Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, ജനുവരി 4, ചൊവ്വാഴ്ച

ഉദിനൂര്‍ ;  തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ സ്‌മാരക പോളിടെക്‌നിക്ക്‌ കോളേജ്‌ ഹോസ്റ്റല്‍, സ്റ്റാഫ്‌ ക്വാട്ടേഴ്‌സ്‌ എന്നിവയ്‌ക്ക്‌ 4 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി നടപ്പാക്കാന്‍ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി എം വിജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതലതലയോഗം തീരുമാനിച്ചു. പോളിടെക്‌നിക്ക്‌ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായിരുന്നുവെങ്കിലും ആണ്‍കുട്ടികളുടെ ഹോസ്റ്റലും, പെണ്‍കുട്ടികളുടെ ഹോസ്റ്റലും, അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ക്വാട്ടേഴ്‌സിന്റെയും നിര്‍മ്മാണ പ്രവൃത്തി കളും നടന്നിരുന്നില്ല. പഴയ എസ്റ്റിമേറ്റ്‌ നിരക്കില്‍ നിര്‍മ്മാണം നടത്താന്‍ കരാറുകാര്‍ തയ്യാറാവാത്തതാണ്‌ പ്രവൃത്തി നടത്താന്‍ കഴിയാത്തത്‌. എസ്റ്റിമേറ്റ്‌ പുതുക്കി നിശ്ചയിക്കാനുളള സാങ്കേതിക തടസ്സവും നേരിട്ടതിനെ തുടര്‍ന്ന്‌ പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രി ഉന്നതതല യോഗം വിളിച്ചു ചേര്‍ക്കുകയായിരുന്നു.

ഹോസ്റ്റിലിന്റെ നിലവിലുളള നിര്‍മ്മാണ കരാര്‍ റദ്ദ്‌ ചെയ്യാനും, പകരം പുതിയ എസ്റ്റിമേറ്റ്‌ തയ്യാറാക്കാനും യോഗം തീരുമാനിച്ചു. ഇതനുസരിച്ച്‌ പദ്ധതി റീടെണ്ടര്‍ ചെയ്‌ത്‌ ആവശ്യമായ ഭരണാനുമതി വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ലഭ്യമാക്കും. സാങ്കേതി അനുമതി നല്‍കിക്കൊണ്ട്‌ സമയബന്ധിതമായി പൊതുമരാമത്ത്‌ വകുപ്പ്‌ ടെണ്ടര്‍ നടപടി പൂര്‍ത്തീകരിക്കും. പദ്ധതി എത്രയും പെട്ടെന്ന്‌ നടപ്പാക്കും. തിരുവനന്തപുരത്ത്‌ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ എം എല്‍ എ മാരായ കെ കുഞ്ഞിരാമന്‍, കെ വി കുഞ്ഞിരാമന്‍, പോളിടെക്‌നിക്ക്‌ ജോയിന്റ്‌ ഡയറക്‌ടര്‍ സലീം കുമാര്‍, പൊതുമരാമത്ത്‌ ഡെപ്യൂട്ടി ചീഫ്‌ എഞ്ചിനീയര്‍, എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍, തൃക്കരിപ്പൂര്‍ പോളിടെക്‌നിക്ക്‌ പ്രിന്‍സിപ്പാള്‍, ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.