Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, ഫെബ്രുവരി 24, വ്യാഴാഴ്‌ച

  തിരു നബി (സ) യില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുക
 
കാസര്‍കോട്: രാഷ്ട്രീയവും സാസ്‌കാരികവും മതപരവുമായ സര്‍വ്വകാര്യങ്ങളിലും നീതിനിഷ്ടമായ അധ്യാപനങ്ങള്‍ ലോകത്തിന് സമര്‍പ്പിച്ച പരിഷ്‌കര്‍ത്താവും മികച്ച ഭരണാധികാരിയുമായിരുന്നു മുഹമ്മദ് നബി (സ) തങ്ങളെന്നും സമകാലിക രാഷ്ട്രീയ നേതൃത്വം തിരുനബി(സ)യില്‍ നിന്നും പാഠം പകര്‍ത്തേണ്ടതുണ്ടെന്നും അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. കാസര്‍കോട് നടന്ന ഹുബ്ബു റസൂല്‍ കോണ്‍ഫറന്‍സില്‍ പ്രവാചക സ്‌നേഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.

ലോകം രാഷ്ട്രീയവും ഭരണപരവുമായ അരാജകത്വത്തിലേക്ക് കൂപ്പുകുത്തുകയാണ്. അധികാര ദുരയും സ്വാര്‍ത്ഥമായ നേതൃമോഹങ്ങളുമാണ് മിക്ക രാഷ്ട്രനായകന്‍മാരെയും സ്വാധീനിച്ചിരിക്കുന്നുത്. സ്വേഛാധിപത്യമായ നയനിലപാടുകളാണ് രാഷ്ട്രീയ പ്രതിസന്ധിക്കും പ്രക്ഷോഭങ്ങള്‍ക്കും കാരണം. ജനാധിപത്യ വ്യവിസ്ഥിതിക്ക് ഊന്നല്‍ നല്‍കിയ ഭരണ സംവിധാനമാണ് ലോകത്തിന് കരണീയം. ഇതാണ് ഇസ്‌ലാമിന്റെ നിലപാടും. മുഹമ്മദ് നബി(സ)യും ശേഷം ഖലീഫമാരായി അധികാരത്തില്‍ വന്നവരും ജനാധിപത്യ വ്യവസ്ഥതയിലൂന്നിയ ഭരണ സംവിധാനമാണ് ലോകത്തിന് സമര്‍പ്പിച്ചത്.

രാഷ്ട്രീയം രാജ്യത്തിന്റെയും ജനങ്ങളുടെയും ജീവിത പുരോഗതിക്കുള്ളതാണ്. അധികാരം വിനിയോഗിക്കേണ്ടതും അധികാരത്തിലേക്കുള്ള വഴി അന്വേഷിക്കേണ്ടതും ജനങ്ങളെയും നാടിനെയും സേവിക്കാനുള്ള ആഗ്രഹത്തില്‍ നിന്നായിരിക്കണം. നിയമത്തെയും നിയമസംഹിതകളെയും വല്ലുവിളിച്ചാണ് പലരും അധികാരത്തിലെത്തുന്നത്. ജനങ്ങളുടെ പക്ഷത്ത് നിലയുറപ്പിക്കാനുള്ള രാഷ്ട്രീയ അവബോധമില്ലാത്തവര്‍ രാജ്യത്തെ രാഷ്ട്രീയ അരാജകത്വത്തിലേക്കാണ് നയിക്കുന്നത്. രാഷ്ട്രീയ അരാജകത്വം സാമുദായിക ധ്രുവീകരണത്തിന് കാരണമാകും. ഈ ഒരവസ്ഥയാണ് ലോകം ഇന്നനുഭവിക്കുന്നത്. നൂറുല്‍ ഉലമാ എം.എ.അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
.