Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011 ജനുവരി 23, ഞായറാഴ്‌ച

സ്വര്‍ണ കപ്പുമായി  കോഴിക്കോട്  ജില്ലാ ടീം .
 തൃകരിപൂര്‍ : അക്ഷരനഗരിയില്‍ 51-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉത്സവാന്തരീക്ഷത്തില്‍ കൊടിയിറങ്ങിയപ്പോള്‍ കലാകിരീടം തുടര്‍ച്ചയായി അഞ്ചാംവട്ടവും കോഴിക്കോട് ജില്ലയിലേക്ക്. 819 പോയിന്റിന്റെ വിജയത്തിളക്കത്തില്‍ നൂറ്റിപ്പതിനേഴര പവന്റെ സ്വര്‍ണക്കപ്പ് ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസില്‍നിന്ന് കോഴിക്കോട് ടീം ആവേശപൂര്‍വം ഏറ്റുവാങ്ങി. 776 പോയിന്റുമായി തൃശ്ശൂരാണ് രണ്ടാമത്.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 73 പോയിന്റോടെ കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 108 പോയിന്റോടെ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളുമാണ് ഒന്നാമതെത്തിയത്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 68 പോയിന്റുമായി കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും, ഹയര്‍ സെക്കന്‍ഡറിയില്‍ 90 പോയിന്റുമായി ഇടുക്കി കുമാരമംഗലം എം.കെ.എന്‍.എം.എച്ച്.എസ്.എസും രണ്ടാമതെത്തി.
 സമാപന സമ്മേളനം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.    മന്ത്രി എം.എ. ബേബി അധ്യക്ഷതവഹിച്ചു.അടുത്ത സംസ്ഥാന കലോത്സവം നടക്കുന്ന തൃശ്ശൂരില്‍ ഉയര്‍ത്താനുള്ള പതാക കോട്ടയം നഗരസഭാധ്യക്ഷന്‍ സണ്ണി കല്ലൂരില്‍ നിന്ന് ഏറ്റുവാങ്ങി വിദ്യാഭ്യാസമന്ത്രി എം.എ. ബേബി തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍, തൃശ്ശൂര്‍ നഗരസഭാധ്യക്ഷന്‍ ഐ.പി. പോള്‍ എന്നിവര്‍ക്ക് കൈമാറി. അടുത്ത സംസ്ഥാന ശാസ്ത്രമേള നടക്കുന്ന പാലക്കാട്ട് ഉയര്‍ത്താനുള്ള പതാക ടി.എന്‍.കണ്ടമുത്തന്(പാലക്കാട് ജില്ലാ പഞ്ചായത്ത്) മന്ത്രി കൈമാറി.

വി.എം. വാസവന്‍ എം.എല്‍.എ. സ്വാഗതവും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് നന്ദിയുംപറഞ്ഞു.

രാഘവന്‍  മാണിയാട്ട്.