മര്‍കസ് സമ്മേളനത്തിനു പ്രൌടോജ്ജ്വല തുടക്കം
കാരന്തൂര്‍: തെന്നിന്ത്യന്‍ മുസ്ലിംകളുടെ ഏറ്റവും വലിയ ആത്മീയ സംഗമം ആയ സുന്നീ മര്‍ക്സിന്റെ 33 ആം വാര്‍ഷിക മഹാ സമ്മേളനത്തിനു പ്രൌടോജ്ജ്വല തുടക്കമായി. ഇനി മൂന്നു 3 നാള്‍ സുന്നീ കൈരളിയുടെ കണ്ണും കാതും മര്‍കസ് നഗറിലേക്ക്. സമാപന സമ്മേളനം നടക്കുന്ന ഞായറാഴ്ച തൃക്കരിപ്പൂര്‍, പടന്ന പഞ്ചായത്തുകളില്‍ നിന്നും നിരവധി വാഹനങ്ങള്‍ മര്കസിലേക്ക് ഒഴുകും. ഉദിനൂര്‍ സുന്നി സെന്ററില്‍ നിന്നും ഒരു ബസ്സ് ഏര്‍പ്പാട് ചെയ്തതായി എസ്.വൈ.എസ് ഭാരവാഹികള്‍ അറിയിച്ചു.
മര്‍കസ് കര കൌശല യൂണിറ്റിലെ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച കുടകള്‍ കൊണ്ട് സമ്മേളന പ്രചാരണ ബോര്‍ഡ് ഉണ്ടാക്കിയപ്പോള്‍ |