ദുബൈയില്‍ ഇശല്‍ മഴ
പെയ്തിറങ്ങിയ രാവ്
ദുബായ്: വിശുദ്ധ റബീഉല്‍ അവ്വലിനു സ്വാഗതമോതി പ്രശസ്ത ബുര്‍ദ ഗായകരായ അഹ്മദ് നബീല്‍ ബാംഗ്ലൂര്‍, മുഹമ്മദ് ഹനീഫ് റസാ ഖാദിരി ബീജാപ്പൂര്‍, അബ്ദുസ്സമദ് അമാനി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ദുബായ് അല്‍ ഇത്തിഹാദ് സ്കൂളില്‍ നടന്ന ഇഷ്ഖെ റസൂല്‍ (സ) പരിപാടി ദുബൈയിലെ ആസ്വാദക സമൂഹത്തിനു നവ്യാനുഭൂതിയായി.
കാതടപ്പിക്കുന്ന പാശ്ചാത്യന്‍ വാദ്യ മേളങ്ങളുടെ അകമ്പടിയില്ലാതെ തികച്ചും ഇസ്ലാമിക മാനത്തില്‍ ചിട്ടപ്പെടുത്തിയ ബുര്‍ദ മജ്ളിസിനു സദസ്സില്‍ നിന്നും വമ്പിച്ച പ്രോത്സാഹനമായിരുന്നു ലഭിച്ചത്. 7 വര്ഷം മുമ്പ് ഈ രംഗത്തേക്ക് കടന്നു വന്ന കൊച്ചു ബാലനായിരുന്ന അഹ്മദ് നബീല്‍ തന്റെ കുട്ടിത്തത്തിന്റെ ലക്ഷണം മാറി ഇപ്പോള്‍ പക്വമതിയായ ഒരു ഗായകന്റെ അംഗ ചലനങ്ങളോടെയും ഭാവ ഭേദങ്ങളോടെയും, സദസ്സിനെ തികച്ചും കയ്യിലെടുത്തു.
വടക്കേ ഇന്ത്യയിലെ ഒട്ടേറെ വേദികളില്‍ ബുര്‍ദ തരംഗം സൃഷ്‌ടിച്ച ബീജാപ്പൂര് സ്വദേശി മുഹമ്മദ് ഹനീഫ് റസാ ഖാദിരിയുടെ ഊഴമായിരുന്നു പിന്നീട്. തലേന്ന് രാത്രി കുണ്ടൂര്‍ ഉറൂസ് വേദിയില്‍ ഇഷ്കിന്റെ തേന്‍ മഴ പെയ്യിച്ച അദ്ദേഹം നേരെ ദുബായിലേക്ക് വിമാനം കയറുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ദുബായിലെ പ്രവാചക പ്രേമികള്‍ ചൊല്ലിതീര്‍ത്ത 2 കോടി സ്വലാതുകള്‍ തവസ്സുലാക്കി നടന്ന പ്രാര്‍ഥനക്ക് മൌലാനാ കെ.പി.ഹംസ മുസ്ലിയാര്‍ ചിത്താരി നേതൃത്വം നല്‍കി.
ബുര്‍ദ ആലാപനത്തിനെത്തിയ മാസ്റര്‍ അഹ്മദ് നബീലിനോടൊപ്പം യുനീക് ഉദിനൂര്‍ ഭാരവാഹികളായ ടി.സി.ഇസ്മായില്‍, ടി.പി.അബ്ദുല്‍ റഹീം എന്നിവര്‍. |
ബുര്‍ദ ആസ്വദിക്കാനെത്തിയ സദസ്സ് |
ഇശല്‍ മഴയായി പെയ്തിറങ്ങി
അല്‍ ഐന്‍: നബീലിന്റെ: സഹോദരനും, ബുര്‍ദ വേദിയിലെ നവ താരവുമായ 9 വയസ്സുകാരന്‍ വിസ്മയ താരം മാസ്റര്‍ മുയീനുദ്ധീന്‍ അതെ സമയം അല്‍ ഐന്‍ കേരള സോഷ്യല്‍ സെന്ററിലും തകര്ത്താടുകയായിരുന്നു. മുന്‍ നിശ്ചയ പ്രകാരം 2 പരിപാടികളും ഒരേ ദിവസം തന്നെ എത്തിയതിനാല്‍ ജേഷ്ടനെ ദുബായിലും, അനുജനെ അല്‍ ഐനിലുമായി സംഘാടകര്‍ ക്രമപ്പെടുത്തി.
.