മര്‍കസ് സമ്മേളന സമാപനം ഇന്ന്
ഉദിനൂരില്‍ നിന്നും സ്പെഷല്‍ വാഹനം
മര്‍കസ് സമ്മേളനത്തില്‍ പങ്കെടുക്കാനായി ഉദിനൂരില്‍ നിന്നും പോകുന്ന പ്രവര്‍ത്തകര്‍ ഇന്ന് (9 .1 .2011 ഞായര്‍) 11 മണിക്ക് പുറപ്പെടുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഉദിനൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാന്‍ സിയാറത്തിനു ശേഷമാണ് വാഹനം പുറപ്പെടുക. പോകാന്‍ ആഗ്രഹിക്കുന്നവര്‍ കൃത്യ സമയത്ത് തന്നെ മസ്ജിദ് പരിസരത്ത് എത്തിച്ചേരണമെന്നും അറിയിച്ചു. കൂടുതല്‍ ചിത്രങ്ങളും വാര്‍ത്തകളും മര്‍കസ് സമ്മേളനത്തിന്റെ ഒന്നാം ദിവസം നടന്ന ആത്മീയ മജലിസില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ ഉല്‍ബോധനം നടത്തുന്നു. |
മുഅല്ലിം ഡേ ഇന്ന്
അതേ സമയം സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തിലുള്ള മുഅല്ലിം ഡേ ഇന്ന് 9 മണി മുതല്‍ മമ്പഉല്‍ ഉലൂം മദ്രസ്സയില്‍ നടക്കും. മദ്രസ്സ രംഗത്ത് നേരിടുന്ന വെല്ലുവിളികളും പരിഹാര മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ ബഹു: ചുഴലി മുഹയുദ്ധീന്‍ മൌലവി ക്ലാസ്സെടുക്കും.