്ള മതപ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നബി (സ) യെ സ്നേഹിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം സ്വലാത്തുകള്‍ വര്‍ദ്ധിപ്പിക്കലാണ്. മഹ്ഷറ വന്‍ സഭയില്‍ വെച്ച് സ്വലാത്ത് വര്‍ദ്ധിപ്പിച്ചവരെ അന്വേഷിച്ചു പത്യേക അനൌന്‍സ്മെന്റ് തന്നെ കേള്‍ക്കും. സ്വലാതിന്റെയും ദിക്റിന്റെയും സദസ്സുകള്‍ ഒരിക്കലും നാം പാഴാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രഭാഷണ പരമ്പരയില്‍ ഫെബ്രു 23 നു ബഹു: അബ്ദുള്ള മുസ്ലിയാര്‍ മാവൂര്‍, 24 , 25 തിയ്യതികളില്‍ കുഞ്ഞി മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ വയനാട് എന്നിവര്‍ സംസാരിക്കും. മുന്‍ ടൌണ്‍ ഖത്തീബ് ബഹു: ഉമര്‍ നദവി തോട്ടിക്കല്‍ ആയിരുന്നു ഒന്നാം ദിവസത്തെ പ്രഭാഷകന്‍. 26 നു നടക്കുന്ന സമാപന സംഗമത്തില്‍ ബഹു: പാണക്കാട് റഷീദ് അലി ശിഹാബ് തങ്ങള്‍ കൂട്ടു പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.
പ്രഭാഷണ പരിപാടി ശ്രവിക്കാന്‍ സ്ത്രീ ജനങ്ങളുടെ സജീവ സാന്നിധ്യമുണ്ടായെങ്കിലും, പുരുഷന്മാര്‍ തീരെ കുറവായിരുന്നു. യുവാക്കള്‍ക്കാകട്ടെ ഇതിലൊന്നും തീരെ താല്പര്യം കണ്ടില്ല. സാധാരണ ഗതിയില്‍ സദസ്സിന്റെ മുന്‍ നിര ഭംഗിയാക്കാറുള്ള മുതഅല്ലിംകളുടെ അഭാവം ഇത്തവണ പ്രത്യേകം പ്രകടമായി.
.