Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, ജനുവരി 9, ഞായറാഴ്‌ച

വിശ്വാസി സാഗരമിരമ്പി,
മര്‍കസ് സമ്മേളനത്തിന് ഗംഭീര സമാപ്തി


കാരന്തൂര്‍: മൂന്നു നാളായി മുസ്ലിം ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായിരുന്ന മര്‍കസ് 33 ആമത് വാര്‍ഷിക 15 ആമത് സനദ് ദാന സമ്മേളനത്തിന് ഗംഭീര പരിസമാപ്തി കുറിച്ചു. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ അദ്ധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക സര്‍വ കലാ ശാലയായ ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേര്‍സിറ്റി ഗ്രാന്‍ഡ്‌ മുഫ്തി ഷെയ്ഖ്‌ അലി ജുമുഅ ഉത്ഘാടനം ചെയ്തു.



വീണ്ടും നബി (സ) യുടെ തിരു കേശം മര്‍കസില്‍

സമാപന സമ്മേളന വേദിയില്‍ വെച്ച് യു.എ.ഇ യിലെ പ്രമുഖ പണ്ഡിത കുടുംബത്തിലെ അംഗമായ ഡോ: അഹ്മദ് ഖസ്‌റജി നബി (സ) യുടെ ബറക്കത്താക്കപ്പെട്ട തിരുമുടി ശൈഖുനാ കാന്തപുരം ഉസ്താദിനെ ഏല്‍പ്പിച്ചപ്പോള്‍ സദസ്സ് ഗദ്ഗദ ഖണ്ടരായി. കണ്ണുനീര്‍ തുള്ളികള്‍ വാര്‍ത്തു കൊണ്ട് കാന്തപുരം ഉസ്താദ് ആ തിരുമുടി ഏറ്റുവാങ്ങി. ഈ തിരുമുടി ഇവിടെ ഏല്‍പ്പിക്കാന്‍ റസൂലുല്ലാഹി (സ) യുടെ ഇജാസത് എനിക്ക് കിട്ടിയത് കൊണ്ടാണ് ഞാന്‍ ഇത് ഇവിടെ ഏല്‍പ്പിക്കുന്നത് എന്ന് ഡോ: അഹ്മദ് ഖസ്‌റജി വ്യക്തമാക്കിയപ്പോള്‍ മര്‍കസിന്റെ കറാമതുകളുടെ കൂട്ടത്തില്‍ മറ്റൊരു നവ ചരിതം കൂടി തുന്നിച്ചേര്‍ക്കപ്പെടുകയായിരുന്നു. ഇതിനു മുമ്പ് ഉത്തരേന്ത്യയിലെ ബറക്കാതി കുടുംബം മുഖേന ശൈഖുനാ കാന്തപുരത്തിന് ലഭിച്ച നബി (സ) യുടെ ബറക്കത്താക്കപ്പെട്ട തിരുമുടി എല്ലാ റബീഉല്‍ അവ്വലിലും മര്‍കസില്‍ പ്രദര്‍ശനത്തിനു വെക്കാറുണ്ട്. ഇത്തവണ രണ്ടു തിരുമുടികളും ഫെബ്രു 6 നു മര്‍കസില്‍ പ്രദര്‍ശനത്തിനു വെക്കുമെന്ന് മര്‍കസ് ഭാരവാഹികള്‍ അറിയിച്ചു.

നബി (സ) യുടെ ബറക്കത്താക്കപ്പെട്ട തിരുമുടി യു.എ.ഇ യിലെ പ്രമുഖ പണ്ഡിത കുടുംബത്തിലെ
അംഗമായ ഡോ: അഹ്മദ് ഖസ്‌റജി ശൈഖുനാ കാന്തപുരം ഉസ്താദിനെ ഏല്‍പ്പിക്കുന്നു.