हिंदी ഉദിനൂര്‍ ഹിന്ദി മഹാ വിദ്യാലയം:
അഡ്മിഷന്‍ ആരംഭിച്ചു
ഉദിനൂര്‍: ഉദിനൂരിലെ ഹിന്ദി മഹാ വിദ്യാലയത്തില്‍ ഹിന്ദി അധ്യാപക കോഴ്സിനുള്ള അഡ്മിഷന്‍ ആരംഭിച്ചു. കാസറഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും എസ്.എസ്.എല്‍.സി പാസായവര്‍ക്കും, പി.ഡി.സി, പ്ലസ് ടു, ബി.എ, ബി.എസ്.സി, ബി കോം എന്നിവയില്‍ ഹിന്ദിയില്‍ വിജയിച്ചവര്‍ക്കും അപേക്ഷിക്കാം.
പൂരിപ്പിച്ച അപേക്ഷാ ഫോറം മഹാത്മാ ഹിന്ദി മഹാ വിദ്യാലയം, പി.ഒ. ഉദിനൂര്‍, പിന്‍ 671349 എന്നാ വിലാസത്തില്‍ ഈ മാസം 28 നു മുമ്പായി ലഭിക്കത്തക്ക വിധത്തില്‍ അയക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
.