ഉദിനൂര്‍ ഡോട്ട് കോം വാര്‍ഷികം
ജനുവരി 28 നു ദുബായില്‍
ദുബായ്: ഉദിനൂര്‍ ഡോട്ട് കോമിന്റെ ഒന്നാം വാര്ഷികതോടനുബന്ധിച്ചു ദുബായില്‍ അതി വിപുലമായ ഇസ്ലാമിക കലാ സാഹിത്യ മേള സംഘടിപ്പിക്കുവാന്‍ യുനീക് ഉദിനൂര്‍ സോഷ്യല്‍ നെറ്റ്വര്‍ക് പ്രവര്‍ത്തകര്‍ തീരുമാനിച്ചു.
2011 ജനുവരി 28 വെള്ളി വൈകു: 6 . 30 നു ദുബായ് ദേര അല്‍ നഖീലിലുള്ള മലബാര്‍ റസ്ടോറന്റ് ഓഡിറ്റൊരിയത്തില്‍ വെച്ചാണ് പരിപാടി നടക്കുക. യു.എ. ഇ യുടെ വിവിധ ഭാഗങ്ങളിലുള്ള ഉദിനൂര്‍ നിവാസികള്‍ ഒത്തു ചേരുന്ന അത്യപൂര്‍വ്വമായ ഈ മേളയില്‍ മീഡിയാ സെമിനാര്‍, ദഫ്, ഖവാലി, മാപ്പിളപ്പാട്ട്, ബുര്‍ദ മജ്‌ലിസ്, ഡോക്യുമെന്ടറി പ്രദര്‍ശനം, ക്വിസ് മത്സരം, സമൂഹ ചര്‍ച്ച, ഉത്ഭോധനം, കൂട്ടുപ്രാര്‍ത്ഥന തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉണ്ടാകും.
പ്രമുഖ മാധ്യമ പ്രവര്‍ത്തകനും, റേഡിയോ ഏഷ്യ പ്രോഗ്രാമറും, ഗള്‍ഫ് സിറാജ് ചീഫ് എഡിറ്ററും ആയ ബഹു: നിസാര്‍ സെയ്ദ് പരിപാടി ഉദ്ഘാടനം ചെയ്യും. വിവിധ മാധ്യമ പ്രവര്‍ത്തകരും, വെബ്സൈറ്റ് പ്രതിനിധികളും സംബന്ധിക്കും. പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം ഇന്ന് (14 .1 .2011 വെള്ളി) ഉച്ചക്ക് 2 മണിക്ക് ബാര്‍ ദുബായില്‍ നടക്കും.
.