അല്‍ മുജമ്മ ഉല്‍ ഇസ്ലാമി
മീലാദ് കാമ്പയിന്‍ ആരംഭിച്ചു
തൃക്കരിപ്പൂര്‍: അല്‍ മുജമ്മഉല്‍ ഇസ്ലാമിയുടെ ആഭിമുഖ്യത്തിലുള്ള മീലാദ് കാമ്പയിന് പ്രൌഡോജ്ജ്വല തുടക്കം. ഇന്നലെ ജുമുഅ നിസ്കാരാനതരം മൗലാന എം.എ.അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പതാക ഉയര്‍ത്തിയതോട് കൂടി പരിപാടികള്‍ക്ക് തുടക്കമായി. വൈകുന്നേരം ടൌണില്‍ നടന്ന വിളംബര ജാഥയില്‍ സ്ഥാപനത്തിലെ വിധ്യാര്തികള്‍ അടക്കം നിരവധി പേര്‍ പങ്കെടുത്തു. തുടര്‍ന്ന് പ്രമുഖ വാഗ്മി എം.എ ജാഫര്‍ സാദിഖ് സഅദി പ്രമേയ വിശദീകരണ പ്രസംഗം നടത്തി. മഗരിബിനു ശേഷം മുജമ്മഉ അംഗണത്തില്‍ നടന്ന ദിക്ര്‍ ഹല്‍ഖക്ക് സയ്യിദ് തയ്യിബ് അല്‍ ബുഖാരി നേതൃത്വം നല്‍കി. ശനി ഞായര്‍ ദിവസങ്ങളില്‍ വിദ്യാര്തികളുടെ കലാ സാഹിത്യ മത്സരങ്ങള്‍ നടക്കും.
.